×
login
മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ഫേസ് ബുക്കില്‍ കുറിച്ച ബിആര്‍പി ഭാസ്‌ക്കറിന് സഖാക്കളുടെ തെറിവിളി

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി എം മനോജ് ഉള്‍പ്പെടെയുള്ളവര്‍ കളിയാക്കി രംഗത്തുവന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി നേരത്തെ പറഞ്ഞ രണ്ടു വാക്കുകളും പ്രതിപക്ഷം ഇപ്പോള്‍ പറഞ്ഞ വാചകവും ഫേസ് ബുക്കില്‍ കുറിച്ചതിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി  ആര്‍ പി ഭാസക്കറിനെതിരെ തെറിയഭിഷേകം. സൈബര്‍ സഖാക്കളാണ് പിന്നില്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി എം മനോജ് ഉള്‍പ്പെടെയുള്ളവര്‍  കളിയാക്കി രംഗത്തുവന്നു.

നികൃഷ്ടജീവി!

പരനാറി!  

രാജിവെച്ച് ഇറങ്ങിപ്പോടാ!  

നാടിനൊപ്പം വികസിക്കുന്ന ഭാഷ

 

എന്ന കുറിപ്പാണ് ബിആര്‍പി എഴുതിയത്.


Facebook Post: https://www.facebook.com/brp.bhaskar/posts/10159024089470662

ഇതിനെ പിണറായി വിജയനോട് രാജിവെയക്കാന്‍ ആവശ്യപ്പെട്ടു എന്ന രീതിയിലാണ്  മറുപടി.  തന്തയക്കു വിളിയും തെറിവിളിയുമാണധികവും.  

 

''നവതിയുടെ നിറവില്‍ നില്‍ക്കുന്ന കര്‍മ്മധീരനായ ബി ആര്‍ പി ഭാസ്‌കറില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം പഠിച്ച പില്‍ക്കാല തലമുറകളെ കുറ്റപ്പെടുത്തരുത്! പഠിച്ചതല്ലേ പാടൂ... തിന്നതല്ലേ ഛര്‍ദ്ദിക്കൂ....''

  എന്നായിരുന്നു പി എം മനോജിന്റെ കുറിപ്പ്.

Facebook Post: https://www.facebook.com/pm.manoj1/posts/5536544833031774

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിരുന്നു ബിആര്‍പി ഭാസ്‌കര്‍ . ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍ , ദ സ്‌റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍ ,പാട്രിയറ്റിന്റെ സഹപത്രാധിപര്‍, ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍,  ആന്‍ഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സല്‍റ്റന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായിരുന്നു.

 

  comment

  LATEST NEWS


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.