×
login
പഴയിടത്തിനു പിന്നാലെ മസാലദോശ; പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോള്‍ ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണെന്ന് അരുണ്‍കുമാര്‍

ജാതി പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേരത്തെ ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം നടത്തുകയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ജാതീയമായി അധിക്ഷേപം നടത്തിയെന്ന് അരുണ്‍കുമാറിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.

കൊല്ലം: സ്‌കൂള്‍ കലോത്സവ വേദിയില്‍ പഴയിടം മോഹനന്‍ നമ്പൂതിരി വിളമ്പുന്ന വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ജാതീയത കലര്‍ത്തിയതിനു പിന്നാലെ പുതിയ വിവാദ പരാമര്‍ശവുമായി മുന്‍ 24 ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍. ഓരോതവണ പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണെന്ന്  കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ കെ. അരുണ്‍കുമാര്‍. ഭക്ഷണത്തിലും അയിത്തം കല്‍പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യമെന്നും അരുണ്‍കുമാര്‍ പറയുന്നു. കൊല്ലം ശാസ്താംകോട്ടയില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്പൂതിരിയുടെ സദ്യവേണം, ആദിവാസിയുടെ സദ്യവേണ്ട, പോറ്റി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂര്‍ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കല്‍പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. മാട്രിമോണിയല്‍ സൈറ്റില്‍ മാത്രമല്ല, നല്ല പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോല്‍പ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാന്‍ പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരര്‍ത്ഥത്തില്‍ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു'.


ജാതി പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേരത്തെ ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം നടത്തുകയാണ്.  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ജാതീയമായി അധിക്ഷേപം നടത്തിയെന്ന് അരുണ്‍കുമാറിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ കുറിപ്പിന്റെ ചുവടുപിടിച്ച് സമൂഹത്തില്‍ ഭിന്നിപ്പിണ്ടാക്കുന്നതരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു.

 

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.