×
login
ദുരൂഹ സാഹചര്യത്തില്‍ ഞാന്‍ മരിച്ചാല്‍'; ലോകത്തിന് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്‍; അന്തംവിട്ട് സോഷ്യല്‍ മീഡിയ; ചര്‍ച്ച വൈറല്‍

'നിഗൂഢമായ സാഹചര്യത്തില്‍ ഞാന്‍ മരിക്കുകയാണെങ്കില്‍ നിങ്ങളെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' എന്ന ട്വീറ്റാണ് മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ചത്. ഈ പോസ്റ്റിന് തൊട്ടുമുന്‍പ് മറ്റൊരു ട്വീറ്റും മസ്‌ക് പങ്കിട്ടിരുന്നു. റഷ്യന്‍ ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് മസ്‌ക് പങ്കുവച്ചത്.

ട്വിറ്റര്‍ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ദുരൂഹ സാഹചര്യത്തില്‍ താന്‍ മരണപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പരാമര്‍ശിക്കുന്ന ട്വിറ്റാണ് ഇന്ന് അദ്ദേഹം പങ്കുവച്ചത്.

'നിഗൂഢമായ സാഹചര്യത്തില്‍ ഞാന്‍ മരിക്കുകയാണെങ്കില്‍ നിങ്ങളെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' എന്ന ട്വീറ്റാണ് മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ചത്. ഈ പോസ്റ്റിന് തൊട്ടുമുന്‍പ് മറ്റൊരു ട്വീറ്റും മസ്‌ക് പങ്കിട്ടിരുന്നു. റഷ്യന്‍ ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് മസ്‌ക് പങ്കുവച്ചത്.


ഉക്രൈനിലെ ഫാസിസ്റ്റ് സേനയ്ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങളിലൂടെ അതിവേഗ ഇന്റര്‍നെറ്റും സൈനികര്‍ക്ക് ആശയവിനിമയ ഉപകരണങ്ങള്‍ നല്‍കിയതിനും മസ്‌കിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനമായ പെന്റഗണില്‍ നിന്നാണ് ആശയവിനിമയ ഉപകരണങ്ങള്‍ ഉക്രൈനില്‍ എത്തിച്ചതെന്നും ട്വീറ്റില്‍ പരാമര്‍ശമുണ്ട്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് മേധാവി ദിമിത്രി റൊഗോസിന്‍ റഷ്യന്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.

ഇലോണ്‍ മസ്‌ക് റഷ്യയില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ജീവന് ഭീഷണി നിലനില്‍ക്കുന്നെന്ന ചര്‍ച്ചകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിശയമാണ്.

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.