×
login
ലെഫ്റ്റില്‍ നിന്റെ തന്ത; റൈറ്റില്‍ എന്റെ തന്ത; സുരേഷ് ഗോപിയുടെ ചിത്രത്തെ കുരങ്ങിനോട് ഉപമിച്ചയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഗോകുല്‍ സുരേഷ്

ഗോകുലിന്റെ മറുപടിയെ കൈയടിയോടെ ആണ് സുരേഷ് ഗോപി ആരാധകര്‍ ഏറ്റെടുത്തത്.

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി തന്റെ പുതിയ ചിത്രങ്ങള്‍ക്കായി വ്യത്യസ്തമായ രീതിയില്‍ താടി വളര്‍ത്തുന്നത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍, സുരേഷ് ഗോപിയുടെ ഫോട്ടോയ്‌ക്കൊപ്പം ഒരു കുരങ്ങിന്റെ ചിത്രവുമായി പോസ്റ്റ് ചെയത് ഈ ചിത്രത്തില്‍ രണ്ടു വ്യത്യാസങ്ങള്‍ ഉണ്ട് കണ്ടുപിടിക്കാമോ എന്ന ചോദ്യവുമായി എത്തിയ ഇയാസ് മരക്കാര്‍ എന്ന യുവാവിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായി ഗോകുല്‍ സുരേഷ്. രണ്ടു വ്യത്യാസം ഉണ്ടെന്നും ചിത്രത്തിലെ ഇടതു വശത്ത് നിന്റെ തന്തയും വലതുവശത്ത് എന്റെ തന്തയും എന്നായിരുന്നു ഗോകുലിന്റെ കമന്റ്. ഗോകുലിന്റെ മറുപടിയെ കൈയടിയോടെആണ് സുരേഷ് ഗോപി ആരാധകര്‍ ഏറ്റെടുത്തത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.