പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയര്‍ത്തിയെങ്കിലും പിടുത്തം മുണ്ടിലായതിനാല്‍ ഉടുതുണി ഊരി താഴെ വീണു. ഉടന്‍ പാപ്പാന് ഒഴിഞ്ഞു മാറിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഫോട്ടോഷൂട്ടിനിടയില്‍ നവദമ്പതികള്‍ക്ക് പിന്നില്‍ ആനയിടഞ്ഞു ഒന്നാം പാപ്പാനെ ആക്രമിച്ചു. ഈ മാസം 10ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് ആനയിടഞ്ഞത്. ആനയെ പെട്ടെന്ന് നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. അല്പസമയത്തേക്ക് പരിഭ്രാന്തി സൃഷ്ടിച്ച ആനയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.പാലക്കാട് സ്വദേശി നിഖിലിന്റെയും ഗുരുവായൂര്‍ സ്വദേശി അഞ്ജലിയുടെയും വിവാഹ ഫോട്ടോഷൂട്ടിനിടയിലാണ് സംഭവം.
താലികെട്ടിന് ശേഷം ക്ഷേത്രത്തിന്റെ വലതുഭാഗത്തെ നടക്ക് സമീപമായിരുന്നു ഫോട്ടോഷൂട്ട്. ഇതിനിടയില്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നെള്ളിപ്പിനെത്തിച്ച ആനയെ കൊണ്ട് പോകുന്നത് രസകരമായി തോന്നിയതോടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. വരനും വധുവിനും തൊട്ട് പിന്നിലെത്തിയ ആന പെട്ടെന്ന് തിരിഞ്ഞ് ഒന്നാം പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയര്‍ത്തിയെങ്കിലും പിടുത്തം മുണ്ടിലായതിനാല്‍ ഉടുതുണി ഊരി താഴെ വീണു. ഉടന്‍ പാപ്പാന് ഒഴിഞ്ഞു മാറിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാന് തോട്ടി ഉപയോഗിച്ച് ആനയെ നിയന്ത്രണത്തിലാക്കിയതോടെ കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. കോഴിക്കോട് വെഡിങ് മോയിറ്റോയിലെ വീഡിയോ ഗ്രാഫര്‍ ജെറി ആണ് ആന ഇടയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Twitter tweet: https://twitter.com/Manoj_Natesan/status/1596339716919812096
പൂര്‍ണിമയുടെ കൊക്കുകള്‍
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു; നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി; ചരിത്രനേട്ടം
ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
കൂടെയുണ്ട്, കൂടെപ്പിറപ്പായി
വാഹനങ്ങളുടെ ശവപ്പറമ്പായി മാള പോലീസ് സ്റ്റേഷന്; തുരുമ്പെടുത്ത് നശിക്കുന്നത് കോടികളുടെ വാഹനങ്ങള്‍
പൂര്‍വ്വ സൈനികരുടെ പുനരധിവാസം ഉറപ്പാക്കണം: പൂര്‍വ്വ സൈനിക സേവാ പരിഷത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്; നല്ല കോയിക്കോടന്‍ രുചിയാണ് കുട്ടികള്‍ക്ക് കൊടുക്കേണ്ടത്; പഴയിടത്തിനെതിരേ അരുണ്‍കുമാര്‍
പഴയിടത്തിനു പിന്നാലെ മസാലദോശ; പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോള്‍ ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണെന്ന് അരുണ്‍കുമാര്‍
എം.എ.ബേബി പറഞ്ഞാണ് ശരി; അഗ്നിപഥ് പരിശീലനം ലഭിക്കുന്നവര്‍ ആര്‍എസ്എസിന്റെ യുവസൈനികര്‍ ആയിമാറാമെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്
പ്രവാചകന്റെ വിവാഹം സംബന്ധിച്ച് നൂപുര്‍ ശര്‍മ പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം
'ജന്മഭൂമി'യോട് ആദ്യമേ പഴയിടം പറഞ്ഞു, നോണ്‍ വെജ് ആണേല്‍ ഇനി കലാമേളക്ക് ഇല്ല; വീഡിയോ കാണാം
സമ്മതം ചോദിക്കാതെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ല; ഇതല്ല സ്ത്രീയോടു കാണിക്കേണ്ട മര്യാദ;വിദ്യാര്‍ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചെന്ന് നടി അപര്‍ണ ബാലമുരളി