×
login
അധ്യാപക നിയമന അഴിമതി‍യില്‍ തൃണമൂലിനെ ട്രോളി സിപിഎം; കേരള സ്വര്‍ണ്ണക്കടത്തില്‍ തിരിച്ചടിച്ച് തൃണമൂലും; മമതയും പിണറായിയും 'മണി ഹേസ്റ്റ്' കള്ളന്‍മാര്‍

മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ആരോപണ വിധേയനായ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും 'മണി ഹേസ്റ്റ്' പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയാണ് സിപിഎം ട്രോളിയത്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട പോസ്റ്ററിന് മറുപടിയായാണ് 'മണി ഹേസ്റ്റ്'ല്‍ പിണറായിയുടെ മുഖം വെച്ച് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ തിരിച്ച് ട്രോളിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കൊല്‍ക്കത്ത: ശതകോടികളുടെ അധ്യാപക നിയമന അഴിമതി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം. കേരളത്തിലെ സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായിയെ വെച്ച് തിരിച്ചടിച്ച് തൃണമൂലും.

  മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ആരോപണ വിധേയനായ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും 'മണി ഹേസ്റ്റ്' പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയാണ് സിപിഎം ട്രോളിയത്.  പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട പോസ്റ്ററിന് മറുപടിയായാണ് 'മണി ഹേസ്റ്റ്'ല്‍ പിണറായിയുടെ മുഖം വെച്ച് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ തിരിച്ച് ട്രോളിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.  

അതേസമയം, പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരായ അന്വേഷണത്തിന് ഐബിയും രംഗത്തെത്തി. പാര്‍ത്ഥയുടെ വീട്ടില്‍ മോഷണം നടന്നതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റലിജെന്‍സ് ബ്യൂറോയുടെ സഹായം തേടുകയായിരുന്നു.  24 പര്‍ഗാനസ് ജില്ലയിലെ വസതിയില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അഴിമതിക്ക് തെളിവായ നിരവധി രേഖകള്‍ വീട്ടില്‍ നിന്ന് കടത്തിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐബി സഹായം തേടിയത്. അതേസമയം അഴിമതി കേസ് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളും. ഇതിന്റ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മണിക് ഭട്ടാചാര്യയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അന്‍പത് കോടി രൂപയാണ് ഇഡി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ബംഗാള്‍ മന്ത്രിസഭയില്‍ നിന്നും കഴിഞ്ഞ ദിവസം പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കിയത്.

  comment

  LATEST NEWS


  സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.