×
login
യുട്യൂബിന്റെ വളര്‍ച്ച തകര്‍ക്കാനായില്ല; ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച ഐജിടിവി പിന്‍വലിക്കാനൊരുങ്ങുന്നു; ഇനി ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ്

യൂട്യൂബിന്റെ മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് 2018ല്‍ ഇന്‍സ്റ്റാഗ്രാം ഐജിടിവി അവതരിപ്പിച്ചത്. ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനായിരുന്നു ഐജിടിവി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയിലും ആണ് അപ്പ്‌ലോഡ് ചെയ്തിരുന്നത്.

യുട്യൂബിനെ മറികടക്കാനായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച ഐജിടിവി പിന്‍വലിക്കാനൊരുങ്ങുന്നു. പകരം 'ഇന്‍സ്റ്റാഗ്രാം വീഡിയോ' എന്ന പേരില്‍ ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കും. കൂടുതല്‍ ഉപഭോക്താക്കളെ ഒന്നിച്ചു ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ചിതറിക്കിടക്കുന്ന വീഡിയോകളെ ഒരുമിപ്പിക്കുന്നതിനായി ഉപഭോക്താവിന്റെ പ്രൊഫൈലില്‍ പുതിയ വീഡിയോ ടാബ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കും.

യൂട്യൂബിന്റെ മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ്  2018ല്‍ ഇന്‍സ്റ്റാഗ്രാം ഐജിടിവി അവതരിപ്പിച്ചത്. ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനായിരുന്നു ഐജിടിവി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയിലും ആണ് അപ്പ്‌ലോഡ് ചെയ്തിരുന്നത്. യുട്യൂബിന്റെ മുന്നേറ്റം തകര്‍ക്കുകയായിരുന്നു ഇതിന്റെ പ്രധാനലക്ഷ്യം.  

ഇത് പരിപൂര്‍ണവിജയമാകാതായതോടെ 2020 ല്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചിരുന്നു. ഇതോടെ  ന്യൂസ് ഫീഡ് വീഡിയോ, റീല്‍സ് വീഡിയോ, ഐജിടിവി വീഡിയോ എന്നിങ്ങനെ മൂന്ന് തരം വീഡിയോ ഫോര്‍മാറ്റുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ വന്നു. ഈ മൂന്ന് തരം തിരിവ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഐജിടിവി പിന്‍വലിക്കുന്നത്. റീല്‍സിനെ നിലനിര്‍ത്തി ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

 

    comment

    LATEST NEWS


    പുത്തന്‍ ചരിത്രത്തിനൊരുങ്ങി ഭാരതം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് ഉല്‍പാദനം 300 ബില്യണ്‍ ഡോളറിലെത്തും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍


    നടി അനന്യ പാണ്ഡെയുടെ ലാപ് ടോപും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്കയച്ച് നര്‍ക്കോട്ടിക് ബ്യൂറോ


    2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


    കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


    സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


    നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.