login
ഇരുപതു വര്‍ഷത്തോളം രക്തവും വിയര്‍പ്പും രാജ്യത്തിനായി ചിന്തിയ വ്യക്തിയാണ്; രാജ്യ വിരുദ്ധമായ ഒന്നിനെയും പിന്തുണയ്ക്കില്ല; മാപ്പുമായി ഹര്‍ഭജന്‍ സിങ്

എന്റെ ജനത്തെ ദ്രോഹിക്കുന്ന ഒരു ദേശവിരുദ്ധ ശക്തികളെയും ഇതുവരെ ഞാന്‍ പിന്തുണച്ചിട്ടില്ല. ഇനി ചെയ്യുകയുമില്ല.

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയെ മഹത്വവത്കരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ് വിഷയം വിവാദമായതോടെ മാപ്പു പറഞ്ഞ് രംഗത്തെത്തി. എന്താണ് ഉള്ളടക്കമെന്ന് ശ്രദ്ധിക്കാതെ എനിക്ക് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശം അതേപടി പങ്കുവച്ചതാണ് പ്രശ്‌നമായത്. അത് എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണെന്ന് അംഗീകരിക്കുന്നു. ആ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്ന ആശയങ്ങളെ ഒരു കാലത്തും ഞാന്‍ പിന്തുണയ്ക്കുന്നില്ല. ആ പോസ്റ്റിലെ ചിത്രത്തിലുണ്ടായിരുന്ന വ്യക്തികളെയും ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഇന്ത്യയ്ക്കെതിരെയല്ല, ഇന്ത്യയ്ക്കായി പോരാടുന്നൊരു സിഖുകാരനാണ് ഞാനെന്നും ഇരുപതു വര്‍ഷത്തോളം കാലം എന്റെ രക്തവും വിയര്‍പ്പും രാജ്യത്തിനായി ചിന്തിയ വ്യക്തിയാണ് ഞാന്‍. ഇന്ത്യാ വിരുദ്ധമായ ഒന്നിനെയും ഒരുകാലത്തും ഞാന്‍ പിന്തുണയ്ക്കില്ലെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ പറഞ്ഞു.  

ട്വീറ്റിന്റെ  പൂര്‍ണരൂപം-

ഇന്നലെ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനും മാപ്പു ചോദിക്കാനുമാണ് ഈ കുറിപ്പ്. എന്താണ് ഉള്ളടക്കമെന്ന് ശ്രദ്ധിക്കാതെ എനിക്ക് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശം അതേപടി പങ്കുവച്ചതാണ് പ്രശ്‌നമായത്. അത് എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണെന്ന് അംഗീകരിക്കുന്നു. ആ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്ന ആശയങ്ങളെ ഒരു കാലത്തും ഞാന്‍ പിന്തുണയ്ക്കുന്നില്ല. ആ പോസ്റ്റിലെ ചിത്രത്തിലുണ്ടായിരുന്ന വ്യക്തികളെയും ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഇന്ത്യയ്ക്കെതിരെയല്ല, ഇന്ത്യയ്ക്കായി പോരാടുന്നൊരു സിഖുകാരനാണ് ഞാന്‍. എന്റെ രാജ്യത്തെ ജനതയുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് നിരുപാധികം ഞാന്‍ മാപ്പു ചോദിക്കുന്നു. എന്റെ ജനത്തെ ദ്രോഹിക്കുന്ന ഒരു ദേശവിരുദ്ധ ശക്തികളെയും ഇതുവരെ ഞാന്‍ പിന്തുണച്ചിട്ടില്ല. ഇനി ചെയ്യുകയുമില്ല.

ഇരുപതു വര്‍ഷത്തോളം കാലം എന്റെ രക്തവും വിയര്‍പ്പും രാജ്യത്തിനായി ചിന്തിയ വ്യക്തിയാണ് ഞാന്‍. ഇന്ത്യാ വിരുദ്ധമായ ഒന്നിനെയും ഒരുകാലത്തും ഞാന്‍ പിന്തുണയ്ക്കില്ല.

ജയ് ഹിന്ദ്

ഹര്‍ഭജന്‍ സിങ്

നേരത്തേ, ഭിന്ദ്രന്‍വാലെയുടെ മരണ വാര്‍ഷികത്തിലാണ് ഹര്‍ഭജന്‍ സിംഗ് അദ്ദേഹത്തെ 'രക്തസാക്ഷി' എന്ന് പ്രശംസിക്കുകയും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുയും ചെയ്തത്.  

'അഭിമാനത്തോടെ ജീവിക്കുക, മതത്തിനുവേണ്ടി മരിക്കുക'' എന്നാണ് ഹര്‍ഭജന്‍ പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ പറയുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 37-ാം വാര്‍ഷികത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് പോസ്റ്ററില്‍ ആദരാഞ്ജലിയും അര്‍പ്പിക്കുന്നുണ്ട്. പോസ്റ്ററിന്റെ മധ്യഭാഗത്ത് നീല തലപ്പാവ് ധരിച്ച ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയുടെ ചിത്രമാണ്. ഹര്‍ഭജന്റെ പോസ്റ്ററിനെതിരേ വ്യപകമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.

 

 

 

  comment

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.