×
login
ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ഉയര്‍ത്തിയ മുഹമ്മദലിക്ക് ശേഷം ജയരാജന്‍ അവതരിപ്പിക്കുന്നു, മേഴ്‌സി കപ്പടിക്കും; ട്രോള്‍ മഴ (വീഡിയോ)

പത്രങ്ങളില്‍ എല്ലാം ഉണ്ട്, മേഴ്‌സി തന്നെ പറഞ്ഞു, കപ്പും കൊണ്ടേ മടങ്ങൂ തുടര്‍ന്ന് ജയരാജന്‍ പറഞ്ഞു. ഒന്നിലേറെ തവണയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ജയരാജന്‍ മേഴ്‌സി എന്നു പറയുന്നത്. ഇതാണ് ട്രോളുകളില്‍ നിറയുന്നത്.

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് രംഗത്തെ പ്രതികരണങ്ങളില്‍ അബദ്ധം പിണഞ്ഞ് എന്നും ട്രോളര്‍മാര്‍ക്ക് സുവര്‍ണാവസരം നല്‍കുന്ന നേതാവ് മുന്‍ കായിക മന്ത്രിയും നിലവിലെ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍. മുന്‍പ് അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ച കായികമന്ത്രി ഇപി ജയരാജന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.  

ഇപ്പോഴാകട്ടെ, ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്ത ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് ജയരാജന്‍ വീണ്ടും ട്രോളുകളില്‍ നിറയുന്നത്. മെസി ഇത്തവണ കപ്പും കൊണ്ടേ പോകൂ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ മേഴ്‌സി ഇത്തവണ കപ്പും കൊണ്ടേ പോകൂ എന്നു ജയരാജന്‍. പത്രങ്ങളില്‍ എല്ലാം ഉണ്ട്, മേഴ്‌സി തന്നെ പറഞ്ഞു, കപ്പും കൊണ്ടേ മടങ്ങൂ തുടര്‍ന്ന് ജയരാജന്‍ പറഞ്ഞു. ഒന്നിലേറെ തവണയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ജയരാജന്‍ മേഴ്‌സി എന്നു പറയുന്നത്. ഇതാണ് ട്രോളുകളില്‍ നിറയുന്നത്.  

നേരത്തേ, മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞ് ഒരു വാര്‍ത്താ ചാനല്‍ ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍ ചാടിയത്. 'മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. ' നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ അനുശോചനം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകായിരുന്നു. സമാന അനുഭവമാണ് ഇത്തവണയും ജയരാജനെ തേടിയെത്തുന്നത്.

  comment

  LATEST NEWS


  തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


  സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


  ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


  നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


  പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


  വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.