×
login
'മലപ്പുറത്ത് പന്നി വിളമ്പിയോ?, ഉണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ; അല്ലെങ്കില്‍ വെറും ഡിങ്കോളാഫികള്‍'; ഫോട്ടോ അയക്കാന്‍ വെല്ലുവിളിച്ച് ഹരീഷ് പേരടി

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പിയവര്‍ മലപ്പുറത്ത് പന്നി വിളമ്പിയോയെന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാല്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം:ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്നു നടത്തിയ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പിയവര്‍ മലപ്പുറത്ത് പന്നി വിളമ്പിയോയെന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാല്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു.  

ഹരീഷ് പേരടിയുടെ വാക്കുകള്‍: ''ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍വലിക്കുന്നതാണ്. ലാല്‍ സലാം''.

Facebook Post: https://www.facebook.com/hareesh.peradi.98/posts/1103557336851281

അതേസമയം, ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ടെന്ന് എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റില്‍ കോഴിക്കോട് വിളമ്പിയത് ഹലാല്‍ ഭക്ഷണമായിരുന്നു. ഹലാല്‍ ബോര്‍ഡ് വച്ച് ഹോട്ടലുകളില്‍ മതപരമായ വേര്‍തിരിവോടെ ഭക്ഷണ വില്‍പന നടത്തുന്നതിനെ എതിര്‍ത്ത സംഘപരിവാര്‍ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് എന്ന പരിപാടി സംഘടിപ്പിച്ചത്. കോഴി, ബീഫ് എന്നിവ മാത്രമായിരുന്നു ആദ്യം ഇവിടെ വിളമ്പിയത്.  

എന്നാല്‍, മുസ്‌ളീങ്ങള്‍ക്ക് ഹറാമായ പന്നിയിറച്ചി വിളമ്പുമോ എന്ന ചോദ്യമുയര്‍ന്നതോടെ ചിലയിടങ്ങളില്‍ പന്നിയിറച്ചിയും ഒരുക്കി. അതേസമയം, ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് തൂക്കി ഭക്ഷണമൊരുക്കി വച്ചതാണ് ചര്‍ച്ചയായിരിക്കുന്നത്. മലബാര്‍ ജില്ലകളില്‍ പന്നി ഇറച്ചി  ഫുഡ് സ്ട്രീറ്റില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഹരീഷ് പേരടി ചോദ്യം ചെയ്തിരിക്കുന്നത്.  

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.