×
login
ആര്‍എസ്എസുകാരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് രാഹുല്‍; മാങ്കൂട്ടത്തിന്റെ കോഴി പേര് വെളിപ്പെടുത്തി ഗോപാലകൃഷ്ണന്‍; ഏറ്റെടുത്ത് നെറ്റിസണ്‍സ്

ഗാന്ധിയെ കൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസാണെന്ന് അദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഈ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതി നടപടികള്‍ നേരിടുന്ന കാര്യം ബി. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ പ്രസ്താവന പിന്‍വലിക്കാന്‍ രാഹുല്‍ തയാറായില്ല. തുടര്‍ന്നാണ് ഗാന്ധിയെ കൊന്നത് ആര്‍എസ്എസും ബിജെപിയുമാമെന്ന് രാഹുല്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദേഹം പറഞ്ഞു.

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ വ്യാജആരോപണങ്ങള്‍ ഉയര്‍ത്തുകയും വ്യക്തിഅധിക്ഷേപം നടത്തിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് നേതാവിന്റെ നാട്ടിലെ യഥാര്‍ത്ഥ മുഖം തുറന്ന് കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇന്നലെ നടന്ന 24 ന്യൂസിന്റെ എന്‍കൗണ്ടര്‍ പരിപാടിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

ഗാന്ധിയെ കൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസാണെന്ന് അദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഈ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതി നടപടികള്‍ നേരിടുന്ന കാര്യം ബി. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ പ്രസ്താവന പിന്‍വലിക്കാന്‍ രാഹുല്‍ തയാറായില്ല. തുടര്‍ന്നാണ് ഗാന്ധിയെ കൊന്നത് ആര്‍എസ്എസും ബിജെപിയുമാണെന്ന്‌ രാഹുല്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദേഹം പറഞ്ഞു. ചര്‍ച്ച നയിച്ച ഹാഷ്മി താജ് ഇബ്രാഹിമും രാഹുലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ ബി. ഗോപാലകൃഷ്ണന്‍ പ്രതിഷേധം ഉയര്‍ത്തി.  

തുടര്‍ന്നാണ് ബി. ഗോപാലകൃഷ്ണനെ വ്യക്തിപരമായി രാഹുല്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചത്. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിനെ നാട്ടുകാര്‍ 'കോഴി'യെന്നും ചിലര്‍ 'കാട്ടുകോഴിയെന്നുമാണ് വിളിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. ഇതോടെ ചാനല്‍ ചര്‍ച്ചയില്‍ അദേഹം വിളറിവെളുത്തു. താന്‍ ഇത്തരം വ്യക്തി അധിക്ഷേപങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതല്ലെന്നും രാഹുല്‍ ഇതു പറഞ്ഞ് പറയിച്ചതാണെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. രാഹുലില്‍ മാങ്കൂട്ടത്തിന്റെ ഇരട്ടപ്പേര് പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളും നിറഞ്ഞിട്ടുണ്ട്. രാഹുലിന്റെ പഴയ പലകാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കെഎഫ്‌സിയാണ് രാഹുലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.  

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.