login
വൈദികന്റെ സംസ്‌കാരം നടത്തിയത് ഡിവൈഎഫ്‌ഐ എന്ന് ദേശാഭിമാനി; കള്ളത്തരം പറയരുതെന്ന് സഭ; പൊള്ളത്തരം പിടിച്ചതോടെ പിശകില്‍ ഖേദവുമായി സിപിഎം മുഖപത്രം

വ്യാജ വാര്‍ത്തയാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചതെന്ന് മാര്‍ത്തോമ്മാ സഭാ സെക്രട്ടറി കെ. ജി. ജോസഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച വൈദികന്റെ സംസ്‌കാര ചടങ്ങ് സംബന്ധിച്ച് വ്യാജവാര്‍ത്തയുമായി സിപിഎം മുഖപത്രം ദേശാഭിമാനി. മലങ്കര മാര്‍ത്തോമ സുറിയാനി സഭ സീനിയര്‍ വൈദികന്‍ റവ.കെ.എം. ഐസക്കിന്റെ സംസ്‌കാരം ഡിവൈഎഫ്‌ഐ വള്ളിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയെന്നായിരുന്നു ചിത്രമടക്കം ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. കമ്മിറ്റി അംഗങ്ങളായ സിനിഷ്, അര്‍ജുന്‍ വിജയ്, ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാരം നടത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു.  

എന്നാല്‍, ഇതിനെതിരേ മാര്‍ത്തോമ്മ സഭ രംഗത്തെത്തി. വ്യാജ വാര്‍ത്തയാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചതെന്ന് മാര്‍ത്തോമ്മാ സഭാ സെക്രട്ടറി കെ. ജി. ജോസഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം-

ബഹുമാനപ്പെട്ട കെ. എം. ഐസക്ക് അച്ചന്‍ രോഗാവസ്ഥയില്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന് ഇടവക വികാരി റവ. ഏബ്രഹാം തോമസ് അച്ചന്‍ അറിയിച്ചത് മുതല്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമേനി കാര്യങ്ങള്‍ അന്വേഷിക്കുകയും സഭാ സെക്രട്ടറി എന്ന നിലയില്‍ അച്ചന്റെ ചികത്സയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങള്‍ തിരുമേനിയെ അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. മേയ് പതിമൂന്നാം തീയതി രാവിലെ അച്ചന്റെ മരണവാര്‍ത്തയറിഞ്ഞ്  ആശുപത്രിയില്‍ ഞാന്‍ എത്തുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തതിനു ശേഷം മൃതദേഹം  മോര്‍ച്ചറിയില്‍ വച്ചിട്ടാണ് ഉച്ചകഴിഞ്ഞ് തിരികെ വന്നത്. അച്ചന്റെ മുഴുവന്‍ ബില്ലുകളും സഭാ ആഫീസില്‍ നിന്നും കൊടുക്കുകയും സംസ്‌ക്കാരത്തിനായുള്ള ക്രമീകരണങ്ങള്‍ DMO അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിക്കുകയും അപ്രകാരം ക്രമീകരുക്കുകയും ചെയ്തു. ലോക്ക് ഡൌണ്‍ന്റെയും മറ്റു പരിമിതികളുടെയും  പശ്ചാതലത്തില്‍ COVID പ്രൊട്ടോക്കോള്‍ പ്രകാരമാണ് മേയ് 15 ലെ ശവസംസ്‌കാരം ഏറ്റവും യോഗ്യമായി നടന്നത്. അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെയും ഡോ. ഏബ്രഹാം മാര്‍ പൌലോസ് തിരുമേനിയുടെയും സഭാ സെക്രട്ടറി, മറ്റ് വൈദികര്‍ എന്നിവരുടെയും സാനിധ്യത്തിലാണ് പ്രീയ  അച്ചനു സഭയും കുടുബവും ദേവാലയത്തില്‍ വച്ച്  യാത്രയയപ്പ്  നല്‍കിയത്.

ഇതിന്റെ ശേഷം യാഥാര്‍ത്ഥ്യം മറച്ചു കൊണ്ട് ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ യുവജന സംഘടന  തങ്ങളുടെ നേതൃത്വത്തിലാണ് ശവസംസ്‌കാരം നടത്തിയത് എന്ന വാര്‍ത്ത ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചതു തികച്ചും ഖേദകരമായ പ്രവര്‍ത്തിയാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന ഈ മഹാവ്യാധിയെ   വ്യത്യസ്തതകള്‍ക്ക് അതീതമായി ചേര്‍ന്ന് നിന്ന് കൊണ്ട് അതിജീവിക്കാന്‍ ശ്രമിക്കുകയും പരസ്പരം കൈത്താങ്ങുമായി മുന്‍പോട്ടു നീങ്ങുമ്പോള്‍ തെറ്റിധാരണാജനകമായ വ്യാജ അവകാശവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനവും വേദനാജനകവുമാണ്.  

ഇതോടെ, വാര്‍ത്തയില്‍ പിശക് പറ്റിയതാണെന്നും ഖേദിക്കുന്നെന്നും ദേശാഭിമാനി വ്യക്തമാക്കി. ഒപ്പം, സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ച മറ്റു പുരോഹിതരുടെ പേരുസഹിതം വാര്‍ത്തയും പ്രസിദ്ധീകരിച്ചു.

 

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.