×
login
'ഷാള്‍ കൊണ്ട് മറക്കൂ; സാധനം കാട്ടി കാശുണ്ടാക്കാന്‍ നടന്നാല്‍ ഇങ്ങനെ ഇരിക്കും'; അശ്വതിയെ അശ്ലീലം പറഞ്ഞവന് പിന്തുണയുമായി സിപിഎം ബ്ലോക്ക് അംഗം; പ്രതിഷേധം

നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മുടപ്പല്ലൂര്‍ ഡിവിഷനെ പ്രതിനിധികരിക്കുന്ന സിപിഎം പ്രവര്‍ത്തക നസീമ ഇസഹാക്കാണ് യുവാവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അശ്ലീല കമന്റിട്ട കോണ്‍ഗ്രസുകാരനെ പിന്തുണച്ച് എത്തിയ സിപിഎം മെമ്പര്‍ എല്ലാ കുറ്റവും അശ്വതി ശ്രീകാന്തിന്റെതാണെന്നുമാണ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

പാലക്കാട്: അവതാരകയായ അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട കോണ്‍ഗ്രസുകാരന് പിന്തുണയുമായി സിപിഎമ്മിന്റെ വനിത നേതാവ്. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മുടപ്പല്ലൂര്‍ ഡിവിഷനെ പ്രതിനിധികരിക്കുന്ന സിപിഎം മെമ്പര്‍ നസീമ ഇസഹാക്കാണ് യുവാവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  അശ്ലീല കമന്റിട്ട കോണ്‍ഗ്രസുകാരനെ പിന്തുണച്ച് എത്തിയ സിപിഎം മെമ്പര്‍ എല്ലാ കുറ്റവും അശ്വതി ശ്രീകാന്തിന്റെതാണെന്നുമാണ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.  

'ഇല്ലാത്ത സാധനം ഈതി പെരുപ്പിച്ചു അതും തുറന്നു കാട്ടി കാശുണ്ടാക്കാന്‍ നടക്കുന്നതും മാതൃത്വവും തമ്മില്‍ യാതോരു ബന്ധവുമില്ല. ആണുങ്ങളെ സൃഷ്ടിച്ചത് ആ രൂപത്തിലാണ് എന്നത് കൊണ്ടു തന്നെ പെണ്ണ് ഉള്ളത് ഒരു ഷാള്‍ കൊണ്ട് മറച്ച് നടന്ന കാലം ഉണ്ടായിരുന്നു കുറച്ചു മുമ്പ് വരെ. ഇന്ന് വില കൂടിയ പുട്ടി തേച്ചു ലെഗ്ഗിന്‍സും വലിച്ചു കയറ്റി എന്നെ നോക്ക് എന്ന് പറഞ്ഞ് നിന്നാല്‍ ഇതല്ല ഇതിനപ്പുറവും കേള്‍ക്കേണ്ടി വരും.'- പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്. ഈ പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ നസീമ ഇസ്ഹാഖ് ഇതുവരെ തയാറായിട്ടില്ല.  

അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുമായി എത്തിയ നഹാബ് എന്ന യുവാവ് പ്രതിഷേധം ശക്തമായതോടെ കമന്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിന്നു. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ അശ്വതി കൊടുത്ത തക്കതായ മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുടുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പ് പറഞ്ഞ് അക്കൗണ്ട് താല്‍കാലികമായി റദ്ദ് ചെയ്ത് യുവാവ് മുങ്ങിയത്.

നിങ്ങളുടെ മാറിടം സൂപ്പര്‍ ആണല്ലോ' എന്നായിരുന്നു നഹാബ് പരസ്യമായി ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഒട്ടും മടികൂടാതെ അയാള്‍ക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു.

സൂപ്പര്‍ ആവണമല്ലോ...ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്! ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്...' എന്നാണ് അശ്വതി മറുപടി നല്‍കി. ഈ മറുപടി സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുക്കുയായിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.