×
login
ലാലേട്ടന്‍ ആര്‍ര്‍റാടുകയാണ്; ഈ സോഷ്യല്‍ മീഡിയ താരം നിസാരക്കാരനല്ല; സന്തോഷ് മാത്യു വര്‍ക്കി ഉന്നത ബിരുദങ്ങളുള്ള സാഹിത്യകാരന്‍

മോഹന്‍ലാലിനെ സംബന്ധിച്ച് മോഹന്‍ലാല്‍ ദ വെര്‍സിറ്റൈല്‍ ജീനിയസ് ആന്‍ഡ് മെസെഞ്ചര്‍ ഓഫ് ലൗ എന്ന പുസ്തകം അദ്ദേഹം 2009ല്‍ രചിച്ചിരുന്നു.

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരേ തിയെറ്ററുകളില്‍ നടക്കുന്ന ഡീഗ്രേഡിങ്ങിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തി ട്രോളുകളില്‍ നിറഞ്ഞ വ്യക്തി ആരെന്ന് അന്വേഷിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും സോഷ്യല്‍മീഡിയയും. തിയെറ്ററില്‍ നിന്ന് ചിത്രം കണ്ടിറങ്ങിയവരില്‍ നെഗറ്റീവ് അഭിപ്രായം പറയുന്നവരെ സൂക്ഷമതയോടെ നോക്കുകയും തുടര്‍ച്ചയായി മാധ്യമങ്ങളുടെ മൈക്കിന് മുന്നിലെത്തി ചിത്രം അതിഗംഭീരമാണെന്ന് പറയുകയും ചിത്രത്തിനെതിരേ മനപൂര്‍വമായ ഡീ ഗ്രേഡിങ് നടക്കുകയാണെന്നും ഈ വ്യക്തി പറയുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഒപ്പം, ലാലേട്ടന്‍ ആര്‍ര്‍റാടുകയാണ് എന്ന ഡയലോഗും ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.  

എന്നാല്‍, സന്തോഷ് മാത്യൂ വര്‍ക്കി എന്ന വ്യക്തി വെറും ലാവലേട്ടന്‍ ആരാധകന്‍ മാത്രമല്ല. ഉന്നതവിദ്യാഭ്യാസമുള്ള നിരവധി ബുക്കുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഇംഗ്ലീഷിലാണ് പുസ്തക രചന. മോഹന്‍ലാലിനെ സംബന്ധിച്ച് മോഹന്‍ലാല്‍ ദ വെര്‍സിറ്റൈല്‍ ജീനിയസ് ആന്‍ഡ് മെസെഞ്ചര്‍ ഓഫ് ലൗ എന്ന പുസ്തകം അദ്ദേഹം 2009ല്‍ രചിച്ചിരുന്നു. ജെആര്‍എഫ്, നെറ്റ്, ഗേറ്റ് എന്നിവ നേടിയിട്ടുള്ള സന്തോഷ് പ്രായമായ മാതാപിതാക്കളെ നോക്കാന്‍ വേണ്ടി ഐഐടിയില്‍ നിന്ന് പിഎച്ച്ഡി നേടാനുള്ള അവസരം ഒഴിവാക്കി. പാലക്കാട് സ്വദേശിയാണ് സന്തോഷ്. രാജഗിരി കോളേജില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദവും അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എംടെക്കും പാസായിട്ടുണ്ട്. തുടര്‍ന്ന് ഐന്‍സ്റ്റീന്‍ ടെക്‌നോളജി എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചു. ആളില്ല ലെവല്‍ ക്രോസുകളില്‍ സ്ഥാപിക്കാനുള്ള മുന്നറിയിപ്പ് സംവിധാനം ഈ സ്റ്റാര്‍ട്ട്അപ്പ് ആണ് നിര്‍മിച്ചത്. മോട്ടിവേഷന്‍ പുസ്തകങ്ങളാണ് സന്തോഷിന്റെ ഇഷ്ട രചന.  


 

 

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.