login
സുന്ദരക്ക് നല്‍കാന്‍ ചാനല്‍ ഏല്പിച്ചത് മൂന്നു ലക്ഷമെങ്കിലും കൊടുത്തത് ഒരു ലക്ഷമെന്ന് ഏഷ്യാനെറ്റ് ‍ലേഖകന്‍

വാര്‍ത്തക്കെതിരെ ഏഷ്യാനെറ്റ് ലേഖകന്‍ തന്നെ രംഗത്തുവന്നതോടെ ചാനല്‍ ഏതെന്ന് വ്യക്തമാകുകയാണ്.

കാസര്‍കോട്:  മഞ്ചേശ്വരത്ത് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ ബിജെപി കോഴ നല്‍കി എന്നു പറയിപ്പിക്കാന്‍ ഒരു ചാനല്‍ മൂന്നു ലക്ഷം കോഴ നല്‍കി എന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിച്ച്  ഏഷ്യാനെറ്റ് കാസര്‍കോട് ലേഖകന്‍. സുന്ദരക്ക് നല്‍കാന്‍ കൊണ്ടുവന്നത് 3 ലക്ഷമെങ്കിലും പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടര്‍ കൊടുത്തത് ഒരു ലക്ഷമാണെന്നും  2 ലക്ഷം റിപ്പോര്‍ട്ടര്‍ തന്നെ മുക്കിയെന്നും ലേഖകന്‍ വിഷ്ണു ദത്ത് ഫേസ് ബുക്കില്‍ കുറിച്ചു. ഇതില്‍ തന്റെ പങ്ക് കിട്ടാത്തതില്‍ നിരാശനായ ക്യാമറാമാന്‍ പൊലീസില്‍ പരാതി നല്‍കിയെന്നും കുറിച്ചിട്ടുണ്ട്. ജന്മഭൂമി വാര്‍ത്തയെ ആക്ഷേപിച്ചാണ് ഫേസ് ബുക്ക് പോസ്റ്റ്  എങ്കിലും 'കോഴികട്ടവന്റെ തലയില്‍ പൂടയിരിക്കും' എന്നതുപോലെയാണ്  മറുപടി

ജന്മഭൂമി വാര്‍ത്തയില്‍ ഒരിടത്തും ഏഷ്യാനെറ്റിന്റെ പേര് പറഞ്ഞിരുന്നില്ല. എന്നിട്ടും വാര്‍ത്തക്കെതിരെ ഏഷ്യാനെറ്റ് ലേഖകന്‍ തന്നെ രംഗത്തുവന്നതോടെ   ചാനല്‍ ഏതെന്ന് വ്യക്തമാകുകയാണ്.

 'കഴിഞ്ഞ ദിവസം രണ്ടു ചാനലുകാരാണ് സുന്ദരയുടെ വീട്ടില്‍ ചെന്ന് മൊഴി പഠിപ്പിച്ച് പറയിപ്പിച്ചത്. പാര്‍ട്ടി ചാനല്‍ ആദ്യം വാര്‍ത്ത നല്‍കേണ്ടതില്ലെന്ന തീരുമാനപ്രകാരം പണം നല്‍കിയ ചാനല്‍ അത് സ്വന്തം വാര്‍ത്തയാക്കി' എന്നതായിരുന്നു ജന്മഭൂമി വാര്‍ത്തയില്‍ പറഞ്ഞിരുന്നത്

https://www.janmabhumi.in/news/kerala/news-channel-behind-sundara

    comment

    LATEST NEWS


    ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


    കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


    കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


    പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.