login
ചങ്ങലയില്‍ ബന്ധിച്ച ആര്‍എസ്എസ്‍ വേഷധാരികള്‍;അള്ളാഹു അക്ബര്‍ വിളികളും ആക്രോശവും; മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കെതിരേ ദേശീയ മാധ്യമങ്ങള്‍(വീഡിയോ)

തേഞ്ഞിപ്പലത്തെ പ്രധാന വാണിജ്യ കേന്ദ്രമായ ചേലാരിയിലൂടെ റാലി കടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഡേയോട് അനുബന്ധിച്ച തീവ്രഇസ്ലാമിക സംഘടന പോപ്പുലര്‍ ഫ്രണ്ട് മലപ്പുറം തേഞ്ഞിപ്പലത്ത് നടത്തിയ റാലി വിവാദത്തില്‍. വിദേഷ്വം നിറഞ്ഞ റാലിയുടെ ദൃശ്യങ്ങള്‍ ഇതിനകം ദേശീയമാധ്യമങ്ങളിലും സമൂഹികമാധ്യമങ്ങളിലും ചര്‍ച്ച ആയിക്കഴിഞ്ഞു. ആര്‍എസ്എസിന്റെ ഗണവേഷധാരികളായ പുരുഷന്‍മാരെ ചങ്ങലയില്‍ ബന്ധിച്ച തരത്തില്‍ കെട്ടവലിച്ചു കൊണ്ടുപോകുന്നത് റാലിയില്‍ ദൃശ്യമായിരുന്നു. ഒപ്പം, അള്ളാഹു അക്ബര്‍ വിളികളും ആക്രോശവും. തേഞ്ഞിപ്പലത്തെ പ്രധാന വാണിജ്യ കേന്ദ്രമായ ചേലാരിയിലൂടെ റാലി കടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷുകാരായി വേഷമിട്ടവര്‍, മലബാറിലെ മാപ്പിളവേഷധാരികള്‍ എന്നിവര്‍ ആര്‍എസ്എസ് ഗണവേഷ ധാരികളായവര്‍ക്കു പിന്നിലുണ്ട്.  

ദേശീയമാധ്യമമായ ടൈംസ് നൗ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയ്‌ക്കെടുത്തു. പരസ്യമായി വിദ്വേഷം വിളമ്പുന്ന ഇത്തരം റാലികള്‍ അനുവദിക്കുന്നതിലെ ഔചിത്യമില്ലായ്മയാണ് മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. 1921ലെ ഹിന്ദുകൂട്ടക്കൊലയുടെ ആഹ്ലാദം പങ്കിടാനാണ് പോപ്പുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതെന്ന് ആക്ഷേപവും ശക്തമാണ്. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ റാലിയെ ന്യായീകരിച്ചാണ് രംഗത്തെത്തിയത്.

  comment

  LATEST NEWS


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കം; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍


  വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം


  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


  ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


  ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


  ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


  'നരഭാരതി'യുടെ സങ്കീര്‍ത്തനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.