ഇതുമായി ബന്ധപ്പെട്ട് എം.എല്‍എ ഒരു പരാതിയും നല്‍കിയിട്ടുമില്ല. സ്വന്തം നാടായ സീതതത്തോട്ടിലാണ് സംഭവം.
പത്തനംതിട്ട: പരസ്യമായി കാണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തന്തയ്ക്ക് വിളിച്ച കോന്നി സിപിഎം എംഎല്‍എ കെ.യു. ജനീഷ്കുമാറിന്റെ കരണകുറ്റിക്ക് അടിയേറ്റെന്ന് പ്രചാരണം.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എം.എല്‍എ ഒരു പരാതിയും നല്‍കിയിട്ടുമില്ല. സ്വന്തം നാടായ സീതതത്തോട്ടിലാണ് സംഭവം. സംഭവത്തിന് പിന്നാലെ മണ്ഡലം പ്രസിഡന്റ് തന്നെ തന്തയ്ക്ക് വിളിക്കുകയും അസഭ്യം പറയുകയും ചെയ്ത എം.എല്‍എയോട് താന്‍ പ്രതികരിച്ച രീതിയെപ്പറ്റി വോയിസ് മെസേജും ഇട്ടു. ഈ മെസേജ് വിവിധ ഗ്രൂപ്പുകളില്‍ വൈറലായി. സംഭവം സ്ഥലത്ത് പാര്‍ട്ടി പ്രവര്ത്തകരുടെക്കം നിരവധി ആളുകല്‍ ഉണ്ടായിരുന്നെങ്കിലും
തെരഞ്ഞെടുപ്പ് കാലമായതിനാല്‍ എം.എല്‍എയും സംഘവും തിരിച്ച് പ്രതികരിച്ചില്ല. എന്നാലും ഇതുമായി ബന്ധപ്പെട്ട് അവിടെ കൂടിയ ചിലര്‍ ഷൂട്ട് ചെയ്ത വീഡിയോ എം.എല്‍.എയുടെ അനുകൂലികള്‍ നിര്‍ബന്ധിച്ച് ഫോണുകളില്‍ നിന്നു നീക്കവും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സീതത്തോട്ടില്‍ ഈ സംഭവം അരങ്ങേറിയത്.17 വര്‍ഷം മാത്രം പഴക്കമുള്ളപഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചുനീക്കി പുതിയത് പണിയുവാനുള്ള നീക്കം അഴിമതി നടത്താനാണന്ന് ആരോപണം ഉയര്‍ന്നിരുന്നു.ഇതിനിടെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി ഈശോയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജെസിബിയുമായി എത്തിയത്. .തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ആര് നായരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൊളിക്കല്‍ തടഞ്ഞു. ഈ സമയം സീതത്തോട്ടിലെ വീട്ടില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ജനീഷ് കുമാര്‍ എം എല്‍ എ ആള്‍ക്കൂട്ടത്തിനടുത്തേക്ക് എത്തി.
തുടര്‍ന്ന് രതീഷ് ആര് നായരുടെ തന്തക്ക് വിളിച്ചു. എന്നാല്‍ തിരിച്ചു ചീത്ത വിളിക്കാതെ ഒരു ഒന്നു കൊടുത്ത് താന്‍ എം എല്‍ എ യെ യാത്രയാക്കിയതായി രതീഷ് ആര് നായര്‍ പറയുന്ന വോയിസാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍, വിഷയം നാണക്കേട് ആയതോടെ ഫേസ്ബുക്കില്‍ വിശദീകരണവുമായി എംഎല്‍എ തന്നെ രംഗത്തെത്തി. കള്ളം പ്രചരിപ്പിക്കുമ്പോള്‍ ഒരു മര്യാദ ഒക്കെ വേണ്ടേ എന്നായിരുന്നു പ്രതികരണം
ജെനീഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-
കള്ളം പ്രചരിപ്പിക്കുമ്പോള്‍ 'അക്രമത്തിന് നേതൃത്വം കൊടുത്ത് സി പി ഐ എം MLA' അല്ലെങ്കില്‍ 'പണി കഴിപ്പിച്ച 100 റോഡുകളില്‍ നിന്ന് MLA വീട്ടിലേക്ക് കൊണ്ട് പോയത് 200 കോടി, കുരുക്ക് മുറുകുന്നു' എന്നൊക്കെയുള്ള നിങ്ങളുടെ സ്ഥിരം പാറ്റേണിലെ കള്ളങ്ങള്‍ പറയാന്‍ ശ്രദ്ധിക്കുക. അല്ലാതെ ഇതൊരുമാതിരി..!
ഇലക്ഷന് തീയതി പ്രഖ്യാപിച്ചിട്ടല്ലെ ഒള്ളൂ ഇപ്പോഴെ വ്യാജവാര്‍ത്ത മൊത്തം അടിച്ചു വിട്ടാല്‍ ബാക്കി ബി.ജെ.പി ഐ ടി സെല്ലിന്റ കയ്യില്‍ നിന്ന് കടം വാങ്ങേണ്ടി വരുമല്ലോ...
ഒരു മര്യാദയൊക്കെ വേണ്ടടേ.??
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍
ആചാരപൂര്‍വ്വം ഇരുമുടികെട്ടുമായി പതിനെട്ടാംപടി കയറി ഗവര്‍ണര്‍ ശബരിമലയില്‍; നെയ്തേങ്ങ സമര്‍പ്പിച്ച് ശബരീശനെ മനംനിറയെ കണ്ടു തൊഴുത് ആരിഫ് മുഹമ്മദ് ഖാന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാമെന്നാണ് ചൈന പ്രേമികള്‍ കരുതുന്നത്, അതിനിത് നെഹ്റു യുഗം അല്ല മോദി യുഗം'; വൈറലായി കശ്മീരി പെണ്‍കുട്ടിയുടെ വീഡിയോ
'മാതൃഭൂമിയെന്ന ഈ രാഷ്ട്ര ദ്രോഹികളെ വെറുതേ വിടരുത്'; ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ അക്രമികളെ അഭിനന്ദിച്ച മാധ്യമസ്ഥാപനത്തിനെതിരെ പ്രതിഷേധം
കെ. സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് അശ്ലീല കമന്റ്; പ്രവാസി മലയാളി അജ്നാസിനെതിരേ പ്രതിഷേധം ശക്തം; രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാക്കള്‍
ദല്‍ഹിയിലേത് കര്‍ഷകരുടെ പേരില്‍ ഇടനിലക്കാര്‍ നടത്തുന്ന സമരനാടകം; സമരക്കാരില്‍ പലരും മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാരെന്നും സന്തോഷ് പണ്ഡിറ്റ്
2014ല്‍ പ്രധാനമന്ത്രിയായ മോദിയെക്കുറിച്ച് 2011 വരെയുള്ള വിവരമടങ്ങിയ ബുക്കില്‍ ഒബാമ ഒന്നും പറഞ്ഞില്ലെന്ന് തരൂര്‍; പുതിയ വാക്കുമായി ശ്രീജിത് പണിക്കര്‍
അലന്‍സിയറിനും കമലിനും നിസഹകരണം ബാധകമല്ലേ?; അംഗങ്ങളുടെ വിവരം അറിയാന്‍ എന്തിന് പാസ് വേര്‍ഡ്; ഡബ്ല്യുസിസിയോട് ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്‍