login
താന്‍ മലഭോജിയല്ല; ഇത്തവണ വോട്ട് എന്‍ഡിഎയ്ക്ക്; സ്ഥിരം കള്ളന്‍മാരെ മാറ്റിപ്പിടിക്കൂ; ഇല്ലെങ്കില്‍ കേരളം മതരാഷ്ട്രമാകും; കുറിപ്പുമായി ഹരിഗോവിന്ദന്‍

വോട്ട് ചെയ്യുമ്പോള്‍ അതു എന്‍ഡിഎയ്ക്ക് ആവണം. അല്ലെങ്കില്‍ ഇന്നുവരെ കാണാത്തൊരു മതരാഷ്ട്രമായി കേരളം മാറുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഹരിഗോവിന്ദന്‍ വ്യക്തമാക്കി

തിരുവനന്തപുരം: വോട്ട് ചെയ്യുമ്പോള്‍ സ്ഥിരം കള്ളന്‍മാരെ ഒന്നു മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കണമെന്ന് ഇടയ്ക്ക കലാകാരനും ഗായകനുമായ ഞെരളത്ത് ഹരിഗോവിന്ദന്‍. ആരും സമ്പൂര്‍ണരല്ല, അക്കൂട്ടത്തില്‍ ബിജെപിക്കാരും പെടും. എങ്കിലും വോട്ട് ചെയ്യുമ്പോള്‍ അതു എന്‍ഡിഎയ്ക്ക് ആവണം. അല്ലെങ്കില്‍ ഇന്നുവരെ കാണാത്തൊരു മതരാഷ്ട്രമായി കേരളം മാറുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഹരിഗോവിന്ദന്‍ വ്യക്തമാക്കി.

 

പോസ്റ്റിന്റെ പൂര്‍ണരൂപം- 

എനിക്കു തെറ്റുപറ്റി....

അത് സമ്മതിക്കാന്‍ യാതൊരു ഈഗോയുമില്ലാതെ തുറന്നു സമ്മതിക്കുന്നു.. കൂടെയുണ്ടാവണം... അപേക്ഷയാണ്...

ഞാനിനി മേലില്‍ UDF, LDF എന്നീ മുന്നണികളുടേയോ അതിലെ അംഗങ്ങളുടേയോ ഒരു നിലപാടുകളേയും വിമര്‍ശിക്കുകയില്ല. മാത്രമല്ല എങ്ങനെ നോക്കിയാലും എന്തൊക്കെ പറഞ്ഞാലും BJPക്കാര്‍ വെറുക്കപ്പെടേണ്ടവര്‍ മാത്രമാണെന്ന് അതിശക്തമായി തിരിച്ചറിയുന്നു...

കേരളം /ഭാരതം ഇന്നുകാണുന്ന സര്‍വ നന്മകള്‍ക്കും കാരണം ഇവിടങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷത്തോളം മാറി മാറി ഭരിച്ച LDF UDF എന്നിവര്‍ മാത്രമാണ്. അവരില്ലായിരുന്നെങ്കില്‍ ഇന്ത്യ ഒരു മഹാാാ ദരിദ്ര രാഷ്ട്രമാകുമായിരുന്നു. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരിടത്തുപോലും ജാതീയ ഗുണ്ടായിസവും ജന്മി പീഢനങ്ങളും ഇല്ലാതാക്കിയതും കേരളത്തില്‍ ഒരാത്മഹത്യയും ശിശുപീഢനങ്ങളും കൊലപാതകങ്ങളും അഴിമതിയും ഇല്ലാതെ ശാന്തസുന്ദരവും സമ്പൂര്‍ണജനാധിപത്യ സോഷ്യലിസ്റ്റ് സംസ്ഥാനമാക്കിയതും ഈ രണ്ടു മുന്നണികള്‍ മാത്രം ശക്തമായിരുന്നതിനാലാണ്. BJP എവിടൊക്കെ ശക്തിയാര്‍ജിക്കുന്നുണ്ടോ അവിടൊക്കെ നിത്യേന നൂറുകണക്കിനു മുസ്ലീങ്ങളും കൃസ്ത്യാനികളും ദളിതരും കൊന്നു തള്ളപ്പെടുന്നത് പലപ്പോഴും ഞാന്‍ കണ്ടില്ല.... LDF കാരും UDFകാരും അവരുടെ സ്വന്തം വീടുകളില്‍ നിന്ന് അരിയും പലവ്യഞ്ജനങ്ങളും സൗജന്യ കിറ്റുരൂപത്തില്‍ റേഷന്‍കട വഴിയോ പാര്‍ടി ഓഫീസുകള്‍ വഴിയോ എത്തിച്ചിട്ടും അവരുടെ നന്‍മയെ പ്രകീര്‍ത്തിക്കാന്‍ എനിക്കു സാധിച്ചില്ല. ആയിരം നന്‍മകള്‍ മാത്രമുള്ള LDF UDF നേതാക്കളേയും മന്ത്രിമാരേയും അവരുടെ പേരില്‍ വെറും ''ആരോപണങ്ങള്‍'' മാത്രമായ ചെറിയ അഴിമതികളുടേയും മറ്റും പേരില്‍ ഞാന്‍ കണ്ണടച്ചു വിമര്‍ശിച്ചുകൊണ്ടേയിരുന്നു... സര്‍ക്കാറുകളും സാംസ്കാരിക വകുപ്പുകളും ശ്രദ്ധിക്കാതേപോയ ചില കലാപരിപോഷണപ്രവര്‍ത്തനങ്ങള്‍ ഞാനേറ്റെടുത്തപ്പോഴൊക്കെ അതില്‍ സന്തുഷ്ടരായി എന്റെ സ്വന്തം വീട്ടുകാര്യത്തിന് ലക്ഷക്കണക്കിനു രൂപ ഫണ്ടുകള്‍ തന്നത് UDF.. LDF എന്നീ സര്‍ക്കാറുകളായിരുന്നിട്ടും ഞാനവരെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു.... ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാവട്ടെ BJP നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ചില്ലിക്കാശു തന്നിട്ടില്ല.... ഒരു കലാകാരന്‍ എന്ന നിലക്കും വ്യക്തി എന്ന നിലക്കും ഹരിഗോവിന്ദന്‍ വളരണം എന്നു മാത്രം കരുതി അവര്‍ക്കൊന്നും ഒട്ടും അനിവാര്യനല്ലാതിരുന്നിട്ടുപോലും അവരുടെ വേദികളില്‍ എനിക്കായി അവസരങ്ങള്‍ തന്നു തന്ന് എന്നെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടു വന്ന് പട്ടിണിയും ദാരിദ്ര്യവുമില്ലാതെ ഇന്നത്തെ നിലയും (വിലയുണ്ടോ എന്നറിയില്ല) ജീവിതവും ഉണ്ടാക്കിത്തരാന്‍ അഹോരാത്രം ശ്രമിച്ചവര്‍ LDF UDF കക്ഷികള്‍ മാത്രമായിരുന്നു.... ഞെരളത്ത് കലാശ്രമത്തിന്റെ നിര്‍മാണകാലംമുതല്‍ ഇന്നുവരേയും സമ്പൂര്‍ണ പിന്തുണയും പണവും ആള്‍സഹായവും ചെയ്ത് കൂടെ നിന്നത് LDF UDF എന്നീ കക്ഷികളില്‍മാത്രം പെട്ട നന്‍മയുള്ള നാട്ടുകാരായിരുന്നു... BJP ക്കാര്‍ വളഞ്ഞിട്ടക്രമിച്ചപ്പോള്‍, ജാതിയുടെ പേരില്‍ ഇവിടെ കലാപ്രവര്‍ത്തകരോട് വിവേചനമുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ എന്നെ രക്ഷിക്കാനും മാധ്യമങ്ങളിലൂടെ സര്‍വപിന്തുണയും തന്നു കുടെ നില്‍ക്കാനും എന്റെ ജന്‍മനാട്ടിലെയും കേരളത്തിലേയും LDF UDF കക്ഷികള്‍ മാത്രമാണുണ്ടായത്... എന്നിട്ടും ഞാന്‍ കേന്ദ്ര സര്‍ക്കാറിലെ ചില സ്ഥാനമാനങ്ങള്‍ ലക്ഷ്യംവെച്ച് അന്ധത ബാധിച്ച് LDF.. UDF എന്നീ കക്ഷികളെ നിശിതമായി വിമര്‍ശിച്ച് അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. LDF .. UDF.. എന്നിവര്‍ എന്റെ വീട്ടിലേക്കായി ചെയ്തുതന്ന സകല സഹായങ്ങളും മറന്ന് അവരോടു നന്ദികാണിക്കേണ്ടുന്ന... അവരെ പിന്തുണക്കേണ്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് കുറ്റപ്പെടുത്തി....

LDF .. UDF... എന്നിവരെ കുറ്റപ്പെടുത്തുക മാത്രമല്ല.. കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹം മാത്രം നടത്തിക്കൊണ്ടിരുന്നപ്പോഴും അവരെ പിന്തുണച്ചുകൊണ്ടേയിരുന്നു...ആ നന്ദികേടിന്റെ പേരില്‍ ഇപ്പോള്‍ ഞാന്‍ കുറ്റബോധത്താല്‍ നീറുകയാണ്.... എന്തായിരുന്നു എനിക്കു സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല... LDF .. UDF.. എന്നിവരില്‍പ്പെട്ടവരൊക്കെ സാധാരണ മനുഷ്യരുംകൂടിയല്ലേ. അവര്‍ക്കും ചെറിയ തെറ്റുകള്‍ പറ്റില്ലേ... അതിനേയൊക്കെ ഇത്ര കടുപ്പിച്ച് വിമര്‍ശിച്ചത് ശെരിയായോ? അവര്‍ പോയിട്ട് ഒരല്‍പം പോലും നന്‍മയുള്ള ഒറ്റ മനുഷ്യര്‍പോലുമില്ലാത്ത BJP വന്ന് ഈ നാട് സമ്പൂര്‍ണ നരകമാവാന്‍ എന്നേപ്പൊലൊരാള്‍കൂടി കാരണമാവാന്‍ പാടുണ്ടോ? എന്റെ ജന്മനാട്ടില്‍ ക്ഷേത്രങ്ങളുടേയും ഞെരളത്ത് കലാശ്രമത്തിന്റേയും മാത്രം ബോര്‍ഡുകളും ഭണ്ഢാരവുമൊക്കെ നശിപ്പിക്കപ്പെടുകയും ഹിന്ദു പണ്ഢിതരുടെയും BJP സ്ഥാനാര്‍ഥിയുടേയും ചിത്രങ്ങളുടെ മാത്രം തല വെട്ടിയെടുക്കപ്പെടുകയും ചെയ്തസംഭവങ്ങളിലെല്ലാം പ്രവര്‍ത്തിച്ച BJP യുടെ കുബുദ്ധികളെ ഞാന്‍ തിരിച്ചറിഞ്ഞില്ല... പകരം നിഷ്കളങ്കരായി ആ നാടിനെ സേവിക്കുന്ന LDF ലെ മുസ്ലീങ്ങളെ ഞാന്‍ തെറ്റിദ്ധരിച്ചു..... വലിയ തൃറ്റിലേക്കാണ് ഞാന്‍ അനുദിനം പൊയ്ക്കൊണ്ടിരുന്നത്... ചില്ലിക്കാശിന്റെ കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്ലാതെ കേരളത്തില്‍ നടപ്പിലായ ഭവനപദ്ധതിയുള്‍പ്പെടെയുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ടും അവരുടെ വളരേ നിസാരങ്ങളും വെറും ആരോപണങ്ങളും മാത്രമായ നിസാര അഴിമതികളെ ഞാന്‍ കണ്ണും പൊട്ടുന്ന ഭാഷയിലാണ് വിമര്‍ശിക്കുന്നത്... അതൊക്കെ തെറ്റാണെന്ന് തിരിച്ചറിയുന്നു..... 80 വയസില്‍ മരണപ്പെടുന്നതുവരേയും എന്റെ ജന്മനാട്, താലത്തില്‍ കൊണ്ടുനടക്കുംപോലെ സംരക്ഷിച്ചുകൊണ്ടു നടന്ന ഞെരളത്ത് രാമപ്പൊതുവാളെന്ന മഹാ മനുഷ്യന്റെ വലിപ്പം മാത്രം വെറുതേ ഉപയോഗപ്പെടുത്തി കലാരംഗത്തോ മറ്റോ പ്രത്യേകിച്ചൊരു പ്രതിഭയുമില്ലാത്ത ഞാന്‍ ആ പിതാവിന്റെ അന്തസിനു ചേരാത്തവിധം ആ പിതാവിനെ ചിരകാലം സമ്പൂര്‍ണ സൗകര്യങ്ങളോടെ ജീവിക്കാനനുവദിച്ച LDF UDF കക്ഷികളെ ഒരു ചെറു വാക്കുകൊണ്ടുപോലും എതിര്‍ക്കാന്‍ പാടില്ലായിരുന്നു.. ഈ നന്ദികെട്ടവനോട് പൊറുക്കണേ അച്ഛാ... LDF നേയും UDF നേയും കൃസ്ത്യന്‍ ഇസ്ലാം മതതാല്‍പര്യക്കാരേയും വിമര്‍ശിക്കുമ്പോഴൊക്കെ ഹരിഗോവിന്ദന്‍ സംഘിയാവുന്നെന്നു വിമര്‍ശിച്ച് എന്നെ തെറ്റു തിരുത്തി നല്ലവഴിയിലേക്കു നയിക്കാന്‍ ശ്രമിച്ചവരുടെ പേരുകള്‍ നോക്കി അവരുടെ മതത്തിന്റെ കുഴപ്പമാണത് എന്നു മാത്രം ഞാന്‍ തെറ്റിദ്ധരിച്ചു... അവരിലെ മതാതീതമായ താല്‍പര്യങ്ങളെ കാണാന്‍ എനിക്കു കാഴ്ചയുണ്ടായിരുന്നില്ല...

ഇന്നുമുതല്‍ ഈ തെറ്റുകള്‍ ഞാന്‍ ആവര്‍ത്തിക്കരുതെന്നാഗ്രഹിക്കുന്നു... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞു കുഞ്ഞു തെറ്റുകള്‍ ചെയ്താലും LDF .. UDF.. അവര്‍ക്കിടയില്‍ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം കൃസ്ത്യന്‍ മതസ്നേഹികള്‍ എന്നിവരുടെ രാജ്യസ്നേഹത്തെ മറന്നിനി ഒരക്ഷരം പറയരുതെന്നു എന്റെ മനസ്സാക്ഷി ഈ പുലരിയില്‍ ഉച്ചത്തിലോര്‍മിപ്പിക്കുന്നു.. എത്രയോ സഹനങ്ങളിലൂടെ കേരളം ഭരിക്കാനെത്തി ഇന്നും ചില്ലിക്കാശിന്റെ സ്വത്തോ മുതലോ ഇല്ലാതെ ജനസേവനം മാത്രം ലക്ഷ്യമാക്കി തുടര്‍ഭരണത്തിനു ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുന്ന LDF നേതാക്കളെ ഒരിക്കലും ഞാന്‍ ഇത്ര കടുപ്പത്തിലൊന്നും വിമര്‍ശിക്കേണ്ടതില്ലായിരുന്നു.. കാരണം ഇവരൊക്കെ ഇല്ലാതായാല്‍ വരാനിരിക്കുന്ന വെറും ശവദാഹികളും പിന്തിരിപ്പന്‍മാരും ജാതിവെറിയന്‍മാരും മാത്രമായ BJP യേയും കൂട്ടരേയും ദീര്‍ഘവീക്ഷണത്തോടെ ഇന്നു തന്നെ അതിശക്തമായി പ്രതിരോധിച്ചു പോകാന്‍ എനിക്കുള്ള എന്നേപ്പോലുള്ളവര്‍ക്ക് മാത്രം സാധ്യമായ ബാധ്യത ഞാന്‍ മറക്കാന്‍ പാടില്ലായിരുന്നു.... ഖജനാവ് കാലിയായിരിക്കുമ്പോഴും കോടിക്കണക്കിനു രൂപ പാര്‍ടി ഫണ്ടില്‍ നിന്നും സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവന്ന് ജനസേവനം നടത്തിയ LDF UDF കക്ഷികളെ ദുര്‍ബലമാക്കുന്ന ചെറിയൊരു നീക്കം പോലും എന്നേപ്പോലുള്ളൊരാള്‍ ചെയ്യരുതായിരുന്നു... തങ്ങളെ അനുകൂലിക്കാത്തവരേയെല്ലാം അപ്പപ്പോള്‍ ആവുന്നത്ര ദ്രോഹിച്ചത് BJP യും കൂട്ടരും മാത്രമാണ്.. എന്നിട്ടും അവര്‍ക്കനുകൂലമാകുന്ന പ്രസ്താവനകള്‍ സ്വതന്ത്രനെന്ന നാട്യത്തില്‍ ഞാന്‍ നടത്തുകയുണ്ടായി... BJP ശക്തിപ്പെട്ടാല്‍ കേരളംകൂടി നരകമാകുമെന്ന പ്രചാരണത്തിന്റെ മുന്നണിപ്പോരാളിയായി നില്‍ക്കേണ്ടവനായിരുന്ന ഞാന്‍ എങ്ങനേയാണ് ഇങ്ങനെ തലതിരിഞ്ഞുപോയതെന്ന് എനിക്കു മനസിലാവുന്നില്ല..... LDF നും UDF നും മാത്രമായ മുസ്ലീമിനും കൃസ്ത്യാനിക്കും മാത്രം സാധ്യമായ സഹിഷ്ണുതയുടെ ഉദാത്ത മാതൃകകളെ എന്തു തിമിരത്താലാണ് ഞാന്‍ കാണാതെ പോയത്.... എന്നും തമ്മിലടിച്ചും ജാതീയധ്രുവീകരണത്താല്‍ വിഘടിച്ചും മാത്രം നില്‍ക്കാന്‍ കഴിയുന്ന വെറും ആള്‍ക്കൂട്ടം മാത്രമായ ഹിന്ദുക്കളെ മാത്രം സംരക്ഷിക്കുന്ന BJP ക്കനുകൂലമാകുന്ന ഒരു ചെറിയ നിലപാടുപോലും നിങ്ങളില്‍ നിന്നൊന്നും ഉണ്ടാവരുതെന്നു ഞാന്‍ കേണപേക്ഷിക്കുന്നു... അങ്ങനൊരു പാതകം ചെയ്താല്‍ പിന്നൊരു തിരിച്ചുപോക്ക് അസാധ്യമായിരിക്കും... LDF ഉം UDF ഉം മുസ്ലീം കൃസ്ത്യന്‍ മതതാല്‍പര്യക്കാരെ സംരക്ഷിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്... പക്ഷെ അതിപ്പോള്‍ ചര്‍ച്ച ചെയ്യരുത്.. അതവരോട് താല്‍പര്യമുണ്ടായിട്ടോ അവരെ വളര്‍ത്താനോ അവരുടെ വോട്ടു കിട്ടാനോ വേണ്ടിയല്ല... മറിച്ച് ലോകം മുഴുവന്‍ ഭൂരിപക്ഷമായ, മറ്റനവധി രാഷ്ട്രങ്ങളില്‍ നിന്നും പിന്തുണയും ഫണ്ടും കിട്ടാനും എല്ലാ സാഹചര്യങ്ങളുമുള്ള ഹൈന്ദവ ഭൂരിപക്ഷ മതതീവ്രവാദത്തേയും ജാതി രാഷ്ട്രീയത്തേയും പ്രതിരോധിക്കാന്‍ വേണ്ടി മാത്രമാണ്.. ശ്രീ കടകം പള്ളിസാര്‍ പറഞ്ഞതുപോലെ സത്യസന്ധനും നീതിമാനുമായ CM രവീന്ദ്രനേപ്പോലുള്ള രോഗാതുരരായ മനുഷ്യരേയൊന്നും മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ വിമര്‍ശിക്കരുത്.കാരണം അദ്ദേഹത്തേപ്പോലുള്ളവരാണ് സ്വന്തം കുടുംബംപോലും മറന്ന് കേരളമുഖ്യമന്ത്രിക്കൊപ്പം നിന്ന് മലയാളക്കരയെ വെറും 5 വര്‍ഷംകൊണ്ട് സ്വര്‍ഗമാക്കിയത്... അത്തരക്കാരെ ചെറിയ വീഴ്ചകളുടെ പേരില്‍ ദുര്‍ബലരാക്കിയാല്‍ പിന്നെ ആരാണ് വരാനിരിക്കുന്നതെന്നോര്‍മ വരണം... കിഴക്കമ്പലത്തെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്കെതിരെ ഉത്തരേന്ത്യന്‍ മോഡലില്‍ അഴിഞ്ഞാടിയ BJP ക്കാര്‍ കേരളം മുഴുവന്‍ ശക്തമാവണോ എന്ന് ഞാനുള്‍പ്പെടെ ഇരുത്തിച്ചിന്തിക്കണം... തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ നാളെ പോളിംഗ് ബൂത്തിലേക്കു പോകുമ്പോള്‍ LDF നോ UDF നോ അല്ലാതെ BJP ക്കനുകൂലമാകാനിടയുള്ള ഒരൊറ്റക്കക്ഷിക്കുപോലും വോട്ടു ചെയ്യരുത്... ബൂത്തുകളില്‍ നോക്കിയാല്‍ ചന്ദനക്കുറിതതൊട്ട മുസ്ലീം കൃസ്ത്യന്‍ നാമധാരികളായ സ്ഥാനാര്‍ഥികളേപ്പോലും കാണാം...അത്രക്ക് വലിയ വിശ്വാസസംരക്ഷകരും ഹൈന്ദവ സ്നേഹികളുമായി LDF.. UDF.. മുന്നണികള്‍ കേരളത്തിലുള്ളപ്പോള്‍ BJPയും RSS ഉം മാത്രമാണ് ഹൈന്ദവ സംരക്ഷകര്‍ എന്ന വ്യാജ പ്രചാരണത്തില്‍ വീഴരുത്.... ഹൈന്ദവ പീഢനങ്ങള്‍ വര്‍ധിച്ചാല്‍ നിങ്ങള്‍ക്ക് കൃസ്ത്യാനിയോ മുസ്ലീമോ ആയി മതപ്പരിവര്‍ത്തനം ചെയ്തു സുരക്ഷിതരായി ജീവിക്കാനുള്ളൊരു ഓപ്ഷന്‍ ഇവിടെയുണ്ടല്ലോ.. പിന്നെന്തിനു നിങ്ങള്‍/നമ്മള്‍ ഭയക്കണം...?? ഇതെല്ലാം കുറച്ചു നാളുകള്‍ എന്റെ ബുദ്ധിയില്‍ നിന്നും ഏതോ കാര്‍മേഘ ബാധയാല്‍ മറഞ്ഞുപോയി.. അതിന്റെ ഭാഗമായി എന്തൊക്കെയോ പുലമ്പിയ ആ അഭിശപ്ത നിമിഷങ്ങളെ ഞാനിന്നു വെറുക്കുന്നു... അറിവില്ലായ്മയാല്‍ ഞാനനേതെങ്കിലും LDF.. UDF.. കക്ഷികളെയോ അവരുടെ നിലപാടുകളേയോ വിമര്‍ശിച്ചെങ്കില്‍ യാതൊരു മതതാല്‍പര്യങ്ങളുമില്ലാത്ത മനുഷ്യസ്നേഹികള്‍ മാത്രമായി എന്നെ വിമര്‍ശിക്കാന്‍ FB യില്‍ കമന്റുമായി വന്ന ഇസ്ലാം കൃസ്ത്യന്‍ സഹോദരങ്ങളെ തെറ്റിദ്ധരിച്ചെങ്കില്‍ അത് മഹാപരാധമായെന്നു ഏറ്റു പറയുന്നു... LDF ലും UDF ലും മറഞ്ഞിരുന്ന് ഇസ്ലാമിക തീവ്രവാദികള്‍ അവരുടെ അജണ്ട നടപ്പിലാക്കുന്നുണ്ട് എന്ന വലിിയ തെറ്റിദ്ധാരണ വ്യക്തിപരമായ അനുഭവങ്ങള്‍ വെച്ച് ഞാന്‍ ഇന്നത്തോടെ അവസാനിപ്പിക്കുന്നു...

പറ്റുമെങ്കില്‍ BJPയേയോ കേന്ദ്ര സര്‍ക്കാറിനേയോ അനുകൂലിക്കുകയോ മറ്റ് പാര്‍ടിക്കാരേയോ അവരുടെ നടപടികളേയോ വിമര്‍ശിക്കുകയോ ചെയ്താല്‍ അവരെ ഏതെല്ലാംവിധത്തില്‍ ദ്രോഹിക്കാമോ അങ്ങനേയൊക്കെ ദ്രോഹിച്ചും തെറിവിളിച്ചും സാധ്യമെങ്കില്‍ കൂട്ടമായി അക്രമിച്ചും കൊന്നുകളയാന്‍ എന്നാലാവും വിധം ശ്രമിക്കും... അത്രക്ക് വെറുക്കപ്പെടേണ്ടവരാണവര്‍..... അവരല്ലാത്ത ആരും വളര്‍ന്നോട്ടെ.. കൊലചെയ്തോട്ടെ... കൊള്ളയും സ്വജനപക്ഷപാതവും നടത്തിക്കോട്ടെ...കോടീശ്വരന്‍മാരുമായി കൂട്ടു ചേര്‍ന്നോട്ടെ... അതെല്ലാം ചെറിയ.. സംഭവങ്ങളും ഈ നാടിന്റെ വലിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് സ്വപ്നങ്ങളേ സാക്ഷാല്‍ക്കരിക്കാനുള്ള വെറും മാര്‍ഗവും മാത്രമായി കാണുക..... ലക്ഷ്യം വളരേ വലുതാണ്..... അതുകൊണ്ട് LDF.. UDF.. എന്നിവരെ മാത്രം അനുകൂലിക്കുക....അതൊരു കാലഘട്ടം ആവശ്യപ്പെടുന്ന അതിധാര്‍മികതയുടെ വസ്തുനിഷ്ഠമായ വായനയും കോര്‍പറേറ്റ് മതവല്‍കൃത ഫാസിസ്റ്റ് പ്രതിരോധങ്ങളുടെ സീമകളില്ലാത്ത സാധ്യതകളുടെ പ്രായോഗികസാമൂഹ്യക്രമവുമാണ്... മനുഷ്യരക്തത്തിനു മാത്രം കൊതിക്കുന്നവരെ അകറ്റി നിര്‍ത്തുക.... എന്നൊക്കെ പറയണമെങ്കില്‍ ഞാനൊരു വിഡ്ഢിയാവണം..ഇങ്ങനൊക്കെ കരുതുന്നോരേപ്പോലൊരു വെറും മലഭോജിയാവണം..... ആരും സമ്പൂര്‍ണരല്ല... അക്കൂട്ടത്തില്‍ BJP ക്കാരും പെടും... ആകയാല്‍ ഇനി അവരും കുറച്ചര്‍മാദിക്കട്ടെ... വോട്ട് ചെയ്യുമ്പോള്‍ സ്ഥിരം കള്ളന്‍മാരെ ഒന്നു മാറ്റിപ്പിടിക്കുമെന്നു തീരുമാനിച്ചോളൂ..... അല്ലെങ്കില്‍ ഇന്നുവരേക്കാണാത്തൊരു മതരാഷ്ട്രമായി കേരളം മാറും... ഒരു സാധാരണപൗരനു സാധ്യമായ ദീര്‍ഘവീക്ഷണമാണത്.... #VOTEFORBJPNDA

Facebook Post: https://www.facebook.com/harigovindann/posts/5372291839463104

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.