×
login
മനുഷ്യത്വം ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സര്‍ക്കാരിന്റെ അഭിഭാഷക?; ബിപിന്‍ റാവത്തിനെ അപമാനിച്ച രശ്മിത രാമചന്ദ്രനെതിരേ ബിജെപി

ബിപിന്‍ റവാത്ത് മരണപ്പെട്ടതിനു പിന്നാലെയാണ് രശ്മിത അദ്ദേഹത്തെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിരവധി പേരാണ് രശ്മിതക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം: സുലൂരില്‍ സൈനിക ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരണപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച സര്‍ക്കാര്‍ അഭിഭാഷക അഡ്വ രശ്മിത രാമചന്ദ്രനെതിരേ ബിജെപി. രശ്മിതയെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്ന് ബിജെപി നേതാവ് അഡ്വക്കേറ്റ് എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മനുഷ്യത്വം ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ അഭിഭാഷക എന്ന് അദ്ദേഹം ചോദിക്കുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. ബിപിന്‍ റവാത്ത് മരണപ്പെട്ടതിനു പിന്നാലെയാണ് രശ്മിത അദ്ദേഹത്തെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിരവധി പേരാണ് രശ്മിതക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.  

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-

മനുഷ്യത്വം ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സർക്കാരിന്റെ ഹൈകോടതിയിലെ അഭിഭാഷക...?

സ്വന്തംരാജ്യത്തിന്റെ പരമോന്നത സൈനികനെ


അപമാനിക്കുന്നു. അതും ഹെലികോപ്ടർ ദുരന്തത്തിൽ അദ്ദേഹവും ഭാര്യയും ധീര സൈനികരും പകുതി വെന്ത് അതിദാരുണമായി അന്ത്യശ്വാസം വലിക്കുമ്പോൾ... രാജ്യം മുഴുവൻ അവരുടെ ജീവനായി പ്രാർത്ഥിക്കുമ്പോൾ..

ലോകനേതാക്കൾ മുതൽ കേരള മുഖ്യമന്ത്രി വരെ ഞെട്ടൽ രേഖപ്പെടുത്തുമ്പോൾ...

ഈ നീചയായ രാജ്യദ്രോഹി ബിപിൻ റാവത്തിനേയും ,രാജ്യത്തിനേയും അപകീർത്തിപ്പെടുത്താൻ തന്റെ നാറിയ ഫെയ്സ്ബുക്ക് ഉപയോഗിച്ചത്.

ഇവരെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം...

Facebook Post: https://www.facebook.com/advssuresh/posts/2456069964527561

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.