×
login
ഹോട്ടലിലെ ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേര്; പ്രതിഷേധവുമായി കോണ്‍ഗ്രസ്; 'ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി' പിന്‍വലിക്കണമെന്ന് ആവശ്യം

ഇറ്റാലിയന്‍ പാസ്ത, മെക്‌സിക്കന്‍ പാസ്ത, ഹാംഗ് ഓവര്‍ പാസ്ത എന്നി വിഭവങ്ങള്‍ക്കൊപ്പമാണ് മെനു കാര്‍ഡില്‍ ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹോട്ടലിലെ ഇറ്റാലിയന്‍ വിഭവത്തിന് 'ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി' എന്ന് പേരിട്ട് ഹോട്ടല്‍. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലെ സ്വകാര്യ ഹോട്ടലാണ് വിഭവത്തിന് കോണ്‍ഗ്രസ് നേതാവിന്റെ പേരിട്ടിരിക്കുന്നത്. ഹോട്ടലിലെ മെനുകാര്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായതോടെ പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.  

ഇറ്റാവയിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലാമ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഇറ്റാലിയന്‍ പാസ്ത, മെക്‌സിക്കന്‍ പാസ്ത, ഹാംഗ് ഓവര്‍ പാസ്ത എന്നി വിഭവങ്ങള്‍ക്കൊപ്പമാണ് മെനു കാര്‍ഡില്‍ ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഭവത്തിന്റെ രുചിയെക്കുറിച്ചോ രീതിയെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ല. 


 സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മെനു കാര്‍ഡില്‍ നിന്നും തങ്ങളുടെ നേതാവിന്റെ പേര് ഒഴിവാക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. പോലീസ് സൂപ്രണ്ടിന് ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാതി നല്‍കുകയും ചെയ്തു.  

സര്‍ക്കാര്‍ സ്ഥലം അനധികൃതമായി കൈയേറിയാണ് റസ്‌റ്റോറന്റ് നിര്‍മ്മിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നേതാവിനെ അപമാനിക്കാന്‍ വേണ്ടിയാണ് മെനുകാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രവര്‍ത്തി ചെയ്തവര്‍ ആരായാലും കേസെടുത്ത് അറസ്റ്റ് നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ ജയിലില്‍ അടയ്ക്കണമെന്നും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പല്ലവ് ദുബെ ആവശ്യപ്പെട്ടു.

 

    comment

    LATEST NEWS


    സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


    ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


    ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


    മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


    ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


    ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.