×
login
പരിമിതികള്‍ക്കും തളര്‍ത്താനായില്ല; കേരള സര്‍വകലാശാല ബിപിഎ മ്യൂസിക്ക് വോക്കല്‍ പരീക്ഷയില്‍ ഒന്നാംറാങ്ക് കണ്‍മണിക്ക്

.തന്റെ വിജയത്തിന് പിന്നില്‍ മാതാപിതാക്കളും സഹോദരനുമാണെന്ന് കണ്‍മണി പറയുന്നു.

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ ബിപിഎ മ്യൂസിക് വോക്കല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് മാവേലിക്കര സ്വദേശിനിയായ കണ്‍മണി എന്ന വിദ്യാര്‍ത്ഥിനിക്ക്. കണ്‍മണി എന്ന പേര് മാധ്യമങ്ങളില്‍ മുന്‍പും ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ.സംഗീത കോളജ് വിദ്യാര്‍ഥിനിയാണ് കണ്‍മണി. കൈകളില്ലാതെയായിരുന്നു കണ്‍മണിയുടെ ജനനം. കാലു കൊണ്ട് ചിത്രം വരച്ചാണ് തന്റെ പരിമിതിയെ ചിരിയോടെ നേരിട്ടത്. സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചും കണ്‍മണി ശ്രദ്ധ നേടി. കാലു കൊണ്ട് വരച്ച ചിത്രങ്ങള്‍ക്ക് നിരവധി സമ്മാനങ്ങളാണ് കണ്‍മണി നേടിയത്. ഇപ്പോഴും സംഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. ജി.ശശികുമാറും രേഖയുമാണു കണ്‍മണിയുടെ മാതാപിതാക്കള്‍. സഹോദരന്‍: മണികണ്ഠന്‍. 2019ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരവും കണ്‍മണിക്ക് ലഭിച്ചു. തന്റെ വിജയത്തിന് പിന്നില്‍ മാതാപിതാക്കളും സഹോദരനുമാണെന്ന് കണ്‍മണി പറയുന്നു.  

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ഇന്ന് ഒരുപാട് സന്തോഷമുള്ള ദിനമാണ്. BPA മ്യൂസിക് വോക്കലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സന്തോഷം എല്ലാവരോടുമായി ഞാൻ പങ്കിടുന്നു. ഈ നിമിഷത്തിൽ, ഒരുപാട് വ്യക്തിത്വങ്ങളെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. വിദ്യ നൽകിയ എല്ലാ അധ്യാപിക - അധ്യാപകന്മാരെയും, എനിക്ക് അവസരങ്ങൾ ഒരുക്കിത്തന്ന സ്കൂളുകളുടെയും, കോളേജിന്റെയും മാനേജ്മെന്റുകളെയും, എന്നെ ചേർത്ത് നിർത്തിയ എന്റെ സുഹൃത്തുക്കളെയും, അകമഴിഞ്ഞു പിന്തുണച്ച എല്ലാ ബന്ധുമിത്രാദികളോടും , പ്രോത്സാഹങ്ങൾ തന്ന എന്റെ നല്ലവരായ എല്ലാ


നാട്ടുകാർക്കും, ഈ വേളയിൽ, സന്തോഷവും നന്ദിയും അറിയിക്കുന്നു. ഇത്രയും നാൾ എന്നിൽ വിശ്വസിച്ച്, വിദ്യ പകർന്നു നൽകിയ എല്ലാ ഗുരുക്കന്മാരോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇതെല്ലാം സാധ്യമാക്കി തന്ന, എന്റെ എല്ലാമെല്ലാമായ അച്ഛനും, അമ്മയ്ക്കും, എന്റെ അനിയൻകുട്ടനും ഞാൻ എന്നും കടപ്പെട്ടവളായിരിക്കും.

തുടർന്നും, എല്ലാ പ്രോത്സാഹനങ്ങളും, പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ;

നിങ്ങളുടെ സ്വന്തം കണ്മണി.

Facebook Post: https://www.facebook.com/permalink.php?story_fbid=pfbid02qRdYooiXBQrChfMQtY17bdgWpDw7RUt3nAkGwbcAkVA9UgNadzdpYAyayR6YLPoEl&id=692399881627402

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.