×
login
ദുരന്ത മുഖത്ത് കരുതലായി സേവാഭാരതി; കൂട്ടിക്കലിലും സമീപ പ്രദേശങ്ങളിലും ശുചീകരണ യജ്ഞം നടത്തി; പങ്കെടുത്തത് ആയിരത്തോളം പ്രവര്‍ത്തകര്‍

കൂട്ടിക്കലിന് പുറമേ ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം നേരിട്ട പ്ലാപ്പള്ളി, എളങ്കാട്, ഏന്തയാര്‍, മുണ്ടക്കയം, പുത്തന്‍ചന്ത എന്നിവിടങ്ങളിലും സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ദുരന്തം കൂടുതലുണ്ടായ പ്രദേശങ്ങള്‍ ആറ് പോയിന്റുകളായി തിരിച്ചായിരുന്നു പ്രവര്‍ത്തനം. ഓരോ പോയിന്റിലേക്കും ഇരുപത്തഞ്ചിലധികം സംഘങ്ങളെത്തി. ഓരോ സംഘത്തിലും അഞ്ചുപേര്‍ പേര്‍ വീതം.

കൂട്ടിക്കല്‍: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച കൂട്ടിക്കലിലും മലയോര പ്രദേശങ്ങളിലും കരുതലിന്റെ ആശ്വാസമേകി സേവാഭാരതി. ആയിരത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് ദുരന്തഭൂമിയില്‍ കൈ, മെയ് മറന്ന് മൂന്നു ദിവസമായി ശുചീകരണ യജ്ഞം തുടരുന്നത്. മലവെള്ളപ്പാച്ചിലില്‍ ചെളിക്കൂമ്പാരമായ നിരവധി വീടുകള്‍ വൃത്തിയാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ഓരോ സംഘമായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനം.  

കൂട്ടിക്കലിന് പുറമേ ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം നേരിട്ട പ്ലാപ്പള്ളി, എളങ്കാട്, ഏന്തയാര്‍, മുണ്ടക്കയം, പുത്തന്‍ചന്ത എന്നിവിടങ്ങളിലും സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ദുരന്തം കൂടുതലുണ്ടായ പ്രദേശങ്ങള്‍ ആറ് പോയിന്റുകളായി തിരിച്ചായിരുന്നു പ്രവര്‍ത്തനം. ഓരോ പോയിന്റിലേക്കും ഇരുപത്തഞ്ചിലധികം സംഘങ്ങളെത്തി. ഓരോ സംഘത്തിലും അഞ്ചുപേര്‍ പേര്‍ വീതം.

വീടുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ പൊതു സ്ഥാപനങ്ങളും ശുചീകരിച്ചു. രാവിലെ ഒമ്പതിന് തുടങ്ങിയ ശുചീകരണ യജ്ഞം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. പ്രാദേശികമായി കഴിഞ്ഞ ദിവസങ്ങളില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ ശുചീകരണം നടത്തിയിരുന്നു.  ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, പ്രാന്തീയ സേവാപ്രമുഖ് എം.സി. വത്സന്‍, പ്രാന്ത പ്രൗഢ പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, വിഭാഗ് സംഘ ചാലക് പി.പി. ഗോപി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്കി.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.