×
login
ആനകളുടെ പരസ്പരമുള്ള ആത്മബന്ധത്തിന്റെ നിറകണ്‍ കഥകള്‍; അഴുകിത്തീരാറായ കുഞ്ഞിന്റെ ശരീരവും തുമ്പിക്കയ്യിലേന്തി ഒരു പിടിയാന

പേറ്റുനോവ് മായാത്ത മുലപ്പാലിന്റെ നനവ് പൊടിയുന്ന മാറിടമുള്ള പിടിയാന. ഒപ്പും മറ്റൊരു പിടിയാനയും കുഞ്ഞുമുണ്ട്. അസുഖബാധിതനായ കുഞ്ഞിനേയും കൊണ്ട് റോഡ് മുറിച്ച് കടക്കാന്‍ കഴിയാത്തതിനാലാകും മുതിര്‍ന്ന ആനകള്‍ ഇത്ര അസ്വസ്തമാകുന്നത്.

മരിച്ചു ദിവസങ്ങള്‍ കഴിഞ്ഞ കുട്ടിയാനയുടെ അഴുകി തീരാറായ ശരീരവുമായ തുമ്പിക്കൈയ്യിലേറ്റി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന പിടിയാന ആരുടേയും ഹൃദയം തകര്‍ക്കും. ഒപ്പം മുതിര്‍ന്ന ആനകളുമുണ്ട്. വയനാട്ടിലെ കാഴ്ച പങ്കുവെച്ചുകൊണ്ട് മുനീര്‍ തോല്‍പ്പെട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ പോസ്റ്റ് കണ്ണുകളെ ഈറനണിയിക്കും.  

പേറ്റുനോവ് മായാത്ത മുലപ്പാലിന്റെ നനവ് പൊടിയുന്ന മാറിടമുള്ള പിടിയാന. ഒപ്പും മറ്റൊരു പിടിയാനയും കുഞ്ഞുമുണ്ട്. അസുഖബാധിതനായ കുഞ്ഞിനേയും കൊണ്ട് റോഡ് മുറിച്ച് കടക്കാന്‍ കഴിയാത്തതിനാലാകും മുതിര്‍ന്ന ആനകള്‍ ഇത്ര അസ്വസ്തമാകുന്നതെന്ന് തോന്നി.. നിരന്തരം വാഹനങ്ങളെ ഓടിക്കുന്നതിനാല്‍ ആനകള്‍ നില്‍ക്കുന്നതിന് ഇരുവശവും വാഹനങ്ങളുടെ ചെറിയ തിരക്കും രൂപപ്പെട്ടതിനിടയിലേക്കാണ് ആ അമ്മ കുഞ്ഞിനേയും തുമ്പിയില്‍ തൂക്കിയെടുത്ത് റോട്ടിലേക്ക് കയറിയത്.


ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തോന്നി. മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ, അഴുകി വീഴുന്ന കുഞ്ഞിന്റെ ശരീരവും എടുത്ത് ഒരമ്മ.......ഒന്ന് പോകാന്‍ അനുവദിക്കണമെന്ന യാചന പോലെ കുഞ്ഞിനെ ഒന്ന് കൂടി ഉയര്‍ത്തി പിടിച്ച് ഇരുവശവും നിന്ന വാഹനങ്ങളുടെ നേരേ കാണിച്ച് ഒരു നിമിഷം അവളൊന്ന് നിന്നു. പിന്നെ പതിയെ അവര്‍ റോഡ് മുറിച്ച് കടന്ന് കാടിന്റെ മറവിലേക്ക്.

കൂട്ടത്തില്‍ നിന്ന് മരിച്ചു പോയ ആനയുടെ ബാക്കി വന്ന എല്ലിന്‍ കഷണങ്ങള്‍ ഉപേക്ഷിച്ച് തീറ്റ തേടി അലയുമ്പോഴും പതിവു തെറ്റാതെ ഇടവേളകള്‍ താണ്ടി ആ വഴി തേടിയെത്തി ദ്രവിച്ച് തുടങ്ങുന്ന എല്ലിന്‍ കഷണങ്ങള്‍ തലോടി കടന്നു പോകുന്ന ആനകളുടെ ആത്മബന്ധത്തെ കുറിച്ചുള്ള അനുഭവ പാഠങ്ങള്‍ അവരില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത് പറയുമ്പോഴും ഉള്ള് പൊള്ളിച്ചത് ഇപ്പോള്‍ മാത്രമാണ്. കാരണം ഇപ്പോള്‍ പോയത് ഒരമ്മയാണ്.. നിലത്ത് വലിച്ചിഴയ്ക്കാതെ ഉയര്‍ത്തി പിടിച്ച് കൊണ്ട് പോയത് അഴുകി വീണ് തീരാറായ പേറ്റ് നോവിന്റെ ഭാരമാണ്. അവള്‍ പറഞ്ഞത് മുഴുവന്‍ നമുക്ക് പങ്കുവെക്കുവാന്‍ അറിയാത്ത വിചിത്ര ഭാഷയാണ്.

Facebook Post: https://www.facebook.com/photo/?fbid=4757458574363346&set=a.371394122969835

  comment

  LATEST NEWS


  സ്‌കൂട്ടറില്‍ അഞ്ചു പേരുടെ അപകടകരമായ അഭ്യാസം; ലൈസന്‍സ് റദ്ദാക്കി; മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം ചെയ്യാനും നിര്‍ദേശം; ശിക്ഷ മാറ്റിപിടിച്ച് ആര്‍ടിഒ


  'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ആഗസ്റ്റ് 15ന് ഒടിടി റിലീസിന്


  അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും


  വീണ്ടും പവാറിന്‍റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.