ചര്‍ച്ചയില്‍ ഇത്തരം ആഹ്വാനം ഉയര്‍ന്നിട്ടും മോഡറേറ്റര്‍മാരോ സംഘാടകരോ ഇതിനെ തടഞ്ഞില്ല എന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇടത്-ജിഹാദി അനുയായി സുനിത ദേവദാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സജീഷ്, കെ. ഗിരീഷ് തുടങ്ങിയവരാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. ഇവരെല്ലാം ചര്‍ച്ചയില്‍ ഭാസുരേന്ദ്രബാബുവിന്റെ അഭിപ്രായത്തോട് യോജിക്കും വിധം തലയാട്ടുകയായിരുന്നു.
തിരുവനന്തപുരം: രാജ്യത്ത് വിഘടനവാദത്തിന് ആഹ്വാനം ചെയ്തു ഇടതു ബുദ്ധിജീവി ഭാസുരേന്ദ്ര ബാബു. സിപിഎം അനുകൂല പ്രവാസി സംഘടന നവോദയ കള്‍ച്ചറല്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന വെബിനാറിലാണ് രാജ്യദ്രോഹ പരാമര്‍ശവുമായി ഭാസുരേന്ദ്ര ബാബു രംഗത്തെത്തിയത്. ശ്രീരാമജന്മഭൂമിയില് ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചയിലായിരുന്നു ഭാസുരേന്ദ്രബാബു രാജ്യവിരുദ്ധ ആഹ്വാനം നടത്തിയത്.
ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യന്‍ യൂണിയനില്‍ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമായിരുന്നു പ്രഖ്യാപനം. ചര്‍ച്ചയില്‍ ഇത്തരം ആഹ്വാനം ഉയര്‍ന്നിട്ടും മോഡറേറ്റര്‍മാരോ സംഘാടകരോ ഇതിനെ തടഞ്ഞില്ല എന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇടത്-ജിഹാദി അനുയായി സുനിത ദേവദാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സജീഷ്, കെ. ഗിരീഷ് തുടങ്ങിയവരാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. ഇവരെല്ലാം ചര്‍ച്ചയില്‍ ഭാസുരേന്ദ്രബാബുവിന്റെ അഭിപ്രായത്തോട് യോജിക്കും വിധം തലയാട്ടുകയായിരുന്നു. ഇതോടെ, വിഷയത്തില്ഡ പ്രതിഷേധം ശക്തമായി. രാജ്യദ്രോഹത്തിന് ഭാസുരേന്ദ്ര ബാബുവിനും പങ്കെടുത്ത മറ്റുള്ളവര്‍ക്കുമെതിരേ കേസ് എടുക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.
ഇടതു പക്ഷത്തോട് ചേര്‍ന്ന് നില്ക്കുന്ന നേതാവാണ് ഭാസുരേന്ദ്ര ബാബു. പാര്‍ട്ടി ചാനലായ കൈരളി ടിവിയിലെ സ്ഥിരം സാന്നിധ്യം, നിലപാടില്‍ എല്ലാം ഇടത് കാര്‍ക്കശ്യം വ്യക്തമാക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായാണ് ആഭിമുഖ്യം. സിപിഎം വിഭാഗീയതയില്‍ വി.എസ്. അച്യുതാനന്ദനെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു. ഇടതുതീവ്ര സംഘടനയായ സിപിഐഎംഎല്ലുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഹിജാബ് ധരിച്ച് ബഹിരാകാശ യാത്രയ്ക്ക് കനേഡിയന്‍ വനിത; കാവിഷാളും, തലപ്പാവും ധരിയ്ക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരി മലയാളി ആവുമോ ?
'എന്റെ പരാതിയില്‍ ഒരു ചെറുവിരല്‍പോലും അനക്കിയില്ല; പോലീസിന് ക്ലാസെടുക്കേണ്ട ഗതികേട്'; നിയമപോരാട്ടം സമ്മാനിച്ചത് നിരാശയെന്ന് സ്മൃതി പരുത്തിക്കാട്
ക്രൂരമായി പീഡിപ്പിച്ചത് പടവെട്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത്;രക്തസ്രാവം ഉണ്ടായിട്ടും പീഡനം തുടര്‍ന്നു;ലിജു കൃഷ്ണക്കെതിരേ യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം