×
login
രാഹുല്‍ ദ്രാവിഡിന് 'സഖാവ് കോടിയേരി' പുസ്തകം‍ കൈമാറി ബിനീഷ് കോടിയേരി‍; മലയാളം വായിക്കാന്‍ അറിയാത്ത ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്ന് സോഷ്യല്‍ മീഡിയ

ഒപ്പം, പട്ടിണിപ്പാവങ്ങള്‍ കളി കാണേണ്ടെന്ന കായികമന്ത്രി അബ്ദുറഹ്മാന്റെ പരാമര്‍ശവും വിവാദമായി. എന്നാല്‍, സര്‍ക്കാരിനെ ന്യായീകരിച്ചാണ് ബിനീഷ് മാധ്യങ്ങളില്‍ സംസാരിച്ചത്.

തിരുവനന്തപുരം: കാര്യവട്ടത്ത് ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിന മത്സരത്തിന് എത്തിയ ഇന്ത്യന്‍ ടീമിന്റെ കോച്ചും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായി രാഹുല്‍ ദ്രാവിഡിന് പുസ്തകം കൈമാറി ബിനീഷ് കോടിയേരി. മത്സരത്തിനു ശേഷം ടീമിന്റെ ഡഗൗട്ടില്‍ എത്തിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ ബിനീഷ് തന്റെ പിതാവിന്റെ പേരിലുള്ള ' സഖാവ് കോടിയേരി' എന്ന പുസ്തകം കൈമാറിയത്. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജും ഒപ്പമുണ്ടായിരുന്നു. പുസ്തകം നല്‍കുന്നതിന്റെ ചിത്രം ബിനീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

എന്നാല്‍, മലയാളം വായിക്കാന്‍ അറിയാത്ത രാഹുല്‍ ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഒഴിഞ്ഞ ഗ്യാലറിയിലായിരുന്നു കഴിഞ്ഞ ദിവസത്തെ ഇന്ത്യ-ശ്രീലങ്ക മത്സരം. സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും വലിയ തോതില്‍ നികുതി കൂട്ടിയതോടെ ടിക്കറ്റിന് വലിയ നിരക്കായിരുന്നു. ഒപ്പം, പട്ടിണിപ്പാവങ്ങള്‍ കളി കാണേണ്ടെന്ന കായികമന്ത്രി അബ്ദുറഹ്മാന്റെ പരാമര്‍ശവും വിവാദമായി. എന്നാല്‍, സര്‍ക്കാരിനെ ന്യായീകരിച്ചാണ് ബിനീഷ് മാധ്യങ്ങളില്‍ സംസാരിച്ചത്.

 

  comment

  LATEST NEWS


  കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


  മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


  വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.