×
login
ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് അഗ്‌നിപഥ് സ്‌കീമിന്റെ ഇക്കണോമിക്‌സ്

ലോകത്തില്‍ രണ്ടാമത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ആണ് ഇന്ത്യ. 140 കോടി ജനങ്ങള്‍ ആണ് ഈ രാജ്യത്ത് പൗരന്മാര്‍ ആയി ഉള്ളത്. പക്ഷെ ഏറ്റവും ജനസംഖ്യ കൂടിയ ചൈനയെ അപേക്ഷിച്ച് യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയില്‍ ആണ്. ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് 50% ജനങ്ങള്‍ 14നും 45 നും ഇടക്ക് വയസുള്ളവര്‍ ആണ്.

വിശ്വരാജ് വിശ്വ

അഗ്‌നിപഥ് സ്‌കീം വഴി നമ്മുടെ സര്‍ക്കാര്‍ ഖജനാവിന് എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടോ? അത് വഴി സാധാരണക്കാരന് എന്തെങ്കിലും ഗുണം ഉണ്ടോ? രാജ്യത്തിന്റെ ആകമാനം വളര്‍ച്ചക്ക് അഗ്‌നിപഥ് സഹായകരം ആവുമോ എന്നല്ലേ അറിയേണ്ടത്?  

ലോകത്തില്‍ രണ്ടാമത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ആണ് ഇന്ത്യ. 140 കോടി ജനങ്ങള്‍ ആണ് ഈ രാജ്യത്ത് പൗരന്മാര്‍ ആയി ഉള്ളത്. പക്ഷെ ഏറ്റവും ജനസംഖ്യ കൂടിയ ചൈനയെ അപേക്ഷിച്ച് യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയില്‍ ആണ്. ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് 50% ജനങ്ങള്‍ 14നും 45 നും ഇടക്ക് വയസുള്ളവര്‍ ആണ്. അതായത് ഏറ്റവും യൂത്ത്ഫുള്‍ ആയ ലോകരാജ്യം, നാളെയുടെ തലമുറ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യം, 'ഭാവി' കൂടുതല്‍ ഉള്ള രാജ്യം എന്നൊക്കെ പറയാം.  എന്നാല്‍ വരും നാളുകളില്‍ ഈ തലമുറക്ക് വേണ്ടത് 3 കാര്യങ്ങള്‍ ആയിരിക്കും.

തൊഴില്‍ വരുമാനം/സമ്പാദ്യം മൂലധനം. നിലവില്‍ ഉള്ള ജനസംഖ്യയെ ഈ കാര്യങ്ങളില്‍ പ്രാപ്തരാക്കാന്‍ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന് കരുത്തുണ്ടോ ? നോക്കാം..

അഗ്‌നിപഥ് കൊണ്ട് ഇന്ത്യന്‍ ഖജനാവിനുള്ള നേട്ടങ്ങള്‍:

ഇന്ത്യയുടെ ആകെ ഏഉജ എന്നു പറയുന്നത് 3.4 ട്രില്യന്‍ ഡോളര്‍ ആണ് എന്ന് അറിയാമല്ലോ. അത് 5 ട്രില്യന്‍ ആവുന്ന 2025ലേക്ക് ആണ് നാം ഉറ്റു നോക്കുന്നത്. 3 ട്രില്യന്‍ ഡോളര്‍ എന്നാല്‍ 3 ലക്ഷം കോടി ഡോളര്‍. അതിനെ രൂപയില്‍ ആക്കാന്‍ 3 ലക്ഷം കോടി ഇന്നത്തെ ഡോളര്‍ നിരക്കില്‍ ഗുണിച്ചെടുത്താല്‍ മതി. പൂജ്യങ്ങളുടെ ബാഹുല്യം മൂലം അത് നിങ്ങള്‍ക്ക് വിടുന്നു.

ഇന്ത്യയുടെ ആകെ ബഡ്ജറ്റില്‍ ഏതാണ്ട് 15%  17% വരെ ആണ് നമ്മള്‍ ഡിഫന്‍സ് ബഡ്ജറ്റ് ആയി നീക്കി വക്കുന്നത്. അതായത് മൊത്തം ഏഉജ യുടെ ഏതാണ്ട് 2.5% ത്തോളം വരും ആ തുക. അതിന് സ്‌പെഷ്യല്‍ താങ്ക്‌സ് റ്റു നമ്മുടെ അയല്‍ക്കാര്‍ ആയ ജിഹാദികള്‍ ആന്‍ഡ് കമ്മ്യൂണിസ്റ്റ്കാര്‍ പാക്കിസ്ഥാനും ചൈനയും. ജനനന്മക്കായി ഉപയോഗിക്കാന്‍ കഴിയുമായിരുന്ന എത്രയോ ലക്ഷം കോടികള്‍ ആണ് നമ്മള്‍ തോക്കും ബോംബും ടാങ്കും യുദ്ധവിമാനവും വാങ്ങാന്‍ വേണ്ടി വേറെ വഴി ഇല്ലാതെ ചിലവിടേണ്ടി വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡിഫന്‍സ് ബഡ്ജറ്റ് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

ഡിഫന്‍സ് പെന്‍ഷന്‍ എന്ന ഖജനവിന്റെ ബാധ്യത

14 ലക്ഷം ജവാന്മാരുടെ സ്റ്റാന്‍ഡിങ് ആര്‍മി ആണ് നമുക്ക് ഇപ്പോള്‍ ഉള്ളത്. പക്ഷെ നമ്മള്‍ പെന്‍ഷന്‍ കൊടുക്കുന്നത് ഇപ്പോള്‍ 32 ലക്ഷം ജവാന്മാര്‍ക്ക് ആണ്... ഓരോ വര്‍ഷവും ഈ സംഖ്യ 55000 വച്ചു കൂടും, അതിന്റെ ഒപ്പം പെന്‍ഷന്‍ തുകയും പിന്നെ ശമ്പളവും കൂടണം. എന്നാല്‍ ഓരോ വര്‍ഷവും നമുക്ക് കൂടുതല്‍ കൂടുതല്‍ സൈനികരെ ആവശ്യമുണ്ട്. സൈനികരെ അതിര്‍ത്തിയില്‍ യുദ്ധമുഖത്ത് മാത്രമല്ല വിന്യസിക്കുക. അവരെ ദുരന്ത മുഖത്ത് ഉപയോഗിക്കും, ലോ ആന്‍ഡ് ഓര്‍ഡര്‍ നിയന്ത്രിക്കാന്‍ ഉപയോഗിക്കും, കാവലിനായി ഉപയോഗിക്കും, റിസര്‍വ്വ് ആയി ഉപയോഗിക്കും. അതായത് അത്രക്ക് സ്‌കില്‍ ആവശ്യം ഇല്ലാത്ത മേഖലയില്‍ പോലും നമ്മള്‍ പൂര്‍ണ്ണ സജ്ജരായ സൈനികരെ ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്നര്‍ത്ഥം. എന്നാല്‍ ആ ജോലിക്ക് ഒന്നും ഒരു പൂര്‍ണ്ണമായും യുദ്ധസജ്ജരായ  ട്രെയിന്‍ഡ് ആയ സൈനികരെ ആവശ്യമില്ല താനും. പക്ഷെ പെന്‍ഷന്‍  പിന്നെ ശമ്പളം ഒക്കെ ഇവര്‍ക്കും മറ്റ് സൈനികര്‍ക്കും ഒരേ പോലെ ആണ് താനും. അതായത് ഖജനാവിന് എല്ലാ സൈനികരും ഒന്നു പോലെയാണ്.


ഇന്ത്യന്‍ ഡിഫന്‍സ് ബഡ്ജറ്റ് എന്നു പറയുന്നത് ഏതാണ്ട് 5.5 ലക്ഷം കോടിയാണ്. അതില്‍ 1.25 ലക്ഷം കോടി രൂപ പെന്‍ഷന്‍ മത്രമാണ്.  ഒരു ബുര്‍ജ് ഖലീഫ ഉണ്ടാക്കാന്‍ വേണ്ടി വന്നത് വെറും 12000 കോടി മാത്രമാണ് കേട്ടോ. ഇന്ത്യ പ്രതിവര്‍ഷം പെന്‍ഷന്‍ കൊടുക്കുന്നത് 1.25 ലക്ഷം കോടിയാണ്. ചുമ്മാ ഓരോ സ്‌റ്റേറ്റിലും ബുര്‍ജ് ഖലീഫ ഉണ്ടാക്കാം. അഗ്‌നിപഥ് വഴി വരുന്ന ജവാന്മാര്‍ക്ക് പെന്‍ഷന്‍ ഇല്ല. ശമ്പളവും പിന്നെ ഒരു നിശ്ചിത തുക 4 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരുമിച്ചു ലഭിക്കും.  അവര്‍ക്ക് ശമ്പളവും മറ്റുള്ള സൈനികരുടെ പോലെ ഇല്ല. അതിനാല്‍ തന്നെ അവരുടെ ജോലിയും സേവന കാലാവധിയും അത് പോലെ കുറവാണ് താനും. മേല്‍പറഞ്ഞ സേവനങ്ങള്‍ക്ക് അവരെ പ്രയോജനപ്പെടുത്തുമ്പോള്‍ കനത്ത പരിശീലനവും സജ്ജരുമായ നമ്മുടെ സൈനികര്‍ക്ക് താരതമ്യേന അധികം പരിശീലനം വേണ്ടാത്ത ജോലികളില്‍ സമയം കളയണ്ട, രാജ്യത്തിന്റെ ഖജനാവിന് ശമ്പളം ലാഭം, പെന്‍ഷന്‍ ലാഭം, അധിക ബാധ്യത ലാഭം . ഖജനാവില്‍ അങ്ങനെ മിച്ചം പിടിക്കുന്ന ലക്ഷം കോടികള്‍ കൊണ്ടു നമ്മള്‍ കൂടുതല്‍ റോഡുകള്‍ ജനങ്ങള്‍ക്ക് വേണ്ടി പണിയും, ഉജ്ജ്വല യോജനകള്‍ വഴി ഗ്യാസ് അടുപ്പ്, ആവാസ യോജന വഴി വീടുകള്‍, തൊഴില്‍ നല്‍കാന്‍ സ്മാര്‍ട്ട് സിറ്റികള്‍, അശരണര്‍ക്കും അഗതികള്‍ക്കും പെന്‍ഷന്‍ കൊടുക്കാം, റേഷന്‍ കടകള്‍ വഴി ഭക്ഷണം സബ്‌സിഡി കൊടുക്കാം, കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് നല്‍കാം... അങ്ങനെ അങ്ങനെ നമ്മള്‍ അഗ്‌നിപഥിലൂടെ മിച്ചം പിടിക്കുന്ന പണം  രാജ്യത്തിന്റെ ഗുണത്തിനായി ഇരട്ടി ആയി തിരികെ  ഖജനാവില്‍ നിന്ന് ജനങ്ങളിലേക്ക് തിരികെ വരും...

സാധാരണക്കാരന്റെ പോക്കറ്റിലേക്ക് അഗ്‌നിപഥ് വരുമ്പോള്‍ :  

18 വയസുള്ളപ്പോള്‍ ഒരാള്‍ അവന്റെ കുടുംബത്തിന്റെ / സമൂഹത്തിന്റെ ബാധ്യത ആണ്. അവനു വേണ്ട വിഭവങ്ങള്‍ സമൂഹം പകുത്തു നല്‍കുമ്പോള്‍ അവന്‍ നമ്മുടെ സാമ്പത്തിക രംഗത്തേക്ക് തിരികെ ഒന്നും തരുന്നുണ്ടാവില്ല. അതിന് അവന്‍ പ്രാപ്തനാകാന്‍ ഒരുപക്ഷേ വീണ്ടും ഒരു 57 വര്‍ഷം വരെ ഒക്കെ എടുത്തേക്കും. അത് പോലെ ഉള്ള യുവാക്കള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. എണ്ണത്തില്‍ നോക്കുമ്പോള്‍ 25 വയസ്സില്‍ അവന്‍ തൊഴില്‍ നേടാന്‍ മാത്രം തൊഴില്‍ അവസരങ്ങള്‍ നിലവിലുണ്ടോ എന്നതും ചിന്തിക്കണം. അപ്പോള്‍ അവനെ കൊണ്ടുള്ള സമൂഹത്തിന്റെ ബാധ്യത കൂടുതല്‍ കാലം ഉണ്ടാവും. പക്ഷെ 17 വയസ്സില്‍ ഒരു അഗ്‌നിവീര്‍ ഇവിടെ  ലക്ഷങ്ങള്‍ സമ്പാദിക്കും. വര്‍ഷാവര്‍ഷം ഏതാണ്ട് 2 ലക്ഷം വരുന്ന വെക്കന്‍സികളില്‍  നമ്മള്‍ ഇത്തരത്തില്‍ യുവാക്കളെ എടുത്താല്‍ നേരിട്ട് 2 ലക്ഷം കുടുംബങ്ങളില്‍ ആ പണം എത്തും, അതായത് 5 പേരുള്ള കുടുംബം ആണെങ്കില്‍ 10 ലക്ഷം പേരുടെ ജീവനം സാധ്യമാകും. അതും അവനു 17 വയസ്സുള്ളപ്പോള്‍. ഇനി ഈ കുടുംബങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തിലേക്ക് ഈ പണം ഉപയോഗിച്ചു വിനിമയം ചെയ്യുമ്പോള്‍ അനുബന്ധമായി ഉള്ള കച്ചവടം, സര്‍വീസ് മേഖല, അസംഘടിത തൊഴില്‍ മേഖലയില്‍ എല്ലാം ഈ പണം കൊണ്ട് ജീവിതങ്ങള്‍ മെച്ചപ്പെടും. അതായത് കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഈ പദ്ധതി കൊണ്ടു അവരുടെ ജീവിത നിലവാരം ഉയരും. തീര്‍ന്നില്ല..

പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് ഓരോ അഗ്‌നിവീരന്മാര്‍ 4 വര്‍ഷം കഴിഞ്ഞു ജോലി വിടുമ്പോള്‍ അവന്റെ കയ്യിലൂടെ 2530 ലക്ഷം രൂപ വന്നു പോവും. അതും 21 വയസ്സില്‍. ഓര്‍ക്കണം, ബാധ്യതയായ ഒരു യൂത്തന്‍ എങ്ങനെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ സ്വാധീനക്കുന്നു എന്ന്.. അവിടെ കൊണ്ടും തീരുന്നില്ല. 4 വര്‍ഷത്തെ ചിട്ടയായ ജീവിതം, പരിശീലനം, പക്വത എന്നിവ കൈവരിച്ച അവര്‍ക്ക് വേണമെങ്കില്‍ നിലവിലെ പട്ടാള സര്‍വീസില്‍ തന്നെ തുടര്‍ന്ന് പെന്‍ഷനും സകല ആനുകൂല്യങ്ങള്‍ ഉള്ള പട്ടാളക്കാരന്‍ ആയി നാടിനെ സേവിക്കാം. അല്ലെങ്കില്‍ അവനെ കാത്തിരിക്കുന്നത് ഇന്ത്യയിലെ സംസ്ഥാന പൊലീസ് സേനകളില്‍, പാരാ മിലിറ്ററി സര്‍വീസുകളില്‍, സര്‍ക്കാര്‍ ജോലികളില്‍ എല്ലാം ലഭിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ ആണ്. തുടര്‍ന്ന് ജീവിതം പരാമസുഖം. ഇനി പഠനം തുടരാനുള്ളവര്‍ക്ക് അത് തുടര്‍ന്ന് ഉന്നതാപഠനം നേടി ഉന്നതമായ സ്ഥാനങ്ങളില്‍ എത്തിച്ചേരാനും സാധിക്കും...തീര്‍ന്നില്ല കേട്ടോ...

ഇന്ത്യന്‍ റെയില്‍വേ പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്‍മാരായ ടാറ്റയും മഹീന്ദ്രയും അദാനിയും എല്ലാം അവര്‍ക്ക് വേണ്ടി ജോലികള്‍ വാഗ്ദാനം ചെയ്തു കഴിഞ്ഞു. അതായത് അഗ്‌നിവീരനായാല്‍ പുറമെ വന്നും ജോലിക്ക് വേണ്ടി ഓടേണ്ടി വരില്ല. നിങ്ങള്‍ക്കുള്ള ജോലി തയാറാണ്. ജീവിതം മുഴുവന്‍ സൈന്യത്തിന് വേണ്ടി സമര്‍പ്പിച്ചവര്‍ക്ക് മാത്രമല്ല, സൈന്യത്തിലെ സേവനം അഭിനിവേശവും ആവേശവുമായി കൊണ്ട് നടക്കുന്നവര്‍ക്ക് കൂടി ഈ അവസരം ഉപയോഗപ്പെടുത്താം.  

ആദ്യത്തെ 4 വര്‍ഷം കഴിയുമ്പോള്‍ ഓരോ ലക്ഷം അഗ്‌നിവീരന്മര്‍ സമൂഹത്തിലേക്ക് അവരുടെ കയ്യില്‍ ഭാരത സര്‍ക്കാര്‍ നല്‍കിയ ലക്ഷങ്ങളും ആയി സമൂഹത്തിലേക്ക് ഇറങ്ങും. അവന് തൊഴില്‍ നല്‍കാന്‍ പോകുന്നവര്‍ നല്‍കുന്ന ശമ്പളം, അത് വഴി ഇന്ത്യന്‍ സാമ്പത്തിക രംഗത്തേക്ക് വരുന്ന ഡയറക്റ്റ് & ഇന്‍ഡയറക്റ്റ് ടാക്‌സുകള്‍ വഴി അവരുടെ പണം ഇന്ത്യന്‍ സാമ്പത്തിക രംഗത്തേക്ക് തിരികെ വരും, വീണ്ടും അത് സര്‍ക്കാര്‍ ഖജനാവിലൂടെ കയറി ഇറങ്ങി കോടികളുടെ വികസന പദ്ധതികളും ജനനന്മക്കായുള്ള ജനക്ഷേമ പദ്ധതികളുടെ പേരില്‍ ഇന്ത്യയിലെ ഓരോ ജനങ്ങളുടെ പോക്കറ്റിലേക്കും ഹൃദയത്തിലേക്കും എത്തിച്ചേരും. അഗ്‌നിവീരന്മാരില്‍ നിന്ന് സൈന്യം നിലനിര്‍ത്താന്‍ പോകുന്ന 25% പേരെ കൂടാതെ സാധാരണയായി സൈന്യത്തിന് യുദ്ധത്തിനും അതിര്‍ത്തി രക്ഷക്കും പാരാമിലിറ്ററി സ്‌പെഷ്യല്‍ ഫോഴ്‌സസ് എന്നിവക്ക് വേണ്ടുന്ന 23 വര്‍ഷം പരിശീലനം കൊടുത്തു കൊണ്ടു സര്‍വ്വസജ്ജരായ സൈനികരെ സാധാരണ നിലക്കും റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കും.  

അഗ്‌നിപഥ് വഴി അപ്പോള്‍ ആര്‍ക്കാണ് നഷ്ടം?

അവര്‍ക്ക്, ഈ നാടും ഈ നാടിന്റെ അവസ്ഥയും ഈ നാട്ടിലെ ജനങ്ങളും ഒരിക്കലും നന്നാവരുത്. എങ്കിലേ 'നാളെയുടെ ശോഭനമായാ വാഗ്ദാനം' മാത്രം നല്‍കി ജനങ്ങളെ പറ്റിച്ചു പറ്റിച്ചു ജീവിക്കാം എന്ന മോഹവുമായി രാഷ്ട്രീയ രംഗത്ത്  തഴമ്പ് വീണവര്‍ക്ക് അഗ്‌നിപഥ് ശരിക്കും 'അഗ്‌നി കൊണ്ടുള്ള പഥം 'തന്നെയാവും.

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.