×
login
മമ്മൂട്ടി‍ എന്റെ അടുത്ത്‌ വരണം; മകളുടെ കഥ സിനിമയാക്കണം; എനിക്ക് ചാന്‍സും വേണം; എന്നാലേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടൂ; സത്യം പുറത്തുവരണമെന്നും ജിഷയുടെ അമ്മ

മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീല്‍ ആയത് കൊണ്ട്, ഞാന്‍ കാത്ത് കാത്ത് ഇരിക്കുവായിരുന്നു. വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാന്‍ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം

തിരുവനന്തപുരം:  അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി നടന്‍ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. മമ്മൂട്ടി ഇതുവരെ തന്നെ കാണാന്‍ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി പരാതി പറയുന്നു. വണ്‍ ഇന്ത്യ മലയാളം ഓണ്‍ലൈനിനോടാണ് വിചിത്രമായ ചില ആവശ്യങ്ങളുമായി രാജേശ്വരി രംഗത്തെത്തിയത്.  

എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്. മകളുടെ കഥ സിനിമയാക്കണം. അതില്‍ എനിക്കൊരു ചാന്‍സും വേണം. ഞാന്‍ കൂടെ അഭിനയിച്ചാലാണ് ആള്‍ക്കാര്‍ക്ക് സിനിമ കൂടുതല്‍ ഇഷ്ടപ്പെടുക. സംവിധായകന് കോടികള്‍ കിട്ടും. സിനിമ പിടിക്കാന്‍ മമ്മൂട്ടി എന്റെ അടുത്ത് വരണം. മമ്മൂട്ടിയുടെ സി.ബി.ഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്.  

'മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാന്‍ കരുതി. ഇത്രയും ക്രൂരമായി എന്റെ മകളെ കൊലപ്പെടുത്തിയിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല. മോഹന്‍ലാല്‍ എന്റെ അടുത്ത് വന്നില്ല. ഇവര്‍ സംഭവങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവര്‍ വരുമെന്ന് ഞാന്‍ കരുതി. ഇവര്‍ വന്നിരുന്നെങ്കില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകില്ലായിരുന്നു. എന്റെ മകളെ വക്കീലാക്കാന്‍ പഠിപ്പിച്ച ആളാണ് ഞാന്‍. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്. എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കില്‍, ഇന്ന് ഞാന്‍ ഈ നിലവാരത്തില്‍ എത്തില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാന്‍ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍.  


മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീല്‍ ആയത് കൊണ്ട്, ഞാന്‍ കാത്ത് കാത്ത് ഇരിക്കുവായിരുന്നു. വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാന്‍ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ, മോഹന്‍ലാലും നല്ലപോലെ അഭിനയിക്കും. മോഹന്‍ലാലെങ്കിലും സത്യം തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാന്‍ കരുതി. മമ്മൂട്ടിയും മോഹന്‍ലാലും എന്നെ കാണാന്‍ വരണം', രാജേശ്വരി പറഞ്ഞു.  

 അതേസമയം, സുമനസ്സുകള്‍ സഹായിച്ച ലക്ഷങ്ങള്‍ സീരിയല്‍ പിടിക്കാനായി രണ്ടുപേരുടെ കയ്യില്‍ കൊടുത്തെന്നും അവര്‍ പറ്റിച്ചെന്നും മുന്‍പ് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ താന്‍ ജീവിക്കാനായി ഹോംനേഴ്‌സ് ജോലി ചെയ്യുകയാണെന്നാണ് രാജേശ്വരി പറയുന്നത്.  

 

 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.