login
നമ്മള്‍ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തതെന്ന് പോപ് ഗായിക റിഹാന; അവര്‍ കര്‍ഷകരല്ലാത്തത്‌ കൊണ്ടെന്ന് നടി കങ്കണയുടെ മറുപടി

നീ അവിടെ ഇരിക്ക് വിഡ്ഢീ. നിങ്ങള്‍ ഡമ്മികള്‍ , ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ വില്‍ക്കുന്നില്ല.- കങ്കണ കുറിച്ചു.

മുംബൈ:  ദല്‍ഹിയിലെ സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയ അമേരിക്കന്‍ പോപ് ഗായിക റിഹാനയെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റാവത്ത്. നമ്മള്‍ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നാണ് കര്‍ഷക സമരത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ട് റിഹാന ട്വിറ്ററില്‍ കുറിച്ചത്. കര്‍ഷക റാലിയില്‍ പൊലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഫാര്‍മേഴ്‌സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗും ഗായിക ചേര്‍ത്തിട്ടുണ്ട്.

ഈ ട്വീറ്റിനാണ് റിഹാനയ്ക്ക് രൂക്ഷഭാഷയില്‍ മറുപടിയുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയത്. അവര്‍ കര്‍ഷകര്‍ അല്ലാത്തതു കൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍.  നീ അവിടെ ഇരിക്ക് വിഡ്ഢീ. നിങ്ങള്‍ ഡമ്മികള്‍ പോലെ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ വില്‍ക്കുന്നില്ല.- കങ്കണ കുറിച്ചു.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള നാലാമത്തെ വ്യക്തിയാണ് റിഹാന. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ അത് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു.  

 

 

  comment

  LATEST NEWS


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.