login
രാഹുലിനെക്കുറിച്ച് രസകരമായ തമാശ പങ്കിട്ട് 'ബുക്ക് മൈ ഷോ‍'; അഭിനന്ദനങ്ങൾക്ക് പിന്നാലെ ട്വീറ്റ് പിൻവലിച്ചു, പല കാരണങ്ങളും ഊഹിച്ചെടുത്ത് ഫോളോവർമാർ

എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും വിവാദം ഒഴിവാക്കാനായിരിക്കുമെന്നാണ് പലരും കരുതുന്നത്

ന്യൂദൽഹി: പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനിടയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ മുഖത്തുണ്ടായ ഭാവത്തെക്കുറിച്ച് പങ്കുവച്ച തമാശ കലർന്ന ട്വീറ്റ് പിൻവലിച്ച് രാജ്യത്തെ വലിയ ടിക്കറ്റിം​ഗ് പോർട്ടലുകളിൽ ഒന്നായ  'ബുക്ക് മൈ ഷോ'. ബജറ്റ് പ്രസം​ഗത്തിനിടയിലെ രാഹുലിന്റെ മുഖഭാവത്തിന്റെ സ്ക്രീൻ ഷോട്ട് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഓൺലൈൻ തമാശയായി മാറിയിരുന്നു. 

തുടർന്നാണ്  'ബുക്ക് മൈ ഷോ'യും ഫോളോവർമാരോട് തമാശ രൂപേണയുള്ള ചോദ്യത്തിനൊപ്പം സമാന ചിത്രം പങ്കുവച്ചത്. 'തിങ്കളാഴ്ച രാവിലെ മുഖമുണ്ടായിരുന്നുവെങ്കിൽ, അത് എങ്ങനെയിരിക്കും' എന്നായിരുന്നു ചോദ്യം. എന്നാൽ പിന്നീട് പോർട്ടൽ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 

എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും വിവാദം ഒഴിവാക്കാനായിരിക്കുമെന്നാണ് പലരും കരുതുന്നത്. അതേസമയം ഇക്കാര്യത്തിൽ ഒരു വിശദീകരണത്തിന്  'ബുക്ക് മൈ ഷോ' മുതിർന്നിട്ടില്ല. പ്രചാരവേലിയായിരുന്നുവോ ഇതെന്നും പലരും ചോദിക്കുന്നുണ്ട്. എന്തായാലും ട്വീറ്റ് പിൻവലിച്ചതിൽ  'ബുക്ക് മൈ ഷോ'യുടെ ഫോളോവർമാർ അത്ര സന്തുഷ്ടരല്ല. 

കോൺ​ഗ്രസിനെ പിന്തുണയ്ക്കുന്നവരിൽനിന്നുള്ള ബഹിഷ്കരണത്തിന് ട്വീറ്റ് ഇടയാക്കുമോയെന്ന ആശങ്കയായിരിക്കാം ഇതിന് പിന്നിലെന്നാണ് ചിലരുടെ അനുമാനം. ട്വീറ്റിന് പിന്നാലെ പ്ലാറ്റ്ഫോമിന്റെ നർമബോധത്തിന് വലിയ രീതിയിൽ അഭിനന്ദനങ്ങൾ ലഭിച്ചുവെങ്കിലും ട്വീറ്റ് ഒഴിവാക്കിയത് തിരിച്ചടിച്ചു. 

  comment

  LATEST NEWS


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍


  അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു


  'അപ്‌ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.