പേരാവൂര്‍, ചിറ്റാരിപ്പറമ്പ് സേവാഭാരതി യൂണിറ്റുകളുടെ നേതൃത്വത്തില്‍ 100 ല്‍ അധികം പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തികളില്‍ വ്യാപൃതരായിരിക്കുന്നത്.
ഇരിട്ടി: ദുരന്തമേഖലയില്‍ സാന്ത്വനവും സഹായഹസ്തവുമായി വേറിട്ട സേവനപ്രവര്‍ത്തനം തുടരുകയാണ് സേവാഭാരതി പ്രവര്‍ത്തകര്‍. തിങ്കളാഴ്ച രാത്രി ഉരുള്‍പൊട്ടല്‍ ഉണ്ടായതുമുതല്‍ മൂന്നാം ദിവസവും നൂറോളം പേര് അടങ്ങുന്ന സേവാഭാരതി അംഗങ്ങളാണ് സദാസമയവും സേവനനിരതമായ പ്രവര്‍ത്തനം മേഖലകളില്‍ കാഴ്ചവക്കുന്നത്.
ശക്തമായ മഴയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും നാശം വിതച്ച ചെക്കേരി, നിടുംപൊയില്‍, തുണ്ടി, വെള്ളറ മേഖലയിലെ ചെളിയും മണ്ണും നിറഞ്ഞ് വാസയോഗ്യമല്ലാതായിത്തീര്‍ന്ന പതിനഞ്ചിലേറെ വീടുകള്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പേരാവൂര്‍, ചിറ്റാരിപ്പറമ്പ് സേവാഭാരതി യൂണിറ്റുകളുടെ നേതൃത്വത്തില്‍ 100 ല്‍ അധികം പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തികളില്‍ വ്യാപൃതരായിരിക്കുന്നത്.
തുണ്ടിയില്‍ 6 വീടുകളും 4 കിണറുകളും കൂടാതെ റോഡുകളും വഴിയും പൂര്‍ണ്ണമായി വ്യത്തിയാക്കി. ഇരുപത്തിനാലാം മൈലില്‍ റിട്ട: വില്ലേജ് ഓഫീസര്‍ ചന്ദ്രന്, വള്ളങ്ങാടന് ആണ്ടി, വനവാസി കോളനിയിലെ ശാരദ എന്നിവരുടെ വീടുകളും, ചെക്കേരിയിലെ സുമതി, സിജീഷ്, എം.ബാബു, എം. ചന്ദ്രന്, എന്നിവരുടെ വീടുകളും വൃത്തിയാക്കി. ശുചീകരണ-സേവനപ്രവര്‍ത്തനം അടുത്ത ദിവസങ്ങളിലും തുടരും.
സോജന്‍ലാല്‍ ശര്‍മ, വിപിന്‍ദാസ് എടയാര്‍, ശരത് വേക്കളം, ജിതീഷ് വേക്കളം, കെ.എസ്. രാജേഷ്, ഭാഗ്യരാജ്, ശ്രീജിത്ത്, ഷിനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ചെക്കുട്ടിയും
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സേവാഭാരതിയുടെ ഒരാഴ്ച്ചത്തെ കഠിനാദ്ധ്വാനം നാടിന് സമര്‍പ്പിച്ചു; കോമളം കടവിലെ പാലം ഇരുകരതൊട്ടു; അഭിനന്ദന പ്രവാഹവുമായി നാട്ടുകാര്‍
ദുരന്തമേഖലയില്‍ സഹായഹസ്തവുമായി സേവാഭാരതി, ഉരുൾപൊട്ടലിൽ വാസയോഗ്യമല്ലാതായിത്തീര്‍ന്ന പതിനഞ്ചിലേറെ വീടുകള്‍ ശുചീകരിച്ചു
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ആയിരക്കണക്കിന് ഭക്തര്‍ക്ക് അന്നദാനം നല്കി ചിറ്റാരിപ്പറമ്പ് സേവാഭാരതി, പിന്തുണയുമായി സമീപവാസികളും
സേവാഭാരതിയുടേത് സേവനത്തിലൂടെ പ്രപഞ്ചം മുഴുവന്‍ പ്രകാശം പരത്തുക എന്ന മഹത്തായ ദൗത്യം: ഡോ. കൂമുള്ളി ശിവരാമന്
'ആക്രി ചലഞ്ചി'ലൂടെ സ്വപ്നവീടൊരുക്കി സേവാഭാരതി, വ്യത്യസ്തമായ ദൗത്യം സാക്ഷാത്കരിച്ചത് ഒറ്റദിവസത്തെ ആക്രി ചലഞ്ചിലൂടെ
ധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്ര; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സേവാഭാരതിയുടെ സേവനം ലഭിച്ചത് 20,000 രോഗികള്‍ക്ക്