×
login
ബാംഗ്ലൂര്‍ കോവിഡ് ഒരനുഭവം: കര്‍ണാടക സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രതയ്ക്ക് മലയാളിയുടെ അനുഭവ സാക്ഷ്യം

മണിപ്പാല്‍ ഹോസ്പിറ്റലില്‍ സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭിച്ചത് സംബന്ധിച്ച് സ്വാതി കൃഷ്ണ ഇട്ട പോസ്റ്റാണ് വൈറല്‍ ആയത്.

തിരുവനന്തപുരം: കോവിഡിനെ നേരിടുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രതയുടെ അനുഭവ സാക്ഷ്യം പറഞ്ഞ് മലയാളിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

സഹോദരന് കോവിഡ് വന്നപ്പോള്‍ ബാംഗ്ലൂരിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ഒന്നായ മണിപ്പാല്‍ ഹോസ്പിറ്റലില്‍ സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭിച്ചത് സംബന്ധിച്ച് സ്വാതി കൃഷ്ണ ഇട്ട പോസ്റ്റാണ് വൈറല്‍ ആയത്.

 

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

അനുജന് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശ്വാസ തടസ്സം അനുഭവപ്പെടുകയും, ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തതിനെ തുടര്‍ന്നു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയുണ്ടായി.

പിന്നെ നടന്നതെല്ലാം വളരെ സ്മൂത്ത് ആയിരുന്നു.

*  BBMP യുടെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ കോണ്‍ടാക്ട് ചെയ്തു  (08025355100)

* ഒരു മിനിറ്റിനുള്ളില്‍ ലൊക്കേഷന്‍ ചെക്ക് ചെയ്ത്, ബെഡ് അവൈലബിള്‍ ആയിട്ടുള്ള അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ ലിസ്റ്റ് അവര്‍ പറഞ്ഞു.

* ബാംഗ്ലൂരിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ഒന്നായ മണിപ്പാല്‍ ഹോസ്പിറ്റല്‍ അനുജന്‍ താമസിക്കുന്നതിനു സമീപം ആയതിനാല്‍ അവിടെ ബെഡ് നോക്കാമോ എന്നു ചോദിച്ചു. മണിപ്പാലില്‍ ഉടനടി ഒരു ബെഡ് ബുക്ക് ചെയ്യപ്പെട്ടു.

*  കൃത്യം അര മണിക്കൂറു കൊണ്ടു ആംബുലന്‍സ് അനിയന്റെ താമസ സ്ഥലത്തെത്തി അവനെ പിക്ക് ചെയ്തു.

* ബാക്കി ഫോര്‍മാലിറ്റീസ് അറിയാന്‍ അവനെ അനുഗമിച്ച ഞാന്‍ ഹോസ്പിറ്റലില്‍ പണം എന്തെങ്കിലും അടക്കണോ എന്നറിയാന്‍ റീസെപ്ഷനില്‍ ചെന്നപ്പോള്‍ വീണ്ടും അമ്പരന്നു ..BBMP അലോക്കേറ്റ് ചെയ്ത ബെഡ് ആയതു കൊണ്ട് ഒരു രൂപ പോലും നല്‍കേണ്ട പോലും.

* തുടര്‍ന്ന് രോഗം ഭേദം ആകും വരെ ഭക്ഷണവും ചികിത്സയും എല്ലാം ഫ്രീ ആയിരുന്നു.

*  ഡിസ്ചാര്‍ജ് ചെയ്യേണ്ടേ അന്ന് BBMP ഒഫീഷ്യല്‍സ് വിളിച്ചു പണം ഒന്നും അടക്കേണ്ടതില്ല എന്നും, ഓണ്‍ലൈന്‍ ആയി ഡോക്ടര്‍ സേവനം ഉണ്ടാവും എന്നും നിര്‍ദേശിച്ചു.

* വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷം മണിപ്പാലില്‍ നിന്നുള്ള ഡോക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തുടര്‍ന്നും റെഗുലര്‍ ആയി കണ്‍സള്‍ട്ട് ചെയ്യുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കൊണ്ടിരിക്കുകയും ചെയ്തു.

* ഇപ്പോള്‍ പൂര്‍ണമായും ഭേദമായി

* ബാംഗ്ലൂരിലെ ഹോസ്പിറ്റലുകളിലെ കോവിഡ് വേണ്ടി അലോക്കേറ്റ് ചെയ്ത ബെഡില്‍ പകുതി BBMP യും ബാക്കി പകുതി അതാത് ഹോസ്പിറ്റലുകളും ആണ് മാനേജ് ചെയ്യുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഏതൊരാള്‍ക്കും ഏത് മികച്ച പ്രൈവറ്റ് ഹോസ്പിറ്റലിലും സൗജന്യമായി കോവിഡ് ചികില്‍സ നല്‍കുന്ന സര്‍ക്കാരിന് നന്ദി അറിയിക്കുന്നു.

https://www.facebook.com/swathikrishnaguru/posts/4238024536237165

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.