×
login
സേവാഭാരതിയുടേത് സേവനത്തിലൂടെ പ്രപഞ്ചം മുഴുവന്‍ പ്രകാശം പരത്തുക എന്ന മഹത്തായ ദൗത്യം: ഡോ. കൂമുള്ളി ശിവരാമന്‍

അവശന്മാര്‍, ആര്‍ത്തന്‍മാര്‍, ആലംബഹീനര്‍ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരേയാണ് വരും കാലങ്ങളില്‍ മനുഷ്യര്‍ പൂജിക്കേണ്ടത്. സമര്‍പ്പണവും ത്യാഗ ബുദ്ധിയുമുണ്ടെങ്കില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.

സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റിന്റെ പാലിയറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഡോ. കൂമുള്ളി ശിവരാമന്‍. നിര്‍വ്വഹിക്കുന്നു

മട്ടന്നൂര്‍: സേവനം കൊണ്ട് പ്രപഞ്ചം മുഴുവന്‍ പ്രകാശിപ്പിക്കുകയെന്ന മഹത്തായ ദൗത്യമാണ് സേവാഭാരതി ഏറ്റെടുത്തിരിക്കുന്നതെന്ന് സാഹിത്യകാരനും പ്രഭാഷകനുമായ ഡോ. കൂമുള്ളി ശിവരാമന്‍. സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റിന്റെ പാലിയറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം മട്ടന്നൂര്‍ ലയണ്‍സ് ഹാളില്‍ നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സേവനത്തിന്റേയും സ്‌നേഹത്തിന്റേയും പര്യായമായി തീര്‍ന്നിരിക്കുകയാണ് സേവാഭാരതി. വെള്ളപ്പൊക്കം തുടങ്ങി പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പോലും ത്യജിച്ചു കൊണ്ടാണ് സേവാഭാരതി പ്രവര്‍ത്തിച്ചു വരുന്നത്. അവശന്മാര്‍, ആര്‍ത്തന്‍മാര്‍, ആലംബഹീനര്‍ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരേയാണ് വരും കാലങ്ങളില്‍ മനുഷ്യര്‍ പൂജിക്കേണ്ടത്. സമര്‍പ്പണവും ത്യാഗ ബുദ്ധിയുമുണ്ടെങ്കില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.

മൈത്രിയും കാരുണ്യവും ഉണ്ടെങ്കില്‍ നമുക്ക് ഏതു തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളും സാക്ഷാത്കരിക്കാന്‍ കഴിയും. മാനവീയതയുടെ ശബ്ദമായി ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കാന്‍ സേവാഭാരതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്ത്യായനി അമ്മ ദീപ പ്രോജ്വലനം നടത്തി.  ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ഡോ. പി. സുധീര്‍ പാലിയേറ്റീവ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. സേവാഭാരതി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍ സേവാ സന്ദേശം നല്‍കി. 

വിവിധ വ്യക്തികള്‍ നല്‍കിയ പാലിയേറ്റീവ് ഉപകരണങ്ങള്‍ സേവാഭാരതി മട്ടന്നൂര്‍ യൂണിറ്റ് രക്ഷാധികാരി കെ.പി. സതീശന്‍ ഏറ്റുവാങ്ങി. മട്ടന്നൂര്‍ യൂണിറ്റ് പ്രസിഡണ്ട് സി.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് നഴ്‌സ് എം.ശ്രീജ  ധര്‍മ്മജാഗരണ്‍ സംസ്ഥാന സംയോജകന്‍ എം.കെ. പ്രദീപ്, എ. മധുസൂദനന്‍, പി. മോഹനന്‍, ഡോ. സിന്ധു പ്രശാന്ത്, സഗില്‍ സജീന്ദ്രന്‍, എ. വേണുഗോപാല്‍, പാലിയേറ്റീവ് നഴ്സ് എം. ശ്രീജ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.എം. കാര്‍ത്തികേയന്‍ സ്വാഗതവും സി.വി. ബീന നന്ദിയും പറഞ്ഞു.


 

 

 

 

  comment

  LATEST NEWS


  നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


  പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


  മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


  സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.