×
login
സേവാഭാരതിയ്ക്ക് സ്വര്‍ണ്ണാഭരണങ്ങൾ സംഭാവന നല്‍കി ഗൃഹനാഥ; ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍തില്ലങ്കേരി ആഭരണങ്ങൾ ഏറ്റുവാങ്ങി

ജന്മഭൂമിയടക്കമുളള മാധ്യമങ്ങളിലൂടെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞാണ് സേവാപ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ ഹസ്തവുമായി ഇവര്‍ മുന്നോട്ടു വന്നത്.

കണ്ണൂര്‍: രണ്ടേകാല്‍ പവന്‍ തൂക്കമുളള സ്വര്‍ണ്ണാഭരണങ്ങൾ സേവാഭാരതിയ്ക്ക്  സംഭാവന നല്‍കി ഗൃഹനാഥ.  കല്ല്യാട് ചുങ്കസ്ഥാനത്തെ ശ്രേയസ്സില്‍ എ.കെ. രാജഗോപാലന്‍ നമ്പ്യാരുടെ ഭാര്യ കല്ല്യാട്ട് താഴത്തുവീട്ടില്‍ ഇന്ദിരയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം സേവാഭാരതി നടത്തുന്ന സ്തുത്യര്‍ഹമായ സേവന- കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി തന്റെ സ്വന്തം മാലയും മോതിരവും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ  സേവാനിധിയിലേക്ക് സംഭാവനയായി  നല്‍കിയത്.  

ഇന്നലെ വീട്ടിലെത്തിയ ചക്കരക്കല്ലിലെ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് ആഭരണങ്ങൾ  കൈമാറി. സേവാഭാരതിയ്ക്കു വേണ്ടി ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍തില്ലങ്കേരി ആഭരണങ്ങൾ ഏറ്റുവാങ്ങി. ജന്മഭൂമിയടക്കമുളള മാധ്യമങ്ങളിലൂടെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞാണ് സേവാപ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ ഹസ്തവുമായി ഇവര്‍ മുന്നോട്ടു വന്നത്.

രാജഗോപാലന്‍ നമ്പ്യാര്‍ പഴയകാല ആര്‍എസ്എസ്-ജനസംഘം പ്രവര്‍ത്തകനാണ്. ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുളള ഇദ്ദേഹം അടിയന്തിരാവസ്ഥ കാലഘട്ടത്തിലടക്കം സംഘടനാ രംഗത്ത് സജീവമായിരുന്നു. നേരത്തെ ദീര്‍ഘകാലം മാമാനിക്കുന്ന് മഹാദേവീക്ഷേത്രം ഭരണസമിതി പ്രസിഡണ്ടും ജനറല്‍ മാനേജരുമായിരുന്നു.  എച്ചൂര്‍ 'ജാനകിനിലയ'ത്തിലാണ് ഇരുവരും നിലവില്‍ താമസിക്കുന്നത്. കെ.ടി. ശ്രീരാജ്, കെ.ടി. ശ്രീജിത്ത്, പരേതനായ കെ.ടി. ശ്രീകുമാര്‍ എന്നിവര്‍ ഇവരുടെ മക്കളാണ്.

സേവാഭാരതി ജില്ലാ പ്രസിഡണ്ട് ഇ. മോഹനന്‍,ചക്കരക്കല്‍ യൂണിറ്റ് പ്രസിഡണ്ട് സി.എം. ഹരിദാസന്‍, സെക്രട്ടറി വിപിന്‍ പങ്കജ്, ആര്‍എസ്എസ് ചക്കരക്കല്‍ ഖണ്ഡ് സംഘചാലക് എം. വിനോദ്, മാച്ചേരി ശാഖാ മുഖ്യശിക്ഷക് പി.കെ. സൂയിഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.