login
മനുവിന് അനിയത്തി ഭാരമല്ല, ഈ മുത്തശ്ശിയും

തിരുവനന്തപുരം നഗരസഭ ബി ജെ പി മുന്‍ കൗണ്‍സിലര്‍ രമ്യ രമേശാണ് മനുവിന്റെ ഭാര്യ.

വിളപ്പില്‍: അരയ്ക്ക് താഴെ തളര്‍ന്നു പോയ അനിയത്തിയെ ഒക്കത്തെടുത്ത് നടക്കുന്ന മനുവിന് ഭാരമായില്ല, കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരു മുത്തശ്ശിയെ എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് പായുമ്പോഴും.  

പുളിയറക്കോണം കൂരുവിളവീട്ടില്‍ മീനു(28)വിന്റെ ജീവിതം ജന്മനാ ചക്രക്കസേരയിലാണ്. മീനുവിന്റെ ഏട്ടന്‍ സേവാഭാരതി ആംബുലന്‍സ് ഡ്രൈവര്‍ മനു വര്‍ഷങ്ങളായി കുഞ്ഞു പെങ്ങളെ ഒക്കത്തെടുത്താണ് ബന്ധു വീടുകളിലും ഒഴിവാക്കാനാകാത്ത ചടങ്ങുകള്‍ക്കും കൊണ്ടു പോകുന്നത്. മനു സ്വന്തം വിവാഹത്തിനു പോലും കതിര്‍മണ്ഡപത്തില്‍ എത്തിയത് മീനുവിനെ എടുത്തുകൊണ്ടാണ്. ഇവരുടെ സ്‌നേഹം അന്ന് 'ജന്മഭൂമി' ഉള്‍പ്പടെ എല്ലാ മാധ്യമങ്ങളിലും ഒന്നാം പേജില്‍ വാര്‍ത്തയായിരുന്നു.  

കഴിഞ്ഞ ദിവസം രാത്രി 12 ന് പേരൂര്‍ക്കട ഭാഗത്ത് സേവാഭാരതി ആംബുലന്‍സ് ഓടിക്കുന്ന മനുവിന് ഒരു ഫോണ്‍കോള്‍ എത്തി. കൊടുങ്ങാനൂരില്‍ കൊവിഡ് മുര്‍ശ്ചിച്ച് മരണത്തോട് മല്ലടിക്കുന്ന എണ്‍പതുകാരിയെ ആശുപത്രിയില്‍ എത്തിക്കണം. മറിച്ചൊന്നും പറയാതെ മനു ആ വീട്ടിലേക്ക് പാഞ്ഞെത്തി. ബന്ധുക്കള്‍ ഭയന്ന് മാറിനിന്നപ്പോള്‍ മനു ആ മുത്തശ്ശിയെ കോരിയെടുത്ത് ആശുപത്രിയിലേക്ക്.

മനുവിന്റെ മാനുഷിക മുഖം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. തിരുവനന്തപുരം നഗരസഭ ബി ജെ പി മുന്‍ കൗണ്‍സിലര്‍ രമ്യ രമേശാണ് മനുവിന്റെ ഭാര്യ.

 

 

 

  comment

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.