×
login
അതിശക്തമായി ഇന്ന് രാത്രി ഞങ്ങള്‍ പ്രതികരിക്കും; മോട്ടോര്‍ വാഹനവകുപ്പ് നടന്‍മാരെ പൂജിക്കുന്നു; കുറുപ്പിന്റെ കാറിനെതിരെ ഇ ബുള്‍ജെറ്റ്

കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഒരു ഉദ്യോഗസ്ഥന്‍ പോലും പരിശോധിച്ചിട്ടില്ല. ഇതിനെതിരെ ഇന്നു രാത്രി ഒമ്പത് മണിക്ക് പ്രതികരിക്കുമെന്നും പേസ്ബുക്ക് പേജിലൂടെ ഇ ബുള്‍ജെറ്റ് പറഞ്ഞു.

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ പ്രമോഷന് വേണ്ടി കാറില്‍ പോസ്റ്റര്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. സിനിമാക്കാരോടും തങ്ങളോടും മോട്ടോര്‍ വാഹന വകുപ്പ് ഇരട്ടത്താപ്പാണ് കാണിച്ചതെന്ന് ഇവര്‍ പറയുന്നു. ഞങ്ങള്‍ ചെയ്തത് തെറ്റ്, കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഒരു ഉദ്യോഗസ്ഥന്‍ പോലും പരിശോധിച്ചിട്ടില്ല. ഇതിനെതിരെ ഇന്നു രാത്രി ഒമ്പത് മണിക്ക് പ്രതികരിക്കുമെന്നും പേസ്ബുക്ക് പേജിലൂടെ ഇ ബുള്‍ജെറ്റ് പറഞ്ഞു. നിയമലംഘനം നടത്തിയതിന്റെ പേരില്‍ വാഹനം കസ്റ്റഡിയിലെടുത്ത് എന്ന് ആരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ കയറി അതിക്രമം കാണിച്ചതിന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.  

 

ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്  രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ് പക്ഷേ ഞങ്ങള്‍ ചെയ്ത തെറ്റ് കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത ഈ വണ്ടി ശരി  കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല  സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം പക്ഷേ ഞങ്ങളെപ്പോലുള്ള പാപം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും  അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്.

  ഒരു മീഡിയക്കാര്‍ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല  ഞങ്ങള്‍ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കുന്നു  എന്നാല്‍ ഈ  വാഹനം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഡ്രാഫ്റ്റ്  ചെയ്യുകയും പല അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ അത് സമൂഹത്തിന് നല്ലതും ഞങ്ങള്‍ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല  പാവപ്പെട്ട വണ്ടിയില്‍ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല

Facebook Post: https://www.facebook.com/ebulljet/posts/773951404004320

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.