×
login
ജാതിയില്ലാതെ അവര്‍ വരണമാല്യം ചാര്‍ത്തി; സേവാഭാരതിയൊരുക്കിയ സമൂഹ വിവാഹ പന്തലില്‍

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സേവാഭാരതി സംഘടനാ സെക്രട്ടറിയുമായ മൂല്‍ചന്ദ് സോണി, മുതിര്‍ന്ന പ്രചാരക് ശിവലഹരി, അകിഞ്ചന്‍ മഹാരാജ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദമ്പതികളെ ആശീര്‍വദിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.

ജയ്പൂര്‍: ജാനകിനവമിയില്‍ സേവാഭാരതി ഒരുക്കിയ പന്തലില്‍ അവര്‍ വിവാഹിതരായി. ജാതി പ്രശ്‌നമായില്ല, അനാഥത്വം തടസ്സമായില്ല. സമ്പന്നനും ദരിദ്രനുമുണ്ടായില്ല. 12 ജാതിയില്‍പ്പെട്ടവര്‍ 26 ദമ്പതികള്‍... ഒരു മണ്ഡപത്തില്‍ താലി കെട്ടി ഒന്നായി. ഒപ്പം രണ്ട് അനാഥ പെണ്‍കുട്ടികളുടെ വിവാഹവും നടന്നു.

ജയ്പൂര്‍ നഗരത്തില്‍ തനത് ഭാരതീയ രീതിയിലായിരുന്നു ചടങ്ങുകള്‍. സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന പതിനൊന്നാമത് ശ്രീറാം ജാനകി സര്‍വജാതി വിവാഹത്തിന്റെ ഭാഗമായിരുന്നു ചടങ്ങുകള്‍. ജയ്പൂര്‍ അംബാവാടി ആദര്‍ശ് വിദ്യാ മന്ദിറില്‍ ഒരുക്കിയ പന്തലിലായിരുന്നു ലളിതമായ ചടങ്ങ് നടന്നത്.


മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സേവാഭാരതി സംഘടനാ സെക്രട്ടറിയുമായ മൂല്‍ചന്ദ് സോണി, മുതിര്‍ന്ന പ്രചാരക് ശിവലഹരി, അകിഞ്ചന്‍ മഹാരാജ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദമ്പതികളെ ആശീര്‍വദിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. പത്തുവര്‍ഷത്തിനിടെ സേവാഭാരതി സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തിലൂടെ 2100ത്തിലധികം ദമ്പതികള്‍ വിവാഹിതരായി. കഴിഞ്ഞ 10 വര്‍ഷമായി സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജാതി വിഭാഗത്തിലും പെട്ട സമൂഹവിവാഹങ്ങള്‍ നടത്തിവരുന്നു.

  comment

  LATEST NEWS


  'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.