×
login
ലത മങ്കേഷ്‌കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന്‍ തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം

ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ ഷാരൂഖ് 'തുപ്പിയത് ശരിയായില്ലെന്ന പ്രതികരണവുമായി ലതയുടെ ആരാധകര്‍ രംഗത്തെത്തിയപ്പോള്‍ ഷാരൂഖ് ചെയതത് തികച്ചും മതപരമായ കാര്യമാണെന്ന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തി.

മുംബൈ: ഇന്ത്യയുടെ മെലഡി രാജ്ഞി ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷാരൂഖ് ഖാന്‍, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രമുഖരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.  

, ലതാജിയുടെ അന്ത്യകര്‍മങ്ങളില്‍ ഷാറുഖ് ഖാന്‍ ചെയ്തപ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിവാദമായത്. ചേരിതിരിഞ്ഞ് വിമര്‍ശനവും ന്യായീകരണവും സോഷ്യല്‍മീഡിയയില്‍ ശക്തമാണ്. 


ഷാരൂഖ് തന്റെ മാനേജര്‍ പൂജ ദദ്ലാനിയ്ക്കൊപ്പം പ്രാര്‍ത്ഥനയില്‍ കൈകോര്‍ത്ത് ദുആ അര്‍പ്പിക്കുന്ന ചിത്രം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഷാറുഖ് ഖാന്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ മാസ്‌ക് മാറ്റി ലതാ മങ്കേഷ്‌കറിന്റെ ഭൗതികശരീരത്തില്‍ തുപ്പുന്നത് പോലെയുള്ള  വീഡിയോ പുറത്തുവന്നത്. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ ഷാരൂഖ് 'തുപ്പിയത് ശരിയായില്ലെന്ന പ്രതികരണവുമായി ലതയുടെ ആരാധകര്‍ രംഗത്തെത്തിയപ്പോള്‍ ഷാരൂഖ് ചെയതത് തികച്ചും മതപരമായ കാര്യമാണെന്ന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തി.  

ഷാരൂഖ് ഖാന്‍ തുപ്പിയത് അല്ലെന്ന് ഇസ്ലാം മതാചാര പ്രകാരം മൃതദേഹത്തില്‍ ഊതുകയാണ് ചെയ്തതെന്ന് മിക്കവരും മറുപടി നല്‍കി. ആചാരപ്രകാരം മൃതദേഹത്തില്‍ നിന്ന് ദുരാത്മാക്കളെ അല്ലെങ്കില്‍ 'സാത്താനെ' അകറ്റുന്നതിനായി ആണ് ഇത്തരത്തില്‍ ഊതുന്നത്. ഷാരൂഖ് ഖാന്‍ ദുആ വായിക്കുകയും ലതാജിയുടെ മൃതശരീരത്തില്‍ ഊതുകയും ചെയ്യുന്നത് അടുത്ത ജന്മത്തില്‍ സംരക്ഷണത്തിനും അനുഗ്രഹത്തിനും വേണ്ടിയാണെന്ന് ചിലര്‍ പ്രതികരിച്ചു. എന്നാല്‍, ഷാരൂഖിനോ പോലെ ഒരാളില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് പലരും മറുപടിയും നല്‍കി.

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.