×
login
'നാട്ടുകാരേ ഓടിവരണേ... കടയ്ക്ക് തീപിടിച്ചേ'; മിന്നല്‍ മുരളിയിലെ കട കത്തിക്കല്‍ രംഗം ഫേസ്ബുക്കില്‍ പങ്കുവെച്ച് കെ.സുരേന്ദ്രന്‍

അതേസമയം എകെജി സെന്റ്‌റിന് നേരെയുള്ള ആക്രമണത്തില്‍ പ്രതികരണവുമായി കെ. സുരേന്ദ്രന്‍ രംഗത്തുവന്നു.

മിന്നല്‍ മുരളിയിലെ സുപ്രസിദ്ധ രംഗം ഫേസ്ബുക്കില്‍ പങ്കുവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിനിമയിലെ പ്രതിനായകന്‍ ഗുരു സോമസുന്ദരം തയ്യല്‍ക്കടയ്ക്ക് തീവെച്ച ശേഷം നിലവിളിക്കുന്ന രംഗമാണ് സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

'സ്വര്‍ണ്ണക്കടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണോ, ഷിബുസ്വാമിയുടെ നിര്‍ദേശ പ്രകാരമാണോ' തുടങ്ങിയ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമയിലെ ഈ രംഗം ചര്‍ച്ചയായിരുന്നു. സ്വയം പ്രഖ്യാപിത സന്യാസി സന്ദീപാനന്ദയുടെ കാര്‍ കത്തിക്കല്‍ സംഭവവുമായി താരതമ്യം ചെയ്ത് നിരവധി ട്രോളുകളും രംഗത്തുവന്നിരുന്നു.  

Facebook Post: https://www.facebook.com/KSurendranOfficial/videos/5382838185092266/


അതേസമയം എകെജി സെന്റ്‌റിന് നേരെയുള്ള ആക്രമണത്തില്‍ പ്രതികരണവുമായി കെ. സുരേന്ദ്രന്‍ രംഗത്തുവന്നു. എകെജി സെന്റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലാകുമ്പോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്പില്‍ ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

പൊലീസിന്റെ ശക്തമായ കാവലുള്ള എകെജി സെന്ററിന് നേരെ ആക്രമണം നടന്നതും ഓഫീസിലെ സിസിടിവി ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖവും വണ്ടി നമ്പറും പതിയാത്തതും ദുരൂഹമാണ്. പൊലീസ് ആസ്ഥാനത്തിന്റെ മൂക്കിന് തുമ്പില്‍ ആക്രമണം നടന്നിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

  comment

  LATEST NEWS


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.