കഴിഞ്ഞ വര്‍ഷം നാലു വീടാണ് നിര്‍മിച്ച് നല്‍കിയത്. നിരവധി വ്യക്തികളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് ആ വീടുകള്‍ സേവാഭാരതി പണിതു നല്‍കിയത്. അപ്പോഴാണ്, അഞ്ചാമത്തെ വീടിനായി അപേക്ഷയെത്തിയത്.
രാജേഷ് സോപാനം
തൃപ്പൂണിത്തുറ: ആക്രി പെറുക്കി സ്വരുക്കൂട്ടുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്കു സ്വപ്നഭവനം നിര്‍മിക്കുകയാണ് തൃപ്പൂണിത്തുറ സേവാഭാരതി. ഒറ്റദിവസത്തെ ആക്രി ചലഞ്ചിലൂടെയാണ് വ്യത്യസ്തമായ ഈ ദൗത്യം സേവാഭാരതി സാക്ഷാത്കരിക്കുന്നത്.
തൃപ്പൂണിത്തുറ സേവാഭാരതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നാലു വീടാണ് നിര്‍മിച്ച് നല്‍കിയത്. നിരവധി വ്യക്തികളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് ആ വീടുകള്‍ സേവാഭാരതി പണിതു നല്‍കിയത്. അപ്പോഴാണ്, അഞ്ചാമത്തെ വീടിനായി അപേക്ഷയെത്തിയത്. ആ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ തുച്ഛമായ പണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വീട് സ്വപ്നം കണ്ടിരുന്ന കുടുംബത്തിന് വേണ്ടി 'ആക്രി ചലഞ്ച്' എന്ന കൗതുകം ഉണര്‍ത്തുന്ന പദ്ധതി സേവാഭാരതി സെക്രട്ടറി രാജന് പനയ്ക്കല്‍ ആണ് കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. ആദ്യം എല്ലാവരും അമ്പരന്നെങ്കിലും വ്യത്യസ്തമായ ആശയത്തെ എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുത്തു. പിന്നീടത് ജനങ്ങളും ഏറ്റെടുത്തതോടു കൂടി ഹിറ്റായി.
നിരവധി വീടുകളില്‍നിന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ആക്രി സാധനങ്ങള്‍ പെറുക്കിക്കൂട്ടി. പത്രങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും ഇലക്ട്രിക് വേസ്റ്റുമടക്കം പതിനായിരക്കണക്കിന് രൂപയുടെ ഉത്പന്നങ്ങള്‍ സേവാഭാരതിക്ക് ജനം നല്കി. ഇനി ആരും ആക്രി സാധനങ്ങള്‍ വലിച്ചെറിയില്ല, രൂപ നല്കി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആക്രി കൊടുത്ത് സഹായിക്കാമല്ലോ എന്നതാണ് ജനവികാരം.
ചലഞ്ചിലൂടെ ലഭിച്ച പണം കൊണ്ടും മറ്റു സഹായം കൊണ്ടും എട്ടെന്നില്‍ വേമ്പനാട്ടില്‍ മിനി പ്രഭാകരന്റെ കുടുംബത്തിനായി ഒരുങ്ങുന്ന വീടിന്റെ പണി അവസാനഘട്ടത്തിലാണ്.
വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്
സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്
മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സേവാഭാരതിയുടെ ഒരാഴ്ച്ചത്തെ കഠിനാദ്ധ്വാനം നാടിന് സമര്‍പ്പിച്ചു; കോമളം കടവിലെ പാലം ഇരുകരതൊട്ടു; അഭിനന്ദന പ്രവാഹവുമായി നാട്ടുകാര്‍
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ആയിരക്കണക്കിന് ഭക്തര്‍ക്ക് അന്നദാനം നല്കി ചിറ്റാരിപ്പറമ്പ് സേവാഭാരതി, പിന്തുണയുമായി സമീപവാസികളും
ജാതിയില്ലാതെ അവര്‍ വരണമാല്യം ചാര്‍ത്തി; സേവാഭാരതിയൊരുക്കിയ സമൂഹ വിവാഹ പന്തലില്‍
'ആക്രി ചലഞ്ചി'ലൂടെ സ്വപ്നവീടൊരുക്കി സേവാഭാരതി, വ്യത്യസ്തമായ ദൗത്യം സാക്ഷാത്കരിച്ചത് ഒറ്റദിവസത്തെ ആക്രി ചലഞ്ചിലൂടെ
ധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്ര; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സേവാഭാരതിയുടെ സേവനം ലഭിച്ചത് 20,000 രോഗികള്‍ക്ക്