login
'ബുദ്ധിയുണ്ട് പക്ഷെ, വകതിരിവില്ല'; ഡ്രഗ് ഹൗസ് പൂട്ടിച്ച ശേഷം ശാന്തികവാടത്തില്‍ ശ്മശാനം തുറന്ന മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ പ്രവര്‍ത്തക

എന്തായിരിക്കും ക്വാറന്റൈന്‍ ഇരിക്കുന്ന ഒരു മനുഷ്യന് ഈ പോസ്റ്റ് കൊടുക്കാവുന്ന വൈബ് . കഴിഞ്ഞ വര്ഷം ക്വാറന്റൈന്‍ ഇരുന്നവരോട് സംസാരിച്ചവരില്‍ സൂയിസൈഡ് ടെന്‍ഡന്‍സി ഉണ്ടായവര് വരെയുണ്ട് . ഡിസാസ്റ്റര്‍ മാനേജ്മന്റ് നടക്കട്ടെ അതുപക്ഷേ ഒരു സമൂഹത്തെ പേടിപ്പിക്കാന്‍ കാരണമാകരുത് .അതൊരു നെഗറ്റീവ് പോസ്റ്റ് ആണെന്ന് മനസിലായത് കൊണ്ട് കൂടെ ആണല്ലോ അവരാ പോസ്റ്റ് കളഞ്ഞതും.

തിരുവനന്തപുരം: ഡ്രഗ് ഹൗസ് പൂട്ടിച്ച ശേഷം തൈക്കാട് ശാന്തികവാടത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്ത മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യപ്രവര്‍ത്തക ധന്യാ മാധവ്.  ഡിസാസ്റ്റര്‍ മാനേജ്മെന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത് അതാത് പ്രദേശത്തെ ഭരണാധികാരികളുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് .എവിടെ ബോഡി സംസ്‌കരിക്കും എന്ന് അത് അതാത് ഇടത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് അറിയാവുന്ന കാര്യമേ ഉള്ളു. അതിനു മേയര്‍ ദാ ഇവിടെ ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്നൊരു പോസ്റ്റിന്റെ ആവശ്യമില്ല. ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ല എന്ന് ചുരുക്കി പറയാമെന്ന് ധന്യ പറഞ്ഞു.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മേയര്‍ ആര്യയുടെ പോസ്റ്റിനെ ന്യായീകരിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ഡിസാസ്റ്റര്‍ മാനേജ്മന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത് അതാത് പ്രദേശത്തെ ഭരണാധികാരികളുടെയും , ആരോഗ്യപ്രവര്‍ത്തകരുടെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് .എവിടെ ബോഡി സംസ്‌കരിക്കും എന്ന് അത് അതാത് ഇടത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് അറിയാവുന്ന കാര്യമേ ഉള്ളു. അതിനു മേയര്‍ ദാ ഇവിടെ ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്നൊരു പോസ്റ്റിന്റെ ആവശ്യമില്ല.

ഞാനൊരു മെഡിക്കല്‍ പ്രൊഫഷണല്‍ ആണ് .ഒരു patient ICU കിടക്കുമ്പോളും അറിയാം ഇയാള്‍ എത്ര ടൈം കൂടെ survive ചെയ്യുമെന്ന് എന്നാലും അയാളോട് നിങ്ങള്‍ സമാധാനമായിരിക്കു ഒന്നും സംഭവിക്കില്ലെന്ന് പറയാനാണ് പഠിച്ചത് . അതാണ് ചെയ്തിട്ടുള്ളതും .അത്രയും സമയം അയാളുടെ മനസ് ശാന്തമായിരിക്കും . അതെ സമയം അയാളുടെ ചുറ്റുമുള്ളവരോട് കാര്യം പറഞ്ഞിട്ടുണ്ടാകും.

എന്തായിരിക്കും ക്വാറന്റൈന്‍ ഇരിക്കുന്ന ഒരു മനുഷ്യന് ഈ പോസ്റ്റ് കൊടുക്കാവുന്ന വൈബ് . കഴിഞ്ഞ വര്ഷം ക്വാറന്റൈന്‍ ഇരുന്നവരോട് സംസാരിച്ചവരില്‍ സൂയിസൈഡ് ടെന്‍ഡന്‍സി ഉണ്ടായവര് വരെയുണ്ട് . ഡിസാസ്റ്റര്‍ മാനേജ്മന്റ് നടക്കട്ടെ അതുപക്ഷേ ഒരു സമൂഹത്തെ പേടിപ്പിക്കാന്‍ കാരണമാകരുത് .അതൊരു നെഗറ്റീവ് പോസ്റ്റ് ആണെന്ന് മനസിലായത് കൊണ്ട് കൂടെ ആണല്ലോ അവരാ പോസ്റ്റ് കളഞ്ഞതും.

ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ല എന്ന് ചുരുക്കി പറയാം

Facebook Post: https://www.facebook.com/dhanya.madhav.357/posts/3337776419782143

 

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.