×
login
പത്മരാജന്‍ മാസ്റ്ററെ ബലാല്‍സംഗക്കാരനാക്കിയതും നൗഫല്‍: സ്ത്രീയെ നിസ്‌കാരപ്പായയിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത ബിനു

ഒരു കുറ്റവും ചെയ്യാത്ത പത്മരാജന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. മൂന്നു മാസം ജയിലിലിട്ടു

കാളിയമ്പി

രക്താരോപണം എന്നൊരു ക്രൂരതയുണ്ടായിരുന്നു. മദ്ധ്യകാല യൂറോപ്പില്‍ ജൂതന്മാരെ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന ആരോപണമാണത്. ജൂതന്മാരുടെ ആഭിചാരക്രീയകള്‍ക്ക് ഇളം ക്രിസ്ത്യാനി കുട്ടികളുടെ രക്തം വേണമെന്നും അതിനായി ജൂതന്മാര്‍ കൃസ്ത്യാനി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്നുമാണ് ആ ആരോപണം. ഏതെങ്കിലും കുട്ടി വീട് വിട്ട് ഒളിച്ചോടിയാലും ജൂതന്മാര്‍ തട്ടിക്കൊണ്ട് പോയതാണന്ന് ആരോപിച്ച് ജനക്കൂട്ടം ആ പ്രദേശത്തെ ജൂതന്മാര്‍ക്കെതിരെ കലാപം തുടങ്ങും. ജൂത ഭവനങ്ങള്‍ തീവച്ച് കൊള്ളയും കൊലയും നടത്തും.

നൗഫല്‍ ബിന്‍ യൂസഫ് എന്ന ഏഷ്യാനെറ്റ് റിപോര്‍ടര്‍ പാലത്തായിയില്‍ ചെയ്തത് അതാണ്.

സ്‌കൂളില്‍ പഠിക്കുന്ന ഒന്‍പത് വയസ്സുകാരിയായ, മുസ്ലിം സമുദായക്കാരിയായ ഒരു പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. (റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആ കുട്ടിയെ ആരോ ലൈംഗികമായി പീഡിപ്പിച്ചു എന്ന് തന്നെയാണ്) ആ പീഡനം നടത്തിയത് സ്‌കൂളിലെ സംഘ അനുഭാവിയായ അദ്ധ്യാപകന്‍ പത്മരാജന്‍ മാസ്റ്ററാണ് ഏഷ്യാനെറ്റ് റിപോര്‍ടര്‍ നൗഫല്‍ ബിന്‍ യൂസഫ് റിപ്പോര്‍ട് ചെയ്യുന്നു. അയാള്‍ ഇരയായ കുട്ടിയുടെ കൂട്ടുകാരിയുടെ എന്ന പേരില്‍ ഒരു അഭിമുഖം നടത്തി ഇരയെ മാസ്റ്റര്‍ പീഡിപ്പിച്ചതാണ് എന്ന് ഉറപ്പിക്കും വിധം തെളിവുകള്‍ സ്ഥാപിക്കുന്നു. കഴിഞ്ഞില്ല, മുസ്ലിം സമുദായാംഗമായ ഇരയെ പീഡിപ്പിക്കും മുന്‍പ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിച്ചു തുടങ്ങിയ വിചിത്രമായ കഥകളും റിപ്പോര്‍ട് ചെയ്യപ്പെട്ടു. ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ പെരുപ്പിച്ച വകഭേദങ്ങള്‍ നൂറായിരം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ എഴുതിപ്പൊലിപ്പിച്ചു.

ക്ഷേത്ര ദര്‍ശനം നടത്തിച്ച ശേഷം മുസ്ലിം പെണ്‍കുട്ടിയ ബലാല്‍സംഗം ചെയ്ത ഭീകരരായി പത്മരാജന്‍ മാഷ് മാത്രമല്ല, ഓരോ ഹിന്ദുവും മുദ്രകുത്തപ്പെട്ടു. പ്രദേശത്ത് വളരെപ്പെട്ടെന്നാണ് ഒരു അരക്ഷിതാവസ്ഥ ഉടലെടുത്തത്. നൗഫല്‍ ബിന്‍ യൂസഫിന്റെ റിപ്പോര്‍ടുകള്‍ എരിതീയില്‍ എണ്ണ പോലെയായി. ഒരു തെളിവുമില്ലാതെ മാസ്റ്ററെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. ഹത്രാസ്, കത്വ കേസുകളില്‍ ഉപയോഗിച്ച അതേ ടൂള്‍കിറ്റ് പണിയായുധങ്ങളാണ് ഇവിടെയും അക്ഷരം പ്രതി പകര്‍ത്തപ്പെട്ടത്.

ഒരു കുറ്റവും ചെയ്യാത്ത പത്മരാജന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. മൂന്നു മാസം ജയിലിലിട്ടു. കൃത്യം നടന്നതായി പറയുന്ന സമയത്ത് ആള്‍ ആ പ്രദേശത്ത് പോലുമില്ലായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു. പോലീസിന് അദ്ദേഹത്തിതിരെ ഒരു തെളിവും കണ്ടെത്താനായില്ല.

പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിക്കുന്നു എന്ന കഥയായി. സിപിഎമ്മും ബിജെപി യും ഒത്തുകളിച്ച് ഒരു പൗരത്വ നിയമ അനുകൂലിയായ ഹിന്ദു ഭീകരനെ ബലാല്‍സംഗ / ശിശു ലൈംഗിക പീഡന കേസില്‍ നിന്നും രക്ഷിക്കുന്നു എന്ന് ആരോപണമുന്നയിച്ച് മുസ്ലിം ലീഗ്, സമസ്ത, പോപ്പുലര്‍ ഫ്രണ്ട് മുതല്‍ ട്രൂ കോപ്പി തിങ്ക് വരെ അണ്ഡകടാഹം മുഴക്കി. പത്മരാജന്‍ മാസ്റ്ററെ കൊല്ലും എന്ന നിലയില്‍ ഓണ്‍ലൈനില്‍ ഭീകരര്‍ പരസ്യപോസ്റ്റുകള്‍ ഇട്ടു തുടങ്ങി. നാട്ടിലെ മതിലുകളില്‍ മാസ്റ്ററെ കൊല്ലുമെന്ന് ചുവരെഴുത്തുകള്‍ വന്നു. ഏത് നിമിഷവും അദ്ദേഹം കൊല്ലപ്പെട്ടേക്കാം എന്ന അവസ്ഥയായി.

കൈയ്യില്‍ നില്‍ക്കാത്ത വിധം സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. അപ്പോഴും നൗഫല്‍ ബിന്‍ യൂസഫ് ആ ഇരയുടെ വീട്ടില്‍ നിന്നിറങ്ങാകെ വിഷയം ആളിക്കത്തിക്കും വിധം റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ടായിരുന്നു. സിന്ധു സൂര്യകുമാര്‍ അത് പ്രസിദ്ധീകരിക്കുന്നുമുണ്ടായിരുന്നു.

കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസ് ഐ ജി ശ്രീജിത് ഈ വിഷയത്തിലെ പോലീസ് അനാസ്ഥയില്‍ പ്രതിഷേധമറിയിക്കാന്‍ തന്നെ വിളിച്ച ഒരു മുസ്ലീം സമുദായാംഗത്തോട് പത്മരാജന്‍ മാസ്റ്റര്‍ നിരപരാധിയാണന്ന വിവരം വ്യക്തമായി പറയുന്ന ഒരു വീഡിയോ പുറത്ത് വന്നതോടെ ലോകം മുഴുവന്‍ സത്യം അറിയുന്നു.


ഇത്രയും വിശദമായി എഴുതിയത് ഈ വിഷയത്തിലെ ടൂള്‍കിറ്റ് വെളിവാക്കാനാണ്. ഒരു ഹിന്ദു സ്വാഭിമാനിയായാല്‍ അവനെതിരെ ഏത് നിമിഷവും രക്താരോപണം ചാര്‍ത്തപ്പെടാം. അന്ന് ആഭിചാരമെന്ന ആരോപണമായിരുന്നു എങ്കില്‍ ഇന്ന് മറ്റ് പലതുമാണ് എന്ന് മാത്രം. ലോകം മുഴുവന്‍ ഹിന്ദുവാണ് പുതിയ ജൂതന്‍.

നൗഫല്‍ ബിന്‍ ആരോ എന്ന പഞ്ചവര്‍ണ യെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ കേസുകളെടുത്ത് ജീവിതകാലം സമൂഹത്തില്‍ ഇടപെടാന്‍ അനുവദിക്കാതെ തുറുങ്കിലടക്കണം. ഇവനെ പോലെയുള്ളവന്‍മാര്‍ ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം മുന്‍പേ ഈ പൊതുസമൂഹത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല എങ്കില്‍ ആയിരക്കണക്കിന് ജീവനുകള്‍ക്ക് നമുക്ക് ഉത്തരം പറയേണ്ടി വന്നേക്കാം.

(കുട്ടിയെ ലൈംഗിക ചൂഷണം നടത്തിയതാരാണ് എന്ന അന്വേഷണം ബാക്കിയാണ്.)

ഒരു പഴയ കഥ:

2001. നാദാപുരത്ത് ഈന്തുള്ളതില്‍ ബിനു എന്നൊരു ഡിവൈഎഫ്‌ഐക്കാരനുണ്ടായിരുന്നു. തെരുവംപറമ്പത്തു നബീസ എന്ന സ്ത്രീയെ നിസ്‌കാരപ്പായയിലിട്ട് ബിനു ക്രൂരമായി ബലാത്സംഗം ചെയ്തു എന്നൊരു പ്രചാരണമുണ്ടായി. സോണിയ ഗാന്ധി വന്ന് ഇരയ്ക്ക് സഹായധനം നല്‍കി. ഇരയായ സ്ത്രീയുടെ മകളേയും ബിനു ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണമുയര്‍ന്നു.

ബിനുവിനെ പോലീസ് അറസ്റ്റുചെയ്തു. പോലീസിന് തെളിവുകള്‍ ഒന്നും കിട്ടിയില്ല. ജാമ്യത്തിലിറങ്ങിയ ബിനുവിനെ പട്ടാപ്പകല്‍ അങ്ങാടിയില്‍ വച്ച് ഭീകരവാദികള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തി.

അങ്ങനെയൊരു ബലാല്‍സംഗം നടന്നിട്ടേയില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ പിന്നീട് തെളിയിച്ചു. ബലാല്‍സംഗ കഥ കെട്ടിച്ചമച്ചതാണ് എന്ന് നബീസയുടെ ഭര്‍ത്താവ് പിന്നീട് പരസ്യമായി കുറ്റസമ്മതം നടത്തി.

നൗഫല്‍ ബിന്‍ നാട്ടുകാര്‍ വഴി പാലത്തായിയിലും ശ്രമിച്ചത് പത്മരാജന്‍ മാസ്റ്ററെ മറ്റൊരു ഇന്തുള്ളതില്‍ ബിനു ആക്കി മാറ്റാനായിരുന്നു.

ഇന്ന് ഇവനുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളും ഇന്റര്‍വ്യൂകളും കപടമാണ് എന്ന് എല്ലാവര്‍ക്കും വ്യക്തമായ സ്ഥിതിക്ക് നാളെ ഇതുപോലൊരു ടൂള്‍കിറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാവണം. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.