login
മരക്കഴുത; ഇതുപോലുളള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് അതു പിരിച്ചുവിടുന്നതാണ്; ആന്റണിയുടെ മകന്‍ അനിലിനെതിരേ കോണ്‍ഗ്രസ് സൈബര്‍ ടീം

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുളളതെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ചോദിക്കുന്നു. ഇന്നലെ പോളിംഗ് അവസാനിച്ചതിന് പിന്നാലെയാണ് അനില്‍ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരം: കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണിയ്ക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ 'കോണ്‍ഗ്രസ് സൈബര്‍ ടീം' രംഗത്ത്. എസി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബര്‍ പോരാട്ടം.ഇതുപോലുളള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നത് ആണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു.  കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയ അനില്‍ കെ. ആന്റണിയെന്നും, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുളളതെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ചോദിക്കുന്നു. ഇന്നലെ പോളിംഗ് അവസാനിച്ചതിന് പിന്നാലെയാണ് അനില്‍ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം-

കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ k. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ്‌ IT സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ.. ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തു..ac മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് IT സെൽ നടത്തുന്നതിലും നല്ലത് കെപിസിസി IT സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്.. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും..

Facebook Post: https://www.facebook.com/CongressCyberTeamOfficial/photos/a.901331513326190/3738877609571552/

 

 

 

    comment

    LATEST NEWS


    ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


    റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


    ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


    കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


    അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


    വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


    കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


    കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.