×
login
നെഹ്റു് 'മണ്ടത്തരങ്ങളുടെ പിതാവ്': 'വിറ്റു തുലയ്ക്കുന്നു' എന്ന പറയുമ്പോള്‍ ഉണ്ടാക്കിവെച്ച 70,000 കോടിയുടെ കടം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് ഹീറോയിസം

ലോകത്തു എവിടേയ്ക്ക് ആയാലും ആദ്യ ചോയ്‌സ് Air India തന്നെ ആയിരിക്കുന്നു.

 

'അങ്ങിനെ ' നെഹ്റുവ്യന്‍ സോഷ്യലിസം' അതിന്റെ അന്ത്യത്തിലേക്ക് കടന്നു, നെഹ്റുവ്യന്‍ സോഷ്യലിസത്തിന്റെ കാലത്തു ഒരു സാധാരണക്കാരന്‍ air india യില്‍ പറന്നത് ആയി അറിയില്ല, ഇന്നത്തെ പോലെ അല്ല, സാധാരണക്കാരന് താങ്ങാന്‍ പറ്റുമായിരുന്നില്ല എന്നത് അണ് സത്യം. 'വിറ്റു തുലയ്ക്കുന്നു' എന്ന് ഇന്ന് പറയുന്നവര്‍ എന്നാല്‍ അവര്‍ ഉണ്ടാക്കിവെച്ച 70,000 കോടിയുടെ കടം ജനങളുടെ തലയില്‍ വെക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടി അത് ഏറ്റെടുക്കുക, അതല്ലേ ഹീറോയിസം.

ലോകത്തിന്റെ പല ഭാഗത്തേക്കും യാത്ര ചെയ്തിട്ടുള്ള ഒരാള്‍ ആണ് ഞാന്‍, വളരെ കുറച്ചു മാത്രമേ air india ഉപയോഗിച്ചിട്ടുള്ളു, കാരണം യാത്ര ചെയ്യാന്‍ ഒരു കോണ്‍ഫിഡന്‍സ് ഇല്ല എന്നത് തന്നെ. ഇപ്പോള്‍ അത് ടാറ്റാ ഏറ്റെടുത്തു, ഇനി അങ്ങിനെ ആയിരിക്കില്ല, ലോകത്തു എവിടേയ്ക്ക് ആയാലും ആദ്യ ചോയ്‌സ് Air India തന്നെ ആയിരിക്കുന്നു.

നെഹ്റുവിന്റെ സോഷ്യലിസത്തിന്റെ കടയ്ക്കല്‍ ആദ്യം കത്തി വെച്ചത് ആധുനിക ഭാരതതിന്റെ പിതാവ് എന്ന് തന്നെ പറയാവുന്ന നരസിംഹറാവു ആണ്. അതിന്റെ പക 'നെഹ്റു കുടുംബം' ആ മനുഷ്യന്റെ മൃതുദേഹത്തോട് തീര്‍ത്തു. ആധുനിക ഭാരത ചരിത്രം നെഹ്റുവിനെ ചിത്രീകരിക്കാന്‍ പോകുന്നത് 'മണ്ടത്തരങ്ങളുടെ പിതാവ്' എന്ന നിലയില്‍ ആയിരിക്കും. അതിനു വലിയ ഉദാഹരണവും സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയവും ആകാന്‍ പോകുന്നത് ആയിരിക്കും Air India. 70,000 കോടിയുടെ കടത്തില്‍ നിന്നും ലോകത്തിന്റെ ഒന്നാം നമ്പര്‍ വിമാനകമ്പനി ആയി വളര്‍ന്ന Air India യുടെ ചരിത്രം. 

വളര്‍ച്ചയില്‍ ഒരു സംശയവും വേണ്ട. Emirates, Ethihad, Qatar Air. ഈ മൂന്ന് വിമാന കമ്പനികളുടെയും നട്ടെല്ല് എന്ന് പറയുന്നത് ഇന്ത്യക്കാര്‍ ആയ യാത്രക്കാര്‍ ആണ്, മുംബൈ, കൊച്ചി, ചെന്നെ ആസ്ഥാനമാക്കി അമേരിക്കന്‍ / യൂറോപ്യന്‍ സെക്ടറിലേക്ക് ഡയറക്റ്റ് ഫ്‌ലൈറ്റ് വന്നാല്‍ അത് മാത്രം മതി മൂന്നാമത്തെ വര്‍ഷം മുതല്‍ ബാലന്‍സ് ഷീറ്റ് ലാഭത്തിന്റെ കണക്കും ആയി വരാന്‍. ടാറ്റായുടെ കൈകളില്‍ Air India ഭദ്രമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.'

 

മാത്യു ജഫ്

 

  comment

  LATEST NEWS


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്


  കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയെന്ന് ജഗന്നാഥ് സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ എലോണ്‍ മസ്‌ക്; ലോകത്തിലെ ആദ്യത്തെ ട്രില്യണയറാകാന്‍ പിന്തുണച്ചത് സ്‌പേസ് എക്‌സും ടെസ്‌ലയും; ജെഫ് ബെസോസ് വളരെ പിന്നില്‍


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.