×
login
'എസ്ഡിപിഐ ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെയല്ല; ആര്‍എസ്എസ് അവര്‍ക്ക് മാര്‍ഗം മുടക്കി മാത്രമാണ്'; ചര്‍ച്ചയായി എസ്എഫ്‌ഐ നേതാവിന്റെ കുറിപ്പ്

സുധീഷിന്റെ തുറന്നുപറച്ചില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

മലപ്പുറം: എസ്ഡിപിഐ ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല, ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കിമാത്രമാണെന്ന് തുറന്നുപറച്ചിലുമായി എസ്എഫ്‌ഐ നേതാവ്. പട്ടാമ്പിയിലെ എസ്എഫഐ നേതാവായ സുധീഷ് തെക്കേതിലാണ് ഫേസ്ബുക്കിലൂടെ പരസ്യപ്രതികരണം നടത്തിയിരിക്കുന്നത്. കാവിമുണ്ട് ഉടുത്ത യുവാവിനെ അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് സുധീഷിന്റെ പ്രതികരണം.  

"കാവി മുണ്ടുടുത്തതിന്റെ പേരില്‍ കൊല്ലടാ അവനെ എന്നുപറഞ്ഞ് ആക്രോശിച്ച് അയാള്‍ക്കുനേരെ പാഞ്ഞ് മര്‍ദിക്കുന്നത് അയാളുടെ രാഷ്ട്രീയം ചോദിച്ചിട്ടല്ല. അവന്റെ കാവി മുണ്ടില്‍ തെളിഞ്ഞ അവന്റെ മതം, അതു തന്നെയാണ് ആ ആക്രോശത്തിന് പിന്നില്‍.  എസ്ഡിപിഐ എന്ന തീവ്രവാദ സംഘടന ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല എന്നതിനു ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കി മാത്രം ആണ്". സുധീഷ് ഫേസ്ബുക്കില്‍ കുറിച്ചു.  

സുധീഷിന്റെ തുറന്നുപറച്ചില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൃതദേഹവുമായി നടന്നു നീങ്ങിയ സംഘമാണ് ആശുപത്രി വളപ്പില്‍ നിന്നിരുന്ന കാവിമുണ്ടുടുത്ത യുവാവിന് നേരെ കൊലവിളിയുമായി തിരിഞ്ഞത്. അള്ളാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ട് അയാളെ അക്രമിക്കുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ച ആയതോടെ സിപിഎം ഇടപെട്ട് സുധീഷിനെക്കൊണ്ട് പോസ്റ്റ് പിന്‍വലിപ്പിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണം ഭയന്ന് അദേഹം ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു


 

 

 

 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാനേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.