login
കോണ്‍ഗ്രസിനു വേണ്ടി രംഗത്തിറങ്ങിയ രമേശ് പിഷാരടിയെ ട്രോളി എം.എ.നിഷാദ്; പിന്നാലെ പിഷാരടിയുടെ പിഞ്ചുകുഞ്ഞിനെ പോലും സൈബര്‍ ആക്രമണത്തിനിരയാക്കി സഖാക്കള്‍

വി.എസ്. ശിവകുമാര്‍, ശബരിനാഥന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വി.ടി ബല്‍റാം തുടങ്ങിയവരുടെ പ്രചരണത്തിനു രമേഷ് പിഷാരടി എത്തിയ ചിത്രങ്ങള്‍ സഹിതമായിരുന്നു പോസ്റ്റ്.

തിരുവനന്തപുരം: രമേഷ് പിഷാരടി താരപ്രചാരകനായെത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന ട്രോളുമായി ഇടതു സഹയാത്രികനായ സംവിധായകന്‍ എം.എ നിഷാദ്.  സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ബായിക്ക് ..?- എന്നാണ് എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്. വി.എസ്. ശിവകുമാര്‍, ശബരിനാഥന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വി.ടി ബല്‍റാം തുടങ്ങിയവരുടെ പ്രചരണത്തിനു  രമേഷ് പിഷാരടി എത്തിയ ചിത്രങ്ങള്‍ സഹിതമായിരുന്നു പോസ്റ്റ്.  രമേശ് ചെന്നിത്തല നടത്തിയ കേരളയാത്രയുടെ വേദിയിലും രമേഷ് പിഷാരടി പങ്കെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ് പിഷാരടിയുടെ പിഞ്ചു കുഞ്ഞിനെ പോലും സൈബര്‍ ആക്രമണത്തിന് ഇരയാക്കി സഖാക്കള്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത്. സ്വന്തം കുഞ്ഞിനൊപ്പം മുകളിലേക്ക് നോക്കി ഇരിക്കുന്ന ഒരു ചിത്രം മുകള്‍രാജവംശക്കാരാ എന്ന ക്യാപ്ഷനോടെ പിഷാരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്ന ആ കുഞ്ഞിന്റെ ചിത്രം മാത്രം വെട്ടിമാറ്റി രണ്ടു ദിവസമായി എയറില്‍ കറങ്ങി നില്‍ക്കുന്ന പിഷാരടി താഴെ ഇറങ്ങുന്നതും കാത്ത് മുകളിലേക്ക് നോക്കി ഇരിക്കുന്ന കുഞ്ഞുവാവ എന്ന വരികളോടെ സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരേ സോഷ്യല്‍മീഡിയയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.  

Facebook Post: https://www.facebook.com/nishad.mohamed.7/posts/3947592048659873

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.