×
login
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ നൗഫലിനെ കോഴിക്കോട്ടേക്ക് മാറ്റി; സാനിയോയ്ക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ കൊച്ചിയിലേക്ക്; പരിഹാസവുമായി പി.വി.അന്‍വര്‍

വ്യാജ ഷൂട്ട് നടത്തിയ ഓഫീസിലേക്ക്..സംവിധായകനായ ഷാജഹാന്‍ കാളിയത്തിന് ഒരു സഹായമാവാനാവും.കോഴിക്കോട്ടുകാര്‍ ഇനി ഒരുപാട് ജാഗ്രത പുലര്‍ത്തണം.

തിരുവനന്തപുരം: ലഹരിമാഫിയയ്‌ക്കെതിരായ പരമ്പരയുടെ ഭാഗമായി വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന ആരോപണത്തില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നടപടി. വ്യാജവാര്‍ത്ത ചമച്ചെന്ന് പരാതി ഉയര്‍ന്ന കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയത്. അതേസമയം, നൗഫലിന്റെ വാര്‍ത്ത പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് ചോര്‍ത്തിക്കൊടുത്തെന്ന് ആരോപണമുയര്‍ന്ന കോഴിക്കോട് റിപ്പോര്‍ട്ടര്‍ സാനിയോയെ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആയി കൊച്ചിയിലേക്കാണ് മാറ്റിയത്.  

അതേസമയം, സാനിയോയുടെ സ്ഥലംമാറ്റം സംബന്ധിച്ച് ഏഷ്യാനെറ്റിനേയും ചാനല്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനേയും പരിഹസിച്ച് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. സിന്ധു സൂര്യകുമാര്‍ എന്ന വനിത മേധാവിയായുള്ള ചാനലിന്റെ സ്ത്രീപക്ഷ മുന്നേറ്റം ഇങ്ങനെയാണെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-


വ്യാജവാര്‍ത്ത ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച ക്രിമിനലിന് തൊട്ടടുത്ത കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റം.അതും..വ്യാജ ഷൂട്ട് നടത്തിയ ഓഫീസിലേക്ക്..സംവിധായകനായ ഷാജഹാന്‍ കാളിയത്തിന് ഒരു സഹായമാവാനാവും.കോഴിക്കോട്ടുകാര്‍ ഇനി ഒരുപാട് ജാഗ്രത പുലര്‍ത്തണം.

ഈ സംഭവങ്ങളുടെ പേരില്‍ കണ്ണൂരില്‍ നിന്ന് വനിതാ റിപ്പോര്‍ട്ടറായ സാനിയോയ്ക്ക് നാലഞ്ച് ജില്ലയ്ക്കപ്പുറമുള്ള കൊച്ചിയിലേക്ക് പണിഷ്മന്റ് ട്രാന്‍സ്ഫര്‍.!!സിന്ധു സൂര്യകുമാര്‍ എന്ന വനിത മേധാവിയായുള്ള ചാനലിന്റെ സ്ത്രീപക്ഷ മുന്നേറ്റം ഇങ്ങനെയാണ്.

വനിതാ ദിനത്തിലെ ആശംസയാണ് പൊളിച്ചത്.'വിവേചനങ്ങള്‍ തകര്‍ത്തെറിയാന്‍ വേണം നിരന്തര പോരാട്ടം.!!'

Facebook Post: https://www.facebook.com/pvanvar/posts/pfbid0WS4sfJFWGkjEiUGrppafUyKVJLD4G1J2qseuRHJpqiamsvHSDnSfpvsCfvhJk1cgl

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.