login
317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി

സേവാഭാരതി നേരിട്ട് നടത്തുന്ന ആറു കൊവിഡ് കെയര്‍ സെന്ററുകളിലായി 781 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ 319 പ്രവര്‍ത്തകര്‍ സജീവമായുണ്ട്. ഇതുകൂടാതെ സര്‍ക്കാരിനു കീഴിലുള്ള 64 കൊവിഡ് സെന്ററുകളില്‍ സഹായത്തിനായി മുന്നൂറിലധികം പ്രവര്‍ത്തകര്‍.

ബെംഗളൂരു: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ആര്‍എസ്എസ്-സേവാഭാരതി കര്‍ണാടക ദക്ഷിണ്‍ മേഖല. രണ്ടായിരത്തിലധികം സേവാഭാരതി പ്രവര്‍ത്തകരാണ്  മുഴുവന്‍ സമയ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നത്.

കൊവിഡ് കെയര്‍ സെന്ററുകളുടെ നടത്തിപ്പ്, കെയര്‍ സെന്ററുകളില്‍ സഹായം, ഹെല്‍പ്പ് ലൈന്‍, വാക്സിനേഷന്‍ സെന്റര്‍, ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, സൗജന്യ ഭക്ഷണ വിതരണം, രക്തദാനം, പ്ലാസ്മദാനം, ആയുര്‍വേദ കഷായ വിതരണം, കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്.

സേവാഭാരതി നേരിട്ട് നടത്തുന്ന ആറു കൊവിഡ് കെയര്‍ സെന്ററുകളിലായി 781 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ 319 പ്രവര്‍ത്തകര്‍ സജീവമായുണ്ട്. ഇതുകൂടാതെ സര്‍ക്കാരിനു കീഴിലുള്ള 64 കൊവിഡ് സെന്ററുകളില്‍ സഹായത്തിനായി മുന്നൂറിലധികം പ്രവര്‍ത്തകര്‍.

ഒരു ഫോണ്‍വിളിയില്‍ രോഗികള്‍ക്ക് സഹായ ഹസ്തവുമായി 129 ഹെല്‍പ്പ്ലൈന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 346 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ ഇതുവരെ 10771 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. 100 സ്ഥലങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ 317 ഡോക്ടര്‍മാര്‍ സജീവമായി പങ്കെടുക്കുന്നു. 54 സ്ഥലങ്ങളിലായി ഇതുവരെ 23317 കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കി.

59 സ്ഥലങ്ങളില്‍ 6786 യൂണിറ്റ് രക്തവും 21 സ്ഥലങ്ങളില്‍ 92 രോഗികള്‍ക്ക് പ്ലാസ്മയും ദാനം ചെയ്തു. 178 സ്ഥലങ്ങളില്‍ 3215 പേര്‍ക്ക് ആയൂര്‍വേദ കഷായ വിതരണം നടത്തി. 76സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിങ് സെന്ററുകളുടെ പ്രയോജനം മെയ് 14വരെ 2435 പേര്‍ ഉപയോഗപ്പെടുത്തി.130സ്ഥലങ്ങളില്‍ കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. മൃതദേഹങ്ങള്‍ ശ്മശാനങ്ങളിലെത്തിക്കാനായി 80 ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നു.

കൊവിഡ് മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാനായി ഭരണകൂടത്തെ പഴിചാരുന്നവര്‍ക്കിടയില്‍ ലോകത്തിനു മാതൃകയായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കായി നിശബ്ദ സേവനം തുടരുകയാണ്.രാഷ്ട്രത്തിന് ആവശ്യമുള്ളപ്പോള്‍ സ്വയം സേവന സജ്ജരായികുമെന്ന് ഹൃദയത്തില്‍ തൊട്ടുള്ള പ്രതിജ്ഞ പാലിക്കുകയാണ് ഈ നിശബ്ദ മുന്നണി പോരാളികള്‍.പ്രശംസകള്‍ക്കു വേണ്ടിയോ പ്രസിദ്ധിക്കുവേണ്ടിയോ അല്ല, ഈ രാജ്യത്തിനു വേണ്ടിയാണ് അവരുടെ നിസ്വാര്‍ത്ഥ സേവനം.

  comment

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.