×
login
പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം‍; ട്രന്‍ഡിംഗായി #Covid‍KeralaModelFailed

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, പ്രജ്ഞ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ നന്ദകുമാര്‍, സംസ്ഥാന, ദേശീയ ബിജെപി നേതാക്കള്‍ തുടങ്ങിയവരും രാവിലെ ആരംഭിച്ച ക്യാംപെയ്‌ന്റെ ഭാഗമായി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച അക്കമിട്ട് നിരത്തിയുള്ള യുവമോര്‍ച്ച കേരളഘടകത്തിന്റെ ക്യാംപെയിനാണ് ദേശീയ തലത്തില്‍ നടക്കുന്നത്. #CovidKeralaModelFailed എന്ന ഹാഷ്ടാഗിപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി തുടരുന്നു. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, പ്രജ്ഞ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ നന്ദകുമാര്‍, സംസ്ഥാന, ദേശീയ ബിജെപി നേതാക്കള്‍ തുടങ്ങിയവരും രാവിലെ ആരംഭിച്ച ക്യാംപെയിന്റെ ഭാഗമായി. 'നമ്മള്‍ തോറ്റതല്ല, സംസ്ഥാന ഭരണകൂടം നമ്മളെ തോല്‍പ്പിച്ചതാണ്' എന്ന വസ്തുത ക്യാംപെയ്ന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. 

സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക്(ടിപിആര്‍) പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ ബക്രീദിനോട് അനുബന്ധിച്ച് ലോക്ഡൗണില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ എന്ത് ശാസ്ത്രീയതയാണുള്ളതെന്ന് പലരും ചോദിക്കുന്നു. ആരോഗ്യ സംവിധാനത്തിന്റെ കഴിവില്ലാതാക്കുന്ന മണ്ടന്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നുന്നു, കേരള ജനത സംസ്ഥാന സര്‍ക്കാരിനെ ഇത്രയേറെ വിശ്വസിച്ചിട്ടും എന്തുകൊണ്ട് നമ്മള്‍ തോറ്റുവെന്ന് ചിന്തിക്കണം തുടങ്ങിയ അഭിപ്രായങ്ങളും ട്വിറ്ററില്‍ നിറയുന്നുണ്ട്.  

 

    comment

    LATEST NEWS


    അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


    ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


    സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


    ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


    ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


    ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


    ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


    കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.