×
login
നടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്‍ണ്ഡ്യം കുരച്ച ഒരു സാംസ്‌കാരിക നായ്ക്കളും പരീക്ഷപേപ്പര്‍ ചുവപ്പിച്ചപ്പോള്‍ കുരക്കുന്നില്ലെന്ന് ഹരീഷ് പേരാടി

ഉടമസ്ഥരുള്ള സാംസ്‌കാരിക നായിക്കളെ..നിങ്ങള്‍ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു...ശുഭ മാലിന്യരാത്രി

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ പേപ്പര്‍ ചുവന്ന മഷിയില്‍ അച്ചടിച്ചതിലും കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ദിവസങ്ങളായിട്ടും പ്രതികരിക്കാത്ത സാംസ്‌കാരിക നായകരെ പരിഹസിച്ച് നടന്‍ ഹരീഷ് പേരാടി. നടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്ഢ്യം പ്രഖ്യാപിച്ചവര്‍ കുട്ടികളുടെ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോഴോ കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടപ്പോഴോ പ്രതികരിക്കുന്നില്ലെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്‍ണ്ഡ്യം കുരച്ച ഒരു സാംസ്‌കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോള്‍ കുരക്കുന്നില്ല...എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല...ഉടമസ്ഥരുള്ള സാംസ്‌കാരിക നായിക്കളെ..നിങ്ങള്‍ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു...ശുഭ മാലിന്യരാത്രി...പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങള്‍ തെരുവ് നായിക്കള്‍ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും...തെരുവുകള്‍ മുഴുവന്‍ ആര്‍ക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ.

Facebook Post: https://www.facebook.com/hareesh.peradi.9/posts/pfbid0ktoVuVXwfu9FLN8mgqZbTHutw19kqyGq5LfW8F8S1LhYcvtVybR9nadfTmPiE9Kel


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.