×
login
ബോട്ട്, വള്ളം, ആംബുലന്‍സ്: എന്തിനും സജ്ജം; ദുരന്ത നിവരാണത്തിന് സന്നാഹവുമായി സേവാഭാരതി

വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ പതിനായിരം മീറ്റര്‍ റോപ്പാണ് സേവാഭാരതി തയ്യാറാക്കിയിട്ടുള്ളത്. ഇത് ഇന്നലെ രാത്രി തന്നെ മരങ്ങളില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വലിയ ഒഴുക്ക് ഉണ്ടായാല്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഇവിടേക്ക് വേഗം എത്താന്‍ സാധിക്കാതെ വരും.

ആലുവ മണപ്പുറത്ത് എത്തിയിരിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ആലുവ: ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം ജില്ലയിലേക്ക് എത്തിയതോടെ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ സേവാഭാരതി സംഘം രംഗത്ത്. ആലുവ മണപ്പുറത്ത് മാത്രം 24 മണിക്കൂറും 40 പേരടങ്ങുന്ന സേവാഭാരതി സംഘം രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി നിലയുറപ്പിച്ചിട്ടുണ്ട്. മണപ്പുറത്ത് ഏത് ഒഴിക്കിനെയും വകഞ്ഞ് മാറ്റി മുന്നേറുന്ന നാല് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സര്‍വീസിന് മണപ്പുറത്ത് നാല് ആംബുലന്‍സുകളും സജ്ജമാണ്.

വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ പതിനായിരം മീറ്റര്‍ റോപ്പാണ് സേവാഭാരതി തയ്യാറാക്കിയിട്ടുള്ളത്. ഇത് ഇന്നലെ രാത്രി തന്നെ മരങ്ങളില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വലിയ ഒഴുക്ക് ഉണ്ടായാല്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഇവിടേക്ക് വേഗം എത്താന്‍ സാധിക്കാതെ വരും. വടത്തില്‍ പിടിച്ച് ഉള്‍പ്രദേശങ്ങളിലേക്ക് എത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ടിയാണ് സേവാഭാരതി വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് റോപ്പ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ തോട്ടയ്ക്കാട്ടുകര വരെയാണ് റോപ്പ് സ്ഥാപിച്ചിരിക്കുന്നത്.

പുഴയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ പ്രവര്‍ത്തകരും ബോട്ടുകളും ആലുവ അടക്കമുള്ള പ്രദേശങ്ങളിലേക്ക് എത്തുമെന്ന് സേവാഭാരതി അറിയിച്ചു.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.